June 14, 2026 |
Share on

സോളാര്‍ കേസില്‍ സിബിഐ അന്വേഷണം; വിഎസിന്റെ ഹര്‍ജി തള്ളി

അഴിമുഖം പ്രതിനിധി സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. കേസ് സിബിഐ അന്വേഷിക്കേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. നിലവിലുള്ള കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അവയുടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുള്ളതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രണ്ട് കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മാത്രമല്ല പരാതിക്കാര്‍ ആരുംതന്നെ ഇത്തരമൊരു കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഇത് […]

അഴിമുഖം പ്രതിനിധി

സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. കേസ് സിബിഐ അന്വേഷിക്കേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

നിലവിലുള്ള കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അവയുടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുള്ളതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രണ്ട് കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മാത്രമല്ല പരാതിക്കാര്‍ ആരുംതന്നെ ഇത്തരമൊരു കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഇത് കണക്കിലെടുത്താണ് കോടതി നടപടി.

നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കമ്പനികാര്യ വകുപ്പ്, ആദായ നികുതി വകുപ്പ് എന്നിവയുടെ സഹായത്തോടെ 34 കേസുകളില്‍ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×