ഓപ്പണ്‍ എ.ഐ ഗവേഷകനും വിസില്‍ ബ്ലോവറുമായ സുചിര്‍ ബാലാജിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ ക്ഷതമായിരുന്നു മരണകാരണമെന്ന് കണ്ടെത്തിയതോടെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് സുചിറിന്റെ കുടുംബം.suchir balaji death parents allege murder
ആത്മഹത്യാ കുറിപ്പിന്റെ അഭാവം കൊലപാതകമാണെന്ന തങ്ങളുടെ വിശ്വാസത്തെ കൂടുതല്‍ ബലപ്പെടുത്തുന്നതായി സുചിര്‍ ബാലാജിയുടെ അമ്മ പൂര്‍ണിമ റാവു പറഞ്ഞു. മകന്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ കൊലപാതകത്തിന് കാരണമായ ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളും കുളിമുറിയില്‍ രക്തക്കറയും ഉണ്ടായിരുന്നതായി സുചിറിന്റെ അമ്മ പറയുന്നു. മകന്റെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്തുകൊണ്ടുവരുന്നതിനാണ് രണ്ടാമതൊരു പോസ്റ്റുമോര്‍ട്ടം കൂടി നടത്തിയതെന്നും ഈ റിപ്പോര്‍ട്ടില്‍ തലയ്ക്ക് ആഘാതമേറ്റതായി പറയുന്ന ഓട്ടോപ്‌സി റിപ്പോര്‍ട്ട് തങ്ങളുടെ കൈവശമുള്ളതായും മകന് നീതി ലഭിക്കണമെന്നും പൂര്‍ണിമ എക്‌സില്‍ കുറിച്ചിരുന്നു. മകന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന് എഫ്ബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
‘പിറന്നാളിനോടനുബന്ധിച്ച് ലോസ് ഏഞ്ചലസില്‍ നിന്ന് സുഹൃത്തുക്കളോടൊപ്പം യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു സുചിര്‍ ബാലാജി. അവന്‍ സന്തോഷവാനായിരുന്നു. ജനുവരിയില്‍ ഒരു ടെക് ഷോയ്ക്കായി ലാസ് വെഗാസിലേക്ക് പോകാനുള്ള ഒരുക്കത്തിലുമായിരുന്നു. അത്താഴം കഴിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഫോണ്‍ കട്ട് ചെയ്തത്,’ മകനുമായുള്ള അവസാന ഫോണ്‍ സംഭാഷണത്തെ കുറിച്ച് പിതാവ് ബാലാജി രാമമൂര്‍ത്തി പറഞ്ഞു.
നവംബര്‍ 26 നായിരുന്നു 26 കാരനായ സുചിര്‍ ബാലാജിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുചിര്‍ ബാലാജിയെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് സാന്‍ഫ്രാന്‍സിസ്‌കോ പോലീസിന്റെ റിപ്പോര്‍ട്ട്. എ.ഐയുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ നിയമലംഘനങ്ങള്‍ക്ക് എതിരെ സുചിര്‍ ബാലാജി രംഗത്തുവന്നതിന് പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓപ്പണ്‍ എഐ പ്രോഗ്രാം വികസിപ്പിക്കുന്നതിനും അതിന്റെ മൂല്യം 150 ബില്യണ്‍ ഡോളറിനപ്പുറം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി അവരുടെ പകര്‍പ്പവകാശമുള്ള ഉള്ളടക്കം നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നായിരുന്നു സുചിര്‍ ബാലാജിയുടെ ആരോപണം.
ഓപ്പണ്‍ എ.ഐയില്‍ നാലുവര്‍ഷത്തെ ജോലിക്ക് ശേഷമാണ് സുചിര്‍ ബാലാജി രാജിവയ്ക്കുന്നത്. സാങ്കേതിക വിദ്യ പൊതുസമൂഹത്തിന് നന്മയെക്കാള്‍ കൂടുതല്‍ ദോഷമാണ് വരുത്തുകയെന്ന് രാജിക്ക് ശേഷം സുചിര്‍ ബാലാജി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞിരുന്നു. ചാറ്റ് ജിപിടിയുടെ പ്രധാന വികസനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സുചിറിനെ മറ്റ് എഐ കമ്പനികളുമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.suchir balaji death parents allege murder
Content Summary: suchir balaji death parents allege murder
Suchir balaji open ai suchir balaji death murder latest news