റെക്കോര്‍ഡുകളുടെ ഇഷ്ടതോഴനായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മുന്നേറുകയാണ്. ദക്ഷിണാഫ്രിക്കതെതിരേ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയ കോഹ്‌ലി വേഗത്തില്‍ 21 സെഞ്ച്വറികള്‍ തികച്ച ഇന്ത്യന്‍ താരം എന്ന നേട്ടമാണ് സ്വന്തമാക്കിയത്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്.
109 ആം ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 21 സെഞ്ച്വറികളിലെത്തിയത്. 110ാം ടെസ്റ്റ് ഇന്നിംഗ്‌സില്‍ നിന്നാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഈ നേട്ടത്തിലെത്തിയത്.
ഇതോടെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ ഇരുപത്തിയൊന്ന് സെഞ്ചുറികളടിക്കുന്ന നാലാം താരമായി മാറാനും കോഹ്‌ലിക്ക് കഴിഞ്ഞു. വെറും 56 ഇന്നിംഗ്‌സുകളില്‍ നിന്നും 21 സെഞ്ച്വറിയിയിലെത്തിയ ഡോണ്‍ ബ്രാഡ്മാന്‍ ആണ് പട്ടികയില്‍ ഒന്നാമത്.
20 വര്‍ഷത്തിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍, 14 ടെസ്റ്റ് സെഞ്ച്വറികള്‍ തികക്കുന്ന അഞ്ചാമത്തെ താരം എന്നീ നേട്ടങ്ങളും
ഇന്ത്യന്‍ നായകനെ തേടിയെത്തി. 1997 ലെ കേപ്ടൗണ്‍ ടെസ്റ്റില്‍ സച്ചിനാണ് അവസാനമായി ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറി നേടിയിട്ടുളള ഇന്ത്യന്‍ നായകന്‍. ഡോണ്‍ ബ്രാഡ്മാന്‍, ക്ലൈവ് ലോയിഡ്, ബ്രയാന്‍ ലാറ, മഹേള ജയവര്‍ദ്ധനെ, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരാണ് 14 ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുളള നായകന്മാര്‍. നായകന്‍ വിരാട് കോഹ്‌ലിയുടെ (153), മുരളി വിജയ്(46) എന്നിവരുടെ ചെറുത്തു നില്‍പാണ് ഒന്നാം ഇന്നിംഗ്‌സില്‍െ മാന്യമായ സ്‌കോറിലേക്ക് ടീം ഇന്ത്യയെ എത്തിച്ചത്. മറ്റ് മുന്‍നിര ബാറ്റ്‌സ്മാന്‍മാെരല്ലാം നിരാശപ്പെടുത്തിയപ്പോള്‍ രവി ചന്ദ്രന്‍ അശ്വന്റെ(38) പ്രകടനവും ശ്രദ്ധേയമായി. കോഹ്‌ലി-അശ്വന്‍ കൂട്ടുകെട്ടില്‍ 71 റണ്‍സാണ് പിറന്നത്. ടീം ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 307 റണ്‍സ് സ്‌കോര്‍ ചെയ്തു. രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇതുവരെ 90 റണ്‍സ് നേടിയിട്ടുണ്ട്.