കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ 2025 – 27 വര്‍ഷത്തെ പുതിയ ഭാരവാഹികളെ എറണാകുളത്ത് നടന്ന വാര്‍ഷിക പൊതുയോഗം തിരഞ്ഞെടുത്തു. കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് ചെയര്‍മാനായും എ സതീഷ് സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
സജ്ജീവ് ബാലകൃഷ്ണനാണ് പുതിയ ട്രഷറര്‍. കെ വി എം ഉണ്ണി, അനൂപ് രാധാകൃഷ്ണന്‍ എന്നിവരാണ് പുതിയ വൈസ് ചെയര്‍മാന്‍മാര്‍. സജീവ് ശൂരനാട് ജോയിന്‍ സെക്രട്ടറിയാണ്. രതീഷ് രവി, സുരേന്ദ്രന്‍ വാരച്ചാല്‍, മധൂസ്, ഹരീഷ് മോഹന്‍, ബാലചന്ദ്രന്‍ ഇടുക്കി, സുരേഷ് ഹരിപ്പാട്, വിനു എസ്, സുനില്‍ പങ്കജ് , ഹരിദാസ്, മോഹന കുമാരന്‍ നായര്‍ എന്നിവര്‍ നിര്‍വ്വാഹക സമിതി അംഗങ്ങളാണ്.
Content Summary: sudheer nath elected as kerala cartoon academy chairman and satheesh as secretary