June 04, 2026 |
Share on

ഡബ്ല്യുടിസി ഫൈനലിൽ ടിക്കറ്റുറപ്പിച്ച് ദക്ഷിണാഫ്രിക്ക; യോ​ഗ്യത നേടാൻ ഇന്ത്യയും ഓസ്ട്രേലിയയും ചെയ്യേണ്ടതെന്ത്?

നിലവിൽ ഡബ്ല്യുടിസിയിൽ ഫൈനലിലേക്കുള്ള ടിക്കറ്റ് ദക്ഷിണാഫ്രിക്ക ഉറപ്പിച്ചതോടെ എതിരാളികളാരാണെന്ന് അറിയാനാണ് ഇനി കാത്തിരിക്കേണ്ടത്

2025 ജൂണിൽ ലണ്ടണിലെ ലോർഡ്സ് ക്രിക്കറ്റ് ​ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ യോ​ഗ്യത നേടുന്ന ആദ്യ ടീമായി സൗത്ത് ആഫ്രിക്ക. സെഞ്ചൂറിയനിൽ നടന്ന രണ്ട് മത്സരങ്ങളുടെ പരമ്പരിലെ ആദ്യ ടെസ്റ്റിൽ പാകിസ്ഥാനെ തോൽപ്പിച്ച് ടെംബ ബാവുമയുടെ നേതൃത്വത്തിലുള്ള ടീം തങ്ങളുടെ വിജയം ഉറപ്പിക്കുകയായിരുന്നു.

148 റൺസ് വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. എന്നാൽ നാലാം ദിനത്തിലെ രണ്ടാം സെഷനിൽ ക​ഗിസോ റബാഡ(31)യുടേയും മാർക്കോ ജെൻസൺന്റേയും(16) സഖ്യം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് സ്ഥാനമുറപ്പിക്കാൻ രണ്ട് ടെസ്റ്റിൽ ഒരു മത്സരം മാത്രം ദക്ഷിണാഫ്രിക്കക്ക് ജയിച്ചാൽ മതിയായിരുന്നു. നിലവിലെ വിജയത്തോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ 1-0 ന് ദക്ഷിണാഫ്രിക്ക മുന്നിലെത്തി. ദക്ഷിണാഫ്രിക്കയും പാകിസ്ഥാനും തമ്മിലുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരം ജനുവരി മൂന്നിന് കേപ്ടൗണിൽല ആരംഭിക്കും. ഈ മത്സരത്തിന്റെ ഫലം എന്തായാലും അത് ദക്ഷിണാഫ്രിക്കയുടെ നിലവിലത്തെ യോ​ഗ്യതയെ ബാധിക്കില്ല.

നിലവിൽ ഡബ്ല്യുടിസിയിൽ ഫൈനലിലേക്കുള്ള ടിക്കറ്റ് ദക്ഷിണാഫ്രിക്ക ഉറപ്പിച്ചതോടെ എതിരാളികളാരാണെന്ന് അറിയാനാണ് ഇനി കാത്തിരിക്കേണ്ടത്. ദക്ഷിണാഫ്രിക്കയുടെ ഈ വിജയം, മത്സരം കാത്തിരിക്കുന്ന ഇന്ത്യക്കും ഓസ്ട്രേലിയക്കും മേൽ നൽകുന്ന സമ്മർദ്ദം വലുതാണ്. ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ ഇനിയുള്ള രണ്ട് മത്സരങ്ങൾ ഇന്ത്യക്കും ഓസ്ട്രേലിയക്കും നിർണായകമാണ്. രണ്ട് മത്സരങ്ങളിലും വിജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് ഫൈനലിൽ പ്രവേശിക്കാനാകും.

ഡബ്ല്യുടിസി ഫൈനലിൽ യോ​ഗ്യത നേടുന്നതിന് ഇന്ത്യയും ഓസ്ട്രേലിയയും എന്തൊക്കെ ചെയ്യണം?

ബ്രിസ്ബെയ്നിൽ നടന്ന ടെസ്റ്റിൽ മത്സരം സമനിലയിൽ അവസാനിച്ചതോടെ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന്റെ പോയിന്റ് ശതമാനം 57.29 ൽ നിന്നും 55.88 ആയി കുറഞ്ഞിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. എട്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ് ഇന്ത്യ ഓസ്ട്രേലിയേക്കാളും പിന്നിലായത്. മെൽബൺ ടെസ്റ്റിന് ശേഷം ഇനി ഒരു മത്സരം മാത്രമാണ് ഇന്ത്യക്കുള്ളത്. സിഡ്നിയിൽ വെച്ച് നടക്കുന്ന നേർക്കുനേർ മത്സരങ്ങൾ ഇരു ടീമിനും ഡബ്ല്യുടിസി ഫൈനലിൽ യോ​ഗ്യത നേടുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്നത് തീർച്ചയാണ്.

ഇന്ത്യയ്‌ക്കെതിരായ സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയ വിജയിച്ചാൽ, ശ്രീലങ്കയിലെ അവരുടെ ഫലങ്ങൾ പരിഗണിക്കാതെ തന്നെ അവർ ഡബ്ല്യുടിസി
ഫൈനലിലേക്ക് യോഗ്യത നേടും. ശ്രീലങ്കയിലെ രണ്ട് ടെസ്റ്റുകളും തോറ്റാലും 57.02 ശതമാനം പോയിൻ്റുമായി ഓസ്‌ട്രേലിയ ഫിനിഷ് ചെയ്യും.

സിഡ്‌നി ടെസ്റ്റ് സമനിലയിൽ കലാശിച്ചാൽ, ഓസ്‌ട്രേലിയ ഇന്ത്യയെക്കാൾ മുന്നിൽ നിൽക്കുമെങ്കിലും ശ്രീലങ്കയിലെ രണ്ട് ടെസ്റ്റുകളും തോറ്റാൽ ശ്രീലങ്കയെ മറികടക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഓസ്‌ട്രേലിയക്ക് 53.51 ശതമാനം പോയിൻ്റും ശ്രീലങ്കയ്ക്ക് 53.85 പോയിൻ്റും ലഭിക്കും. സിഡ്‌നിയിൽ ഓസ്‌ട്രേലിയ തോറ്റാൽ യോഗ്യത നേടണമെങ്കിൽ ശ്രീലങ്കയിൽ ഒരു ജയമെങ്കിലും വേണം.

ഡബ്ല്യുടിസി ഫൈനൽ മത്സരത്തിൽ യോ​ഗ്യത നേടാൻ സിഡ്‌നിയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യക്ക് വിജയിക്കണം. ഒരു ജയം ഇന്ത്യയെ 55.26 പോയിൻ്റിലെത്തിക്കും ശ്രീലങ്കയിൽ ഓസ്‌ട്രേലിയ രണ്ടിൽ കൂടുതൽ സമനില നേടിയില്ലെങ്കിൽ രണ്ടാം സ്ഥാനത്തെത്താം. ഓസ്‌ട്രേലിയ രണ്ട് ടെസ്റ്റുകളും സമനിലയിലായാൽ, അവരും ഇന്ത്യയും 55.26 ന് സമനിലയിലാവും, എന്നാൽ ഈ സൈക്കിളിൽ കൂടുതൽ പരമ്പര വിജയങ്ങൾ കാരണം ഇന്ത്യ യോഗ്യത നേടും. ശ്രീലങ്കയിൽ ഓസ്‌ട്രേലിയ 1-0 ന് തോറ്റാൽ, അവർ 53.51 ലേക്ക് താഴും, ശ്രീലങ്ക 48.72 ന് അവസാനിക്കും.

സിഡ്‌നിയിൽ സമനില വഴങ്ങിയാൽ 51.75ന് ഇന്ത്യ ഡബ്ല്യുടിസി ഫൈനലിൽ നിന്ന് ഒഴിവാക്കും. സിഡ്‌നി സമനിലക്ക് ശേഷം ഓസ്‌ട്രേലിയ ശ്രീലങ്കയിൽ രണ്ട് ടെസ്റ്റുകളും തോറ്റാലും അവർ 53.51 ന് അവസാനിക്കും, അതേസമയം ശ്രീലങ്ക 53.85 ലേക്ക് ഉയരും.

അപ്ഡേറ്റ് ചെയ്ത ഡബ്ല്യുടിസി സ്റ്റാൻഡിങ്ങ്സ് ഇങ്ങനെയാണ്,
ദക്ഷിണാഫ്രിക്ക – 66.67%
ഓസ്ട്രേലിയ – 61.64%
ഇന്ത്യ – 52.78 %
ന്യൂസിലൻഡ് – 48.21%
ശ്രീലങ്ക – 45.45%
ഇം​ഗ്ലണ്ട് – 43.18%
പാകിസ്ഥാൻ – 30.30%
ബം​ഗ്ലാദേശ് – 31.25%
വെസ്റ്റ് ഇൻഡീസ് – 24.24%

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ യോ​ഗ്യത നേടണമെങ്കിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ ഇന്ത്യക്കും ഓസ്ട്രേലിയക്കും മികച്ച പ്രകടനം കാഴ്ചവെക്കേണ്ടി വരും. ശേഷിക്കുന്ന മത്സരത്തിൽ നേടുന്ന ഓരോ പോയിന്റും ദക്ഷിണാഫ്രിക്കയുടെ എതിരാളി ആരെന്ന് നിർണ്ണയിക്കുന്നതിൽ മുഖ്യ ഘടകമാണ്.

Content summary: What do India and Australia need to do to qualify WTC finals?

WTC finals india Australia

Leave a Reply

Your email address will not be published. Required fields are marked *

×