June 04, 2026 |
Share on

‘കരുത്തോടെ നില്‍ക്കൂ’; പ്രളയക്കെടുതിയിൽ പൊരുതുന്ന കേരളത്തിന് പിന്തുണയുമായി ആഴ്‌സണൽ ഫുട്ബാൾ ക്ലബ് (വീഡിയോ കാണാം)

നേരത്തെ ഇംഗ്ളീഷ് ക്ലബ്ബ്കളായ ലിവർപൂൾ, ടോട്ടനം, സ്പാനിഷ് അതികായകരായ ബാഴ്‌സലോണ, ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമാ തുടങ്ങിയവരും പ്രളയക്കെടുതിയിലുള്ള കേരളത്തിന് പിന്തുണയും, ഐക്യദാർഢ്യവും പ്രഖ്യാപിച്ചിരുന്നു.

മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും പൊരുതുന്ന കേരളത്തിന് പ്രത്യേക സന്ദേശവുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്‌സണല്‍. കേരളത്തോട് ധൈര്യമായിരിക്കാന്‍ വീഡിയോയിലൂടെ ക്ലബ് ആവശ്യപ്പെടുന്നു. കേരളത്തിലെ ആഴ്‌സണല്‍ ആരാധകര്‍ നടത്തുന്ന എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അഭിമാനമുണ്ട്, അവ തുടരുക. പ്രതികൂലമായ ഈ സാഹചര്യത്തില്‍ കേരളത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നു- ആഴ്‌സണ്‍ വ്യക്തമാക്കി. ആഴ്‌സണൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടുണ്ട്.

നേരത്തെ ഇംഗ്ളീഷ് ക്ലബ്ബ്കളായ ലിവർപൂൾ, ടോട്ടനം, സ്പാനിഷ് അതികായകരായ ബാഴ്‌സലോണ, ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമാ തുടങ്ങിയവരും പ്രളയക്കെടുതിയിലുള്ള കേരളത്തിന് പിന്തുണയും, ഐക്യദാർഢ്യവും പ്രഖ്യാപിച്ചിരുന്നു. യൂറോപ്യൻ ക്ലബ് ഫുട്ബോളിന് കേരളത്തിൽ ഒരുപാട് ആരാധകർ ഉണ്ട്. വിവിധ ടീമുകളുടെ ആരാധകർ നവമാധ്യമങ്ങളിൽ തങ്ങളുടെ ഇഷ്ട ക്ലബ്ബിന്റെ പേജിൽ സംസ്ഥാനത്തിന്റെ ദയനീയ അവസ്ഥ അറിയിക്കാനുള്ള വിവിധ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×