ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി മുന്‍ ഇന്ത്യന്‍ താരവും കമന്റേറുമായ രവി ശാസ്ത്രീയെ നിയമിച്ചു. 2019 ലോക കപ്പ് വരെയാണ് ശാസ്ത്രീയുടെ കലാവധി നിശ്ചയിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇപ്പോള്‍ ബിസിസിഐയെ നിയന്ത്രിക്കുന്ന വിനോദ് റായ് നല്‍കിയ അന്ത്യശാസനത്തിന്റെ പുറത്താണ് ഇന്ന് തന്നെ കോച്ചിനെ പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അനില്‍ കുംബ്ലയ്ക്ക് മുമ്പ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന ശാസ്ത്രിയുടെ രണ്ടാംമൂഴമാണിത്.
നായകന്‍ വിരാട് കോഹ്‌ലി എത്തിയതിന് ശേഷം മാത്രമെ കോച്ചിനെ തീരുമാനിക്കുകയുള്ളൂവെന്നായിരുന്നു കഴിഞ്ഞ ദിവസം അഡൈ്വസറി കമ്മിറ്റി പറഞ്ഞിരുന്നത്. സച്ചിന്‍, ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയവരടങ്ങിയ അഡൈ്വസറി കമ്മിറ്റിയില്‍ മുമ്പില്‍ അഞ്ച് പേരായിരുന്ന പരിശീലകസ്ഥാനത്തേക്ക് അവസാന തിരഞ്ഞെടുപ്പിലേക്ക് എത്തിയത്. രവി ശാസ്ത്രീ, ടോം മൂഡി, വിരേന്ദ്ര സേവാങ്, ലാല്‍ചന്ദ് രാജ്പുത്, റിച്ചാര്‍ഡ് പോബ്‌സ് തുടങ്ങിയവരായിരുന്നു പട്ടികയിലുണ്ടായിരുന്നത്.