ക്രിക്കറ്റിനൊപ്പം കാറുകളോടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രേമം അറിയാത്തവര്‍ ഉണ്ടാകില്ല. സ്വന്തം ഗ്യാരേജില്‍ ആഢംബരക്കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട് ക്രിക്കറ്റ് ഇതിഹാസത്തിന്. ജര്‍മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് സച്ചിന്‍.
വേഗതയുടെ ട്രാക്കില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സാധിധ്യം ഇതാദ്യമല്ല. ഇപ്പോഴിതാ ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ താരം സാനിധ്യം അറിയിച്ചിരിക്കുന്നു. എന്നാല്‍ താരത്തിന്റെ വരവിന് മറ്റൊരു പ്രത്യേകതയുണ്ട്. അടുത്തിടെ അവതരിപ്പിച്ച ബി.എം.ഡബ്ല്യു കാറുമായി. ബി.എം.ഡബ്യു എം2 വുമായാണ് സച്ചിന്‍ ബുദ്ധ സര്‍ക്യൂട്ടില്‍ ഇറങ്ങിയത്. ബുദ്ധ ട്രാക്കില്‍ കാറോടിക്കുക മാത്രമല്ല, വാഹനങ്ങളോടുള്ള തന്റെ പ്രണയവും ഇഷ്ട വാഹനങ്ങളെക്കുറിച്ചു സച്ചിന്‍ വാചാലനായി.
വ്യവസായി പ്രണവ് പന്‍പാലിയും സച്ചിനൊപ്പം കാറിലുണ്ടായിരുന്നു. പ്രണവ് സച്ചിനുമൊത്തുള്ള ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ബി.എം.ഡബ്യുവിന്റെ വലിയൊരു ശേഖരം തന്നെ സച്ചിനുണ്ട്. ബി.എം.ഡബ്യു എക്‌സ്5എം, ബി.എം.ഡബ്യു എം6 ഗ്രാന്‍ കൂപ്പ്, ബി.എം.ഡബ്യു എം5, ബി.എം.ഡബ്യു എം5 30, ബി.എം.ഡബ്യു 760 ലി എം സ്‌പോര്‍ട്ട് തുടങ്ങിയ ആഢംബര കാറുകളൊക്കെയും സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്.