June 11, 2026 |
Share on

ഷാരൂഖിന്റെ പുതിയ ചിത്രം ‘റയീസി’ലെ ഗാനം പുറത്തുവിട്ടു

സാലിമ എന്ന് തുടങ്ങുന്ന ഗാനം ഇന്നലെയായിരുന്നു പുറത്തുവിട്ടത്

ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രം ‘റയീസി’ലെ ഗാനം പുറത്തിറങ്ങി. സാലിമ എന്ന് തുടങ്ങുന്ന ഗാനം ഇന്നലെയായിരുന്നു പുറത്തുവിട്ടത്. ഇതുവരെ എട്ട് ലക്ഷത്തോളം ആളുകളാണ് ഈ ഗാനം കണ്ടത്.

ജാം 8 ന്റെ സംഗീതത്തില്‍ അര്‍ജിത്ത് സിങും ഹര്‍ഷ്ദീപ് കൗറുമാണ് പാടിയിരിക്കുന്നത്.  അമിതാഫ് ഭട്ടാചാര്യയാണ് വരികള്‍ എഴുതിയിരിക്കുന്നത്.

രാഹുല്‍ ധോലക്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കിംഗ്ഖാന്റെ നായിക മഹിറ ഖാനാണ്. ഗൗരിഖാനും, ഫര്‍ഹാന്‍ അക്തറും, റിതേഷ് സിദ്ധവാനിയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

×