June 14, 2026 |
Share on

വെള്ളാപ്പള്ളി എട്ടുകാലി മമ്മൂഞ്ഞാണെന്ന് വിഎസ്

അഴിമുഖം പ്രതിനിധി വെള്ളാപള്ളി നടേശനും വിഎസ് അച്യുതാനന്ദനും തമ്മിലെ വാക്‌പോര് തുടരുന്നു. വെള്ളാപ്പള്ളി നടേശന്‍ ബഷീറിയന്‍ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞാണെന്ന് വിഎസ് പരിഹസിച്ചു. ഗൗരിയെന്ന ആന ഗര്‍ഭം ധരിച്ചാലും അതിന് ഉത്തരവാദി താനാണെന്ന് പറയുന്നയാളാണെന്ന് വെള്ളാപ്പള്ളിയെന്ന് വിഎസ് പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന യാത്ര ശംഖുമുഖത്ത് എത്തുമ്പോള്‍ ജലസമാധിയാകുമെന്ന് ഇന്നലെ വിഎസ് പറഞ്ഞിരുന്നു. അതിന് മറുപടിയായി സമത്വ മുന്നേറ്റ യാത്രയോടെ വിഎസ് ഉയര്‍ത്തെഴുന്നേറ്റുവെന്ന് വെള്ളാപ്പള്ളി തിരിച്ചടിച്ചിരുന്നു. കാലുപൊള്ളിയ കുരങ്ങന്റെ ചാട്ടം പോലെയാണ് […]

അഴിമുഖം പ്രതിനിധി

വെള്ളാപള്ളി നടേശനും വിഎസ് അച്യുതാനന്ദനും തമ്മിലെ വാക്‌പോര് തുടരുന്നു. വെള്ളാപ്പള്ളി നടേശന്‍ ബഷീറിയന്‍ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞാണെന്ന് വിഎസ് പരിഹസിച്ചു. ഗൗരിയെന്ന ആന ഗര്‍ഭം ധരിച്ചാലും അതിന് ഉത്തരവാദി താനാണെന്ന് പറയുന്നയാളാണെന്ന് വെള്ളാപ്പള്ളിയെന്ന് വിഎസ് പറഞ്ഞു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന യാത്ര ശംഖുമുഖത്ത് എത്തുമ്പോള്‍ ജലസമാധിയാകുമെന്ന് ഇന്നലെ വിഎസ് പറഞ്ഞിരുന്നു. അതിന് മറുപടിയായി സമത്വ മുന്നേറ്റ യാത്രയോടെ വിഎസ് ഉയര്‍ത്തെഴുന്നേറ്റുവെന്ന് വെള്ളാപ്പള്ളി തിരിച്ചടിച്ചിരുന്നു. കാലുപൊള്ളിയ കുരങ്ങന്റെ ചാട്ടം പോലെയാണ് വിഎസ് അച്യുതാനന്ദന്റെ പരാമര്‍ശം എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×