സെൻട്രൽ ബാങ്കോക്കിലെ ആഡംബര ഹോട്ടലിൽ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ആറുപേരും വിഷം കഴിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ഗ്രാൻഡ് ഹയാത്ത് എറവാൻ ഹോട്ടലിൻ്റെ അഞ്ചാം നിലയിലെ ഹോട്ടൽ സ്യൂട്ടിനുള്ളിൽ ചൊവ്വാഴ്ച ഉച്ചയോടെ ഹോട്ടൽ ജീവനക്കാരാണ് മൂന്ന് സ്ത്രീകളുടെയും മൂന്ന് പുരുഷന്മാരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവർ വിയറ്റ്നാമീസ് ആയിരുന്നുവെന്നും അതിൽ രണ്ട് പേർക്ക് അമേരിക്കൻ പൗരത്വമുള്ളതായും തായ് പ്രധാനമന്ത്രി ശ്രേത്ത തവിസിൻ പറഞ്ഞു. six people dead Bangkok
ആറ് പേരും മരണപ്പെട്ട് 24 മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് അനുമാനം. മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു, എന്നാൽ ഹോട്ടൽ ജീവനക്കാർ പ്രത്യേക വാതിലിലൂടെയാണ് പ്രവേശിച്ചതെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നിരുന്നാലും, കവർച്ച നടന്നതിന്റെയോ ആക്രമണത്തിൻ്റെയോ യാതൊരു ലക്ഷണവും ഇല്ലെന്ന് ശ്രേത്ത പറഞ്ഞു. സ്യൂട്ടിൽ നിന്ന് കണ്ടെത്തിയ ഹോട്ടൽ ഭക്ഷണത്തിൻ്റെ ചിത്രങ്ങൾ പോലീസ് പങ്കിട്ടു, എന്നാൽ അത് ഉപയോഗിച്ച നിലയിലായിരുന്നില്ല. എന്നിരുന്നാലും, ആറ് കപ്പുകൾ ഉപയോഗിച്ചതായാണ് കണ്ടത്തിയത്. ആറ് കപ്പുകളിൽ ഒരു കപ്പിൻ്റെ അടിയിൽ ഒരുതരം പൊടി ഒഴിച്ച് മറ്റൊന്നും കണ്ടെത്താനായില്ലെന്നും മെട്രോപൊളിറ്റൻ പോലീസ് ബ്യൂറോ കമ്മീഷണർ തിതി സാങ്‌സവാങ് വ്യക്തമാക്കി.
മരണത്തിന് പിന്നിലെ യഥാർത്ഥ ഉദ്ദേശം കണ്ടെത്തേണ്ടതുണ്ട് എന്നാൽ ഇതൊരു ആത്മഹത്യ ആയി കരുതുന്നില്ലെന്നും, കൊലപാതക ശ്രമമാണെന്നും തിതി സാങ്‌സവാങ് പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ വിയറ്റ്നാം അംബാസഡറെ സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം അതിവേഗ അന്വേഷണത്തിനും ഉത്തരവിട്ടതായും ശ്രേത്ത വ്യക്തമാക്കി.
മരണപ്പെട്ടവരിൽ ഏഴുപേരടങ്ങുന്ന സംഘമാണ് ഹോട്ടലിൽ താമസിക്കാൻ ബുക്ക് ചെയ്തിരുന്നത് എന്നാൽ അഞ്ച് പേർ മാത്രമാണ് ചെക്ക് ഇൻ ചെയ്‌തത് ആറ് പേർ മരണപ്പെടുകയും ചെയ്തു, അതിനാൽ തന്നെ ഏഴാമനായുള്ള തെരച്ചിൽ നടന്നു കൊണ്ടിരിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആറുപേരും ഇവിടെ വന്നത് മുതലുള്ള ഓരോ നീക്കങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഘത്തിലെ ചില അംഗങ്ങൾ അഞ്ചാം നിലയിലാണ് താമസിച്ചിരുന്നത്, മറ്റുള്ളവർ ഏഴാം നിലയിലയിലും. എല്ലാവരും ജൂലൈ 16 ചൊവ്വാഴ്ച ചെക്ക് ഔട്ട് ചെയ്യാതെ വന്നതോടെയാണ് ജീവനക്കാർ പരിശോധന നടത്തിയത്. ബാങ്കോക്കിലെ വാണിജ്യ നയതന്ത്ര മേഖലയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലാണ് ഗ്രാൻഡ് ഹയാത്ത് എറവാൻ.
മരണങ്ങൾ ടൂറിസത്തെ ബാധിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി എല്ലാ ഏജൻസികൾക്കും ഉത്തരവ് നൽകിയതായി തായ് സർക്കാർ തങ്ങളുടെ പ്രസ്താവനയിൽ വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് കേസിന്റെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കോൺസുലാർ സഹായം നൽകാൻ ഞങ്ങൾ തയ്യാറാണെന്നും യുഎസ് വക്താവ് പറഞ്ഞു.
തായ് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകമായ ടൂറിസം കോവിഡ് 19 പാൻഡെമിക്കിന് ശേഷം മെച്ചപ്പെടുത്താൻ തായ്‌ലൻഡ് പ്രവർത്തിക്കുമ്പോഴാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. 2023 ഒക്ടോബറിൽ ബാങ്കോക്കിലെ ആഡംബര മാളിലുണ്ടായ വെടിവയ്പിൽ രണ്ട് വിദേശികൾ കൊല്ലപ്പെട്ടതും തായ് ടൂറിസം മേഖലയെ സാരമായി ബാധിച്ചിരുന്നു.
content summary; Six people found dead in Bangkok luxury hotel in suspected poisoning k k k k k k k k k k k k k k k k k k k k k k