June 04, 2026 |
Share on

സ്ത്രീയെ കാറിടിച്ച് കൊലപ്പെടുത്തി: അജിന്‍ക്യ റഹാനയുടെ പിതാവ് അറസ്റ്റില്‍

റഹാനയുടെ അച്ഛന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഹുണ്ടായി ഐ10 കാറില്‍ യാത്ര ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍

സ്ത്രീയെ കാറിടിച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിന്‍ക്യ റഹാനയുടെ അച്ഛന്‍ മധുകര്‍ ബാബുറാവു റഹാന അറസ്റ്റില്‍. 67കാരിയായ സ്ത്രീയെ ഗുരുതര പരിക്കുകളോടെ കൊല്‍ഹാപുരിലെ ഒരു ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അഷതായി കാംബ്ലി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ദേശീയ പാതയില്‍ കാഗല്‍ ബസ് സ്റ്റേഷന് സമീപത്ത് വച്ചാണ് ഇവരെ കാര്‍ ഇടിച്ചത്. അതേസമയം വാഹനമോടിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. റഹാനയുടെ അച്ഛന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഹുണ്ടായി ഐ10 കാറില്‍ യാത്ര ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം കണ്ട് തടിച്ചുകൂടിയ നാട്ടുകാരാണ് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. കൊല്‍ഹാപുര്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പമാണ് റഹാന. ശ്രീലങ്കയ്‌ക്കെതിരെ ഇദ്ദേഹം ഉള്‍പ്പെടുന്ന ടീം മൂന്ന് ഏകദിനങ്ങളും കളിക്കുന്നുണ്ട്. ഞായറാഴ്ച വിശാഖപട്ടണത്താണ് അവസാന ഏകദിനം.

Leave a Reply

Your email address will not be published. Required fields are marked *

×