June 04, 2026 |
Share on

ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി നിയമിച്ചു

സ്റ്റേറ്റ് പ്ലബിക് സര്‍വീസ് ആക്ട് പ്രകാരം ഭേദഗതി ചെയ്താണ് ഗ്രൂപ്പ് വണ്‍ ഓഫീസര്‍ സ്ഥാനത്തേക്ക് സിന്ധുവിനെ പരിഗണിച്ചത്

ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി നിയമിച്ചു. ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായി മാറിയ സിന്ധുവിന് ഐഎഎസ് റാങ്കിലുള്ള ജോലി നല്‍കുമെന്ന് അന്ധ്ര പ്രദേശ് സര്‍ക്കാര്‍ മുമ്പേ പറഞ്ഞിരുന്നു. സ്റ്റേറ്റ് പ്ലബിക് സര്‍വീസ് ആക്ട് പ്രകാരം ഭേദഗതി ചെയ്താണ് ഗ്രൂപ്പ് വണ്‍ ഓഫീസര്‍ സ്ഥാനത്തേക്ക് സിന്ധുവിനെ പരിഗണിച്ചത്. 1994 ആക്ട് പ്രകാരം ഇതിന് നിയമസാധ്യതയുണ്ട്.

സംസ്ഥാന ധനകാര്യമന്ത്രി യാനമാല രാമകൃഷ്ണനുഡു നിയമസഭയില്‍ ഈ ബില്‍ അവതരിപ്പിക്കുകയും എല്ലാവരുടെയും പിന്തുണയോട് കൂടി പസ്സാക്കുകയുമായിരുന്നു. ഇന്നാണ് സിന്ധുവിന്റെ നിയമനത്തെ സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗികമായി പറഞ്ഞത്. പുതിയ പദവിയില്‍ നിയമിച്ച ഉത്തരവ് ഏതാനും ദിവസത്തിനുള്ളില്‍ സിന്ധുവിന് ലഭിക്കും.നിലവില്‍ ഹൈദരാബാദിലെ ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് മാനേജരാണ് സിന്ധു.

Leave a Reply

Your email address will not be published. Required fields are marked *

×