April 20, 2025 |
Share on

ക്രിസ്തുമസും ബഹിരാകാശത്ത്‌; സുനിത ഭൂമിയിലെത്താന്‍ ഇനിയും വൈകും

2025 ഫെബ്രുവരിയിലാണ് ബഹിരാകാശ യാത്രികരെ തിരികെയെത്തിക്കുന്ന ക്രൂ ഡ്രാഗണ്‍ ദൗത്യം തീരുമാനിച്ചിരുന്നത്

ബഹിരാകാശ യാത്രികരായ സുനിത വില്ല്യംസും ബുച്ച് വില്‍മോറും കഴിഞ്ഞ ഒന്‍പത് മാസമായി ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടക്കുകയാണ്. സുനിതയും വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് തിരിച്ചെത്താന്‍ ഇനിയും വൈകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2023 അവസാനത്തോടെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന യാത്രികരുടെ, യാത്രാപേടകമായ ബോയിങ്ങ് സ്റ്റാര്‍ലൈനറിനുണ്ടായ പ്രശ്നമാണ് മടങ്ങിവരവിന് തിരിച്ചടിയായത്. നിരവധി സങ്കീര്‍ണതകള്‍ക്ക് ശേഷം 2025 ഓടെ സുനിത വില്ല്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടങ്ങിവരവ് സാധ്യമാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.Sunita Williams and Butch Wilmore

2023 ജൂണ്‍ 5നാണ് ഒരാഴ്ച കണക്കുകൂട്ടിയിരുന്ന ദൗത്യത്തിനായി സുനിത വില്ല്യംസും ബുച്ച് വില്‍മോറും ബോയിങ്ങ് സ്റ്റാര്‍ലൈനറില്‍ ബഹിരാകാശത്തേക്ക് പോയത്. ബഹിരാകാശ പര്യവേക്ഷണത്തിന്റെയും ഐഎസ്എസിലെ (ഇന്ത്യന്‍ സ്പെയിസ് സ്റ്റേഷന്‍) ഗവേഷണത്തിന്റെയും ഭാഗമായിട്ടായിരുന്നു യാത്ര. ബോയിങ്ങ് സ്റ്റാര്‍ലൈനറില്‍ തന്നെ മടങ്ങിവരാനായിരുന്നു തീരുമാനം. എന്നാല്‍ ഹീലിയം ചോര്‍ച്ചയും ത്രസ്റ്റര്‍ തകരാറും കാരണം സ്റ്റാര്‍ലൈനറില്‍ തിരികെ വരാന്‍ കഴിയാതാകുകയും ബഹിരാകാശ നിലയത്തില്‍ തന്നെ തുടരുകയുമായിരുന്നു. നാസയുടെ പങ്കാളിയായ ബോയിങ്ങുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്റ്റാര്‍ലൈനറില്‍ തിരിച്ചുവരുന്നത് അപകടകരമാണെന്ന് സ്പെയിസ് ഏജന്‍സി വ്യക്തമാക്കിയത്.

സുനിത വില്ല്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ നാസ തീരുമാനിച്ചു. തുടര്‍ന്ന് ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് ദൗത്യത്തിനായി മുന്നോട്ടുവന്നു. സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകമാണ് യാത്രികരെ തിരികെയെത്തിക്കാന്‍ സജ്ജമാക്കിയത്. ഐഎസ്എസിലെ മറ്റ് ദൗത്യങ്ങള്‍ക്കായി ഇതിന് മുന്‍പും സ്പേസ് എക്സിന്റെ സഹായം തേടിയിട്ടുണ്ട്. ദീര്‍ഘനാളായി ബഹിരാകാശ നിലയത്തില്‍ ആശങ്കയില്‍ കഴിയുന്ന ബഹിരാകാശ യാത്രികര്‍ക്ക് സ്പേസ് എക്സിന്റെ സഹായം വലിയ ആശ്വാസമാണ് നല്‍കിയത്. 2025 ഫെബ്രുവരിയിലാണ് ബഹിരാകാശ യാത്രികരെ തിരികെയെത്തിക്കുന്ന ക്രൂ ഡ്രാഗണ്‍ ദൗത്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡ്രാഗണില്‍ വില്ല്യംസിനും വില്‍മോറിനുമായി രണ്ട് സീറ്റുകള്‍ ഒരുക്കുന്നതില്‍ കാലതാമസം വന്നതോടെ യാത്രികരുടെ തിരിച്ചുവരവും വൈകി. ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ സജ്ജീകരിക്കുന്നതിനായി സ്പേസ് എക്സിന് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ 2025 മാര്‍ച്ച് വരെ സുനിത വില്ല്യംസിനും ബുച്ച് വില്‍മോറിനും ബഹിരാകാശ നിലയത്തില്‍ തുടരേണ്ടി വരും.

മടങ്ങി വരവിനെടുക്കുന്ന കാലതാമസം ബഹിരാകാശ യാത്രികര്‍ക്കും അവരുടെ കുടുംബങ്ങളിലും ഭയത്തിനും ആശങ്കയ്ക്കും കാരണമായി. സുരക്ഷിതവും വിജയകരവുമായ ദൗത്യം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് മടക്കയാത്ര വൈകിപ്പിക്കുന്നതെന്ന് നാസ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ തയ്യാറാക്കുന്നതിന് സ്പേസ് എക്സ് അധികം സമയമെടുക്കുന്നതിനാലണ് യാത്ര ഇത്രയും വൈകിയത്. സ്പേസ് എക്സിന്റെ മറ്റ് ക്യാപ്സ്യൂളുകള്‍ ഉപയോഗിക്കാമെന്ന അഭിപ്രായങ്ങളും യുഎസ് ഏജന്‍സി പരിഗണിച്ചിരുന്നു. എന്നാല്‍ ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ തന്നെ മതിയെന്ന് അവസാനം തീരുമാനിക്കുകയായിരുന്നു.

ബഹിരാകാശ നിലയത്തിലാണെങ്കിലും തങ്ങളുടെ സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ് സുനിത വില്ല്യംസും ബുച്ച് വില്‍മോറും. ഐഎസ്എസില്‍ താങ്ക്‌സ്ഗിവിങ് ആഘോഷിച്ച ശേഷം ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തുന്ന സുനിത വില്ല്യംസിന്റെയും കൂട്ടരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വീഡിയോ കോള്‍ വഴി അവരവരുടെ കുടുംബങ്ങളുമായും യാത്രികര്‍ സംസാരിച്ചു. ബഹിരാകാശത്തെ ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ യാത്രികരെ സഹായിക്കും. അതേസമയം, യാത്രികര്‍ക്ക് ബഹിരാകാശ നിലയത്തില്‍ ദീര്‍ഘനാള്‍ കഴിയേണ്ടി വന്നത് ഗൗരവമായ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. ബഹിരാകാശ ദൗത്യങ്ങളിലെ സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ചും അവയിലെ വിശ്വാസ്യതയെക്കുറിച്ചുമെല്ലാം സംസാരങ്ങള്‍ ഉയര്‍ന്നു. സുനിത വില്ല്യംസിനും ബുച്ച് വില്‍മോറിനും തങ്ങളുടെ യാത്രകളില്‍ ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ ദൗത്യം അല്‍പം കഠിനം തന്നെയായിരുന്നു.

നിലവില്‍ ബഹിരാകാശ നിലയത്തില്‍ കഴിയുന്ന യാത്രികര്‍ ഐഎസ്എസിലെ തങ്ങളുടെ ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇവരെ ഭൂമിയിലേക്ക് തിരികെയെത്തിക്കാന്‍ 2025 മാര്‍ച്ച് അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് നാസ നല്‍കുന്ന വിവരം. Sunita Williams and Butch Wilmore
Content Summary: Sunita Williams will spend Christmas in space, with her return to Earth delayed

Sunita Williams Butch Wilmore NASA astronauts SpaceX Crew Dragon

Leave a Reply

Your email address will not be published. Required fields are marked *

×