ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണിനെതിരെ പരാതിയുമായി പോണ്‍ സ്റ്റാര്‍. ലണ്ടനിലെ നൈറ്റ്ക്ലബില്‍ വച്ച് ഷെയ്ന്‍ വോണ്‍ തന്റെ മുഖത്ത് ഇടിച്ചുവെന്നാണ് പോണ്‍ സ്റ്റാര്‍ വലേറിയ ഫോക്‌സിന്റെ പരാതി. വോണിനെതിരെ പോലീസില്‍ പരാതി നല്‍കിയതിനെ കുറിച്ചും വോണിന്റെ മര്‍ദനത്തില്‍ മുഖത്ത് പാടുണ്ടായതിന്റെ ചിത്രവുംവലേറിയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെളളിയാഴ്ച രാത്രി ലണ്ടനിലെ ഒരു നിശാക്ലബില്‍ നടന്ന സംഭവത്തിന് ദൃക്‌സാക്ഷികളുളളതായി ഇംഗ്ലീഷ് ദിനപത്രം ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുളള നീക്കത്തിലാണ് പൊലീസ്.
Proud of yourself? Hitting a woman? Vile creature. pic.twitter.com/RRnn3Ycfjp
— Valerie Fox (@ValerieFoxxx) September 23, 2017
And no, I’m not lying. Just because you’re famous doesn’t mean you can hit women and get away with it. pic.twitter.com/dk7PPhTiCg
— Valerie Fox (@ValerieFoxxx) September 23, 2017
ഷെയ്ന്‍ വോണ്‍ സ്ത്രീകളുമായിട്ടുള്ള വിവാദ വാര്‍ത്തകളില്‍ നിറയുന്നത് ഇതാദ്യമായല്ല. 2000-ല്‍ ബ്രീട്ടീഷ് നഴ്‌സുമായുളള ബന്ധത്തെത്തുടര്‍ന്ന് വോണിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. 2005-ല്‍ വോണ്‍ തന്നെ വഞ്ചിച്ചുവെന്ന് പറഞ്ഞ് ഭാര്യ സിമോണി, വോണുമായുളള ബന്ധം വേണ്ടെന്നുവച്ചിരുന്നു. 2007-ല്‍ ഇരുവരും വീണ്ടും ഒന്നിച്ചുവെങ്കിലും അധികം വൈകാതെ വീണ്ടും വേര്‍പിരിഞ്ഞു. മറ്റൊരു സ്ത്രീക്ക് അയക്കേണ്ട മെസേജ് വോണ്‍ അറിയാതെ സിമോണിക്ക് അയച്ചതാണ് പിരിയാന്‍ കാരണമായത്.