‘യുദ്ധം അവസാനിപ്പിക്കാനും വിയറ്റ്‌നാമില്‍ സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ഒരു കരാര്‍’, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, തെക്കന്‍ വിയറ്റ്‌നാം, വിയറ്റ് കോംഗ്, വടക്കന്‍ വിയറ്റ്‌നാം എന്നിവര്‍ ചേര്‍ന്ന് പാരീസില്‍ ഒപ്പിട്ടു. വിയറ്റ് കോംഗുകളുടെ പ്രവിശ്യ വിപ്ലവ സര്‍ക്കാരിനെ അംഗീകരിക്കാന്‍ തെക്കന്‍ വിയറ്റ്‌നാമുകാര്‍ വിസമ്മതിച്ചതിനാല്‍, അതുമായി ബന്ധപ്പെട്ട എല്ലാ പരാമര്‍ശങ്ങളും വടക്കന്‍ വിയറ്റ്‌നാമും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ഒപ്പിട്ട ഒരു ദ്വികക്ഷി രേഖയില്‍ മാത്രം ഉള്‍പ്പെടുത്തി. വിയറ്റ് കോംഗ് സര്‍ക്കാരിനെ കുറിച്ച് പരാമര്‍ശങ്ങള്‍ ഒന്നുമില്ലാത്ത ഒരു പ്രത്യേക രേഖയാണ് തെക്കന്‍ വിയറ്റ്‌നാമുകാര്‍ക്ക് നല്‍കിയത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ ഒരു നിയമപരമായ പങ്കാളിയായി വിയറ്റ് കോംഗിനെ അംഗീകരിക്കാന്‍ ദീര്‍ഘകാലമായി സൈഗോണ്‍ വിസമ്മതിച്ചിതിന്റെ ഭാഗമായിരുന്നു ഇത്.
വിയറ്റ്‌നാമില്‍ എമ്പാടും വെടിനിറുത്തല്‍ നടപ്പിലാക്കുന്നതുള്‍പ്പെടയുള്ള നിബന്ധനകള്‍ കരാറില്‍ ഉണ്ടായിരുന്നു. കൂടാതെ, തങ്ങളുടെ സൈനീകരെയും ഉപദേശകരെയും (ഏകദേശം 23,700 വരുന്ന) പിന്‍വലിക്കാമെന്നും 60 ദിവസങ്ങള്‍ക്കുള്ളില്‍ സൈനീകാസ്ഥാനങ്ങള്‍ ഇളക്കിമാറ്റാമെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സ് സമ്മതിച്ചു. പകരം, യുദ്ധത്തില്‍ തടവുകാരാക്കിയ യുഎസുകാരെയും മറ്റുള്ളവരെയും വിട്ടയക്കാമെന്ന് വടക്കന്‍ വിയറ്റ്‌നാമും സമ്മതിച്ചു. ലോവോസിലും കമ്പോഡിയയിലുമുള്ള വിദേശസേനകളെ പിന്‍വലിക്കാമെന്നും ഇവിടുത്തെ ആസ്ഥാനങ്ങളും സായുധ നീക്കങ്ങളും നിരോധിക്കാമെന്നും ഇരുഭാഗവും സമ്മതിച്ചു. ഭാവിയില്‍ ‘സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ’ രാജ്യത്തിന്റെ ഏകീകരണം സാധ്യമാകുന്നത് വരെ, 17-ാം പാരലിലുള്ള സൈനീകരഹിത മേഖല (ഡിഎംഇസഡ്) താല്‍ക്കാലിക അതിര്‍ത്തി രേഖയായി തുടരുമെന്നും ധാരണയായി. കരാറിന് മേല്‍നോട്ടം വഹിക്കുന്നതിന് 1,600 നിരീക്ഷകരെ ഉള്‍പ്പെടുത്തി കാനഡക്കാരും ഹംഗറിക്കാരും പോളണ്ടുകാരും ഇന്ത്യോനേഷ്യക്കാരും രൂപീകരിക്കുന്ന ഒരു അന്താരാഷ്ട്ര നിയന്ത്രണ കമ്മീഷന്‍ സ്ഥാപിക്കാനും ധാരണയുണ്ടാക്കി. തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ തെക്കന്‍ വിയറ്റ്‌നാം പ്രസിഡന്റ് ന്യൂയെന്‍ വാന്‍ തിയു തല്‍സ്ഥാനത്ത് തുടരും.
സ്വയം നിര്‍ണയത്തിനുള്ള തെക്കന്‍ വിയറ്റ്‌നാം ജനതയുടെ അവകാശം അംഗീകരിച്ചുകൊണ്ട്, സൈനീകരഹിത മേഖലയ്ക്ക് അപ്പുറം സൈനീക നീക്കങ്ങള്‍ നടത്തില്ലെന്നും രാജ്യത്തിന്റെ ഏകോപനത്തിന് സൈനീക നടപടികള്‍ ഉണ്ടാവില്ലെന്നും വടക്കന്‍ വിയറ്റ്‌നാം പ്രഖ്യാപിച്ചു. എന്നാല്‍ കാരറിന് യുഎസ് സെനറ്റ് അംഗീകാരം നല്‍കിയില്ല. കരാറിനായുള്ള ചര്‍ച്ചകള്‍ 1968ല്‍ ആരംഭിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ അത് നീണ്ടുപോയി. കരാറിനെ തുടര്‍ന്ന് അത് നടപ്പിലാ്ക്കുന്നതിനായി അന്താരാഷ്ട്ര നിയന്ത്രണ, മേല്‍നോട്ട കമ്മീഷന് (ഐസിസിഎസ്) പകരം അന്താരാഷ്ട്ര നിയന്ത്രണ കമ്മീഷന്‍ (ഐസിസി) നിലവില്‍ വന്നു. എന്നാല്‍, യുഎസില്‍ നിന്നും ഒരു പ്രതികരണവും പുറത്തുവരാത്ത സാഹചര്യത്തില്‍ കരാര്‍ വ്യവസ്ഥകള്‍ വടക്കന്‍ വിയറ്റ്‌നാമും സൈഗോണും തുടര്‍ച്ചയായി ലംഘിച്ചു. 1973-ന്റെ അവസാനത്തോടെ കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള ഭാഗങ്ങള്‍ വ്യാപിപ്പിക്കുന്നതിലേക്കാണ് ഇത് നയിച്ചത്. തങ്ങള്‍ നിയന്ത്രിക്കുന്ന മേഖലകളില്‍ സാവധാനം ഒരു സൈനീക അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ച വടക്കന്‍ വിയറ്റ്‌നാം, ഒരു സ്വതന്ത്രരാജ്യമെന്ന നിലയിലുള്ള തെക്കന്‍ വിയറ്റ്‌നാമിന്റെ അസ്ഥിത്വം അവസാനിപ്പിക്കാന്‍ പോന്നവിധത്തിലുള്ള ഒരു സൈനീക ആക്രമണം നടത്താനുള്ള ശേഷി നേടി. വിയറ്റ്‌നാം പോളിറ്റ് ബ്യൂറോ അംഗം ലി ഡുക് തോയും യുഎസിന്റെ ദേശീയ സുരക്ഷ കൗണ്‍സില്‍ ഉപദേശകന്‍ ഹെന്‍ട്രി കിസിംഞ്ചറുമായിരുന്നു സന്ധിസംഭാഷണങ്ങളെ നയിച്ചത്. 1973-ല്‍ ഇരുവര്‍ക്കും സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കിയെങ്കിലും ലി ഡുക് തോ അത് സ്വീകരിക്കാന്‍ വിസമ്മതിച്ചു.
Leave a Comment