April 27, 2025 |
Share on

കാല്‍ പന്തുകളിയിലെ ‘മിശിഹ’ മെസി മുഖം കുത്തി വീഴുന്നത് ട്രോളന്മാര്‍ ഹിപ്പ്‌ഹോപ്പ് ഡാന്‍സാക്കി/ വീഡിയോ

ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറില്‍ യുവന്റ്‌സിനെതിരെ കളിക്കുമ്പോഴാണ് മെസിയുടെ വീഴ്ച

ആരാധകര്‍ക്ക് കാല്‍പന്തുകളിയിലെ മിശിഹയാണ് ബാഴ്‌സയുടെ അര്‍ജന്റീനന്‍ താരം ലയണല്‍ മെസി. പക്ഷെ ട്രോളന്മാര്‍ സാക്ഷാല്‍ മിശിഹയെ വരെ ട്രോളുമ്പോള്‍ ഭൂമിയിലെ ഈ മിശിഹയെ വെറുതെ വിടുമോ? ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റ്സിനെതിരെ ബാഴ്‌സക്ക് വേണ്ടി നിറഞ്ഞ കളിച്ച മെസിയുടെ വീഴ്ചയാണ് ട്രോളന്മാര്‍ ആഘോഷിക്കുന്നത്.

ചിലര്‍ക്ക് ഹിപ്പ്‌ഹോപ്പ് ഡാന്‍സായിട്ടും, ബ്രേക്ക് ഡാന്‍സായിട്ടും, യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് താഴെവീഴുന്നതുപോലെയും എന്നൊക്കെയാണ് കമന്റ് ചെയ്തിരിക്കുന്നത്. ‘നന്ദി ദൈവമേ മെസിക്ക്‌ ഒന്നും പറ്റിയില്ല, വളരെ അപകടകരമായ ഒരു വീഴ്ചയായിരുന്നു അത്.’, ‘മെസി വീഴുന്നത് കാണുന്നത് വേദനാജനകമാണ്’, ‘മെസിയുടെ വീഴ്ച ഹൃദയഭേദകമാണ്’ ഇങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.

ബാഴ്സയുടെ സ്വന്തം ഗ്രൗണ്ട് നൗകാമ്പില്‍ ബുധനാഴ്ച്ച രാത്രിയിലായിരുന്നു യുവന്റ്സുമായുള്ള മത്സരം. ബാഴ്‌സയ്ക്ക് ചാമ്പ്യന്‍സ് ലീഗില്‍ പ്രവേശിക്കണമെങ്കില്‍ നാല് ഗോളെങ്കിലും എതിര്‍ ഗോള്‍വലയില്‍ എത്തിക്കുകയും ഗോളൊന്നും വഴങ്ങാതിരിക്കുകയും വേണമായിരുന്നു. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇറ്റാലിയന്‍ ടീമിന്റെ വല കുലുക്കുവാന്‍ ബാഴ്‌സയുടെ എംഎന്‍സ് ത്രയമുള്‍പ്പടെയുള്ള (മെസി, നെയ്മര്‍, സുവാരിസ്) താരങ്ങള്‍ക്ക് കഴിയാതെ വന്നതോടെ മത്സരം ഗോള്‍രഹിത സമനിലയായി. ഇതോടെ ബാഴ്സയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകല്‍ ഏതാണ്ട് അസ്തമിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×