ഇമിഗ്രേഷന്‍ റെഫ്യൂജീസ് സിറ്റിസണ്‍ഷിപ്പ് കാനഡ പ്രകാരം 2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കനേഡിയന്‍ കോളേജുകളിലും സര്‍വകലാശലകളിലും ഏകദേശം 50,000 അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളില്‍ ഒരു പ്രധാനഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും കോളേജുകളിലെത്തിയിട്ടില്ല.canada
ഏജന്‍സി മൊത്തമായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുടെ 5.4 ശതമാനത്തെ പ്രതിനിധീകരിക്കുന്നുണ്ട്. നിയമങ്ങള്‍ പാലിക്കാത്ത അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ് എല്ലാ സ്റ്റഡി പെര്‍മിറ്റ് ഉടമകളില്‍ 6.9 ശതമാനവും. ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സ് കംപ്ലയന്‍സ് റെജിമിന് കീഴിലാണ് ഈ കണക്കുകള്‍ ശേഖരിച്ചത്. പഠനത്തിനാവശ്യമായ പ്രക്രിയകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ രണ്ടുതവണ എന്‍ റോള്‍മെന്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യണം.
144 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ട്രാക്ക് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് ഫിലിപ്പീന്‍സില്‍ നിന്നുള്ള 688 വിദ്യാര്‍ത്ഥിനികള്‍ക്കും (2.2 ശതമാനം) ചൈനയില്‍ നിന്ന് 4,279 ( 6.4 ശതമാനം) പേര്‍ക്കും അഡ്മിഷന്‍ ലഭ്യമായില്ല. ഇതിന് വിപരീതമായി ഇറാന്‍ (11.6) ശതമാനം. റുവാണ്ട (48.1 ശതമാനം) എന്നിവയില്‍ നിയമം പാലിക്കാത്തവരുടെ നിരക്ക് വളരെ കൂടുതലാണ്.
ടൊറന്റോ ആസ്ഥാനമായുള്ള ബാരിസ്റ്ററും ഇമിഗ്രേഷന്‍ അഭിഭാഷകനുമായ സെന്‍ ലോ സുമിത് സെന്‍ പറഞ്ഞതിങ്ങനെയാണ് ‘ പഠിക്കാന്‍ വരാത്ത വിദ്യാര്‍ത്ഥികള്‍ അവരുടെ വിദ്യാര്‍ത്ഥി വിസ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നു. ഇവര്‍ക്കെതിരെ കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി എന്‍ഫോഴ്‌സ്‌മെന്റ് നടപടിയെടുക്കും. ഇത് അവരെ ജയിലിലാക്കുന്നതിനും കാനഡയില്‍ നിന്ന് നീക്കം ചെയ്യുന്നതിനും ഇടയാക്കും.’
കാനഡ-യുഎസ് അതിര്‍ത്തിയിലൂടെ അനധികൃത കുടിയേറ്റം ആരോപിക്കപ്പെടുന്ന കനേഡിയന്‍ കോളേജുകളും ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ചില ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയിലേക്ക് കടക്കുന്നതിനും അനധികൃതമായി യുഎസ് കടക്കുന്നതിനുമായി സ്റ്റഡി പെര്‍മിറ്റ് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. മുന്‍ ഫെഡറല്‍ ഇക്കണോമിസ്റ്റും ഇമിഗ്രേഷന്‍ വിദഗ്ധനുമായ ഹെന്റി ലോട്ടിന്‍ ദി ഗ്ലോബ് ആന്‍ഡ് മെയിലിനോട് പറഞ്ഞു. നിയമങ്ങള്‍ പാലിക്കാത്ത മിക്ക ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും സ്ഥിരതാമസത്തിനായി ലക്ഷ്യമിട്ട് കാനഡയില്‍ തന്നെ തുടരാന്‍ സാധ്യതയുണ്ട്.
നിലവില്‍ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ ഫീസ് മുന്‍കൂറായി നല്‍കണമെന്ന നിര്‍ദേശമുണ്ട്. എന്റോള്‍മെന്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ഉള്‍പ്പെടെ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
പഞ്ചാബില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് തന്റേതായ രേഖകള്‍ വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ഐര്‍സിസിയില്‍ നിന്ന് കത്തുകള്‍ ലഭിച്ചിരുന്നു. അക്കാദമിക് സമഗ്രത ഉറപ്പാക്കാനുള്ള ഓഡിറ്റ് സംവിധാനത്തിന്റെ ഭാഗമാണിതെന്ന് ഐര്‍സിസി വ്യക്തമാക്കിയിരുന്നു.
2024 ഏപ്രിലില്‍ ഒരു ദശലക്ഷത്തിലധികം സ്റ്റുഡന്റ് വിസ ഹോള്‍ഡേഴ്‌സ് ഉണ്ടെന്ന സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകളും എന്റോള്‍മെന്റ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഐആര്‍സിസിയുടെ ചെറിയ കണക്കുകളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ആശങ്ക ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ സുതാര്യതയും മെച്ചപ്പെട്ട വിവരശേഖരണവും വേണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
1.3 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് കാനഡ അതിര്‍ത്തി സുരക്ഷയെ ശക്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ട്രംപിന്റെ നിര്‍ദ്ദിഷ്ട താരിഫുകള്‍ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രൊവിന്‍ഷ്യല്‍ പ്രീമിയര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് പൊതു സുരക്ഷ മന്ത്രി ഡേവിഡ് മക്ഗിന്റിയും ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറും ബുധനാഴ്ച പദ്ധതി വിശദീകരിച്ചത്. സുരക്ഷയ്ക്കായി 5.3 മില്യണ്‍ ഡോളറിന് പാട്ടത്തിനെടുത്ത ബ്ലാക്ക് ഹോക്‌സിന് പുറമെ 60 നിരീക്ഷണ ഡ്രോണുകള്‍ കൂട്ടിച്ചേര്‍ക്കാനും അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി മൊബൈല്‍ നിരീക്ഷണ ടവറുകളും മറ്റ് നൂതന സാങ്കേതികവിദ്യകളും സ്വന്തമാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. canada
content summary; Some international students in Canada are working illegally after failing to attend college as planned.