July 16, 2026 |
Share on

രണ്ടു കോടിയുടെ റേഞ്ച് റോവര്‍ അമ്മക്ക് സമ്മാനിച്ച് സല്‍മാന്‍ ഖാന്‍

ബോളിവുഡ് താരം അമ്മയ്ക്ക് നല്‍കിയ പുതിയ കാറാണ് ഇപ്പോള്‍ സംസാരം. കാറിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

താരങ്ങളുടെ വാഹന ഭ്രമം ബോളിവുഡില്‍ വാര്‍ത്തയാണ്. ഈ അടുത്തിടെയാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടിക്ക് ഭര്‍ത്താവ് റേഞ്ച് റോവര്‍ സമ്മാനിച്ചത്. അതിനിടെ അടുത്ത വാര്‍ത്ത എത്തിയിരിക്കുകയാണ്. ബോളിവുഡ് താരം അമ്മയ്ക്ക് നല്‍കിയ പുതിയ കാറാണ് ഇപ്പോള്‍ സംസാരം. കാറിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

സല്‍മാന്‍ ഖാനാണ് തന്റെ അമ്മയ്ക്ക റേഞ്ച് റോവര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ്. 2 കോടി രൂപ വില വരുന്ന പുതിയ വെള്ള നിറത്തിലുള്ള റേഞ്ച് റോവര്‍ ലോങ് വീല്‍ബേസ് ആണ് സമ്മാനമായി നല്‍കിയത്.  ഒപ്പം ഇഷ്ട നമ്പറായ 2727-ഉം കാറിന് സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

പൂജ്യത്തില്‍ നിന്നും 100 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ വെറും 8.3 സെക്കന്റുകള്‍ മാത്രം മതി വാഹനത്തിന്. മണിക്കൂറില്‍ 209 കിലോ മീറ്റര്‍ വേഗതയുണ്ട് ഇതിന്. 5.2 മീറ്റര്‍ നീളമുള്ള എസ്.യു.വി രാജ്യത്തെ ഏറ്റവും വലിയ എസ്.യു.വികളില്‍ ഒന്നാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

×