February 17, 2025 |

അധികാരമൊഴിഞ്ഞ് പടിയിറങ്ങുമോ ? ദക്ഷിണ കൊറിയയില്‍ ആന്റി യൂന്‍ തരംഗം

‘യൂനിനെ സസ്‌പെന്‍ഡ് ചെയ്യുന്നത് നിസാരമാണ്. വളരെ പെട്ടെന്ന് സാധിക്കും. രാജ്യത്തിന്റെ മുഴുവന്‍ ചിത്രത്തെ നശിപ്പിക്കുന്ന നീക്കങ്ങളിലേക്കാണ് യൂന്‍ കടന്നിരിക്കുന്നത്’

ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂന്‍ സൂക്ക് യോളിന്റെ ഭരണഘടനാ അധികാരങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യുന്നതിനെ പിന്തുണച്ച് സൗത്ത് കൊറിയയുടെ ഭരണത്തലവന്‍ രംഗത്ത്. യൂനിന്റെ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് ഉടനെ കടക്കാനാണ് സാധ്യത. യൂന്‍ സൈനിക അടിയന്തരാവസ്ഥയ്ക്കിടെ ചില രാഷ്ട്രീയപ്രവര്‍ത്തകരെ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തില്‍ പ്രതിരോധ ഇന്റലിജന്‍സ് കമാന്ററിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നുവെന്ന് പീപ്പിള്‍ പവര്‍ പാര്‍ട്ടി ലീഡര്‍ ഹാന്‍ ഡോങ് ഹന്‍ പറഞ്ഞു. south korea

ഇംപീച്ച് നടപടികളെ ചെറുക്കാന്‍ മേധാവി ശ്രമം തുടര്‍ന്നെങ്കിലും സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഭരണഘടനയ്ക്ക് എതിരാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തെ പൗരന്മാരെ ഈ ഘട്ടത്തില്‍ പിന്തുണയ്ക്കണം. സൈനിക അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുന്നത് റിപ്പബ്ലിക്കന്‍ കൊറിയയിലെ പൗരന്മാര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കും. യൂനിന്റെ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് നാഷണല്‍ അസംബ്ലിയില്‍ രണ്ടിലൊന്ന് ഭൂരിപക്ഷമോ, 300 അംഗങ്ങളില്‍ 200 പേരുടെ പിന്തുണയോ ആവശ്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളില്‍ 192 സീറ്റുകള്‍ ഒത്തുചേര്‍ന്ന് ഇംപീച്ച്‌മെന്റിനെ ശക്തമായി അനുകൂലിക്കുന്നുണ്ട്.

ആന്റി യൂന്‍ തരംഗം ഭരണതലത്തില്‍ കൊണ്ടുവരാന്‍ ഹാന്‍ ഡോങ് ഹനാണ് ചുക്കാന്‍ പിടിക്കുന്നത്. 18 നിയമവിദഗ്ധര്‍ യൂനിനെതിരെ പിന്തുണ അറിയിക്കുകയും പ്രതിപക്ഷനിയമവിദഗ്ധര്‍ സൈനിക അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുകയുമാണ് ചെയ്യുന്നത്. യൂനിനെ ഇംപീച്ച് ചെയ്യുകയാണെങ്കില്‍ ഭരണഘടനാ-കോടതി അധികാരങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും പ്രസിഡന്‍ഷ്യല്‍ അധികാരം നഷ്ടപ്പെടുകയും ചെയ്യും. പ്രധാനമന്ത്രിയായ ഹാന്‍ ഡാക്ക് സൂ പ്രസിഡന്‍ഷ്യല്‍ ചുമതലയേറ്റെടുക്കുന്ന രീതിയിലേക്ക് ഭരണചക്രം മാറിമറിയും.

ലിബറല്‍ ഓപ്പോസിഷന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലീ ജെ മ്യൂങ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്. ‘യൂനിനെ സസ്‌പെന്‍ഡ് ചെയ്യുന്നത് നിസാരമാണ്. വളരെ പെട്ടെന്ന് സാധിക്കും. രാജ്യത്തിന്റെ മുഴുവന്‍ ചിത്രത്തെ നശിപ്പിക്കുന്ന നീക്കങ്ങളിലേക്കാണ് യൂന്‍ കടന്നിരിക്കുന്നത്. വിദേശികളാരും തന്നെ സൗത്ത് കൊറിയ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. രാജ്യത്തിന്റെ വിദേശനയങ്ങളെ തളര്‍ത്തുന്നതാണ് ഈ മാറ്റങ്ങള്‍.

നാണംകെട്ട ഉത്തരകൊറിയന്‍ അനുകൂല രാഷ്ട്രവിരുദ്ധ ശക്തികളെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് യൂനിന്റെ സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപനം. രാജ്യചരിത്രത്തിന്റെ ആദ്യകാലഘട്ടത്തില്‍ സ്വേച്ഛാധിപതികളായ ഭരണാധികാരികളുണ്ടായിരുന്നുവെങ്കിലും 1980 ന് ശേഷം ജനാധിപത്യബോധമുള്ളവരാണ് ഭരണതലത്തിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ വോണിന്റെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു.കവചിത സൈനികവാഹനങ്ങളും തോക്കുകളും കത്തികളും കൈവശമുള്ള സൈനികര്‍ രാജ്യം ഭരിക്കുമെന്ന് പ്രതിപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് ലീ ജെ മ്യൂങ് ആരോപിച്ചിരുന്നു. ദക്ഷിണകൊറിയയില്‍ ഭരണരംഗം കീഴ്‌മേല്‍ മറിയുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. korea

content summary ; south koreas ruling party is considering suspending president yoon suk yeols powers

×