ഒരു ദശലക്ഷത്തോളം ആളുകളെ മാറ്റിപാർപ്പിച്ചു
ഏഷ്യയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ സൂപ്പർ ടൈഫൂൺ യാഗിയിൽ വിറച്ച് ചൈന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഞ്ഞു വീശിയ കാറ്റും കനത്ത മഴയും ആണ് അനുഭവപ്പെട്ടത്. ഇതേ തുടർന്ന് രാജ്യത്തുടനീളം വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരുന്നു. ടൂറിസ്റ്റ് ഐലൻഡ് പ്രവിശ്യയെ ആണ് കൊടുങ്കാറ്റ് കൂടുതലായും ബാധിച്ചത്. രാജ്യത്തിൻ്റെ തെക്ക് ഭാഗത്തുള്ള ഒരു ദശലക്ഷത്തോളം ആളുകളെയാണ് മാറ്റിപാർപ്പിച്ചത്.
ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് യാഗി, ഉൽഭവകേന്ദ്രത്തിന് സമീപം മണിക്കൂറിൽ 234 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്. ബെറിൽ ചുഴലിക്കാറ്റിന് തൊട്ടുപിന്നിൽ ഈ വർഷം ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ ചുഴലിക്കാറ്റാണിത്, 2024 ൽ പസഫിക്കിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിത്. ഈ ആഴ്ച ആദ്യം വടക്കൻ ഫിലിപ്പൈൻസിൽ കൊടുങ്കാറ്റ് വിതച്ച നാശനഷ്ട്ടത്തിൽ 16 പേരാണ് കൊല്ലപ്പെട്ടത്. വീണ്ടും ശക്തി ആർജിച്ച യാഗി വെള്ളിയാഴ് ഉച്ചതിരിഞ്ഞ് ഹൈനാനിലെ വെൻചാങ് നഗരത്തിലേക്ക് ആഞ്ഞ് വീശുകയായിരുന്നു. യാഗി വീശിയടിച്ച് ഒരു മണിക്കൂറിന് ശേഷം, ഹൈനാനിലെ 830,000 വീടുകളിൽ വൈദ്യുതി തടസ്സം ഉണ്ടായതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
7,000 അംഗ എമർജൻസി ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്നും ഉടൻ അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച രാത്രിയോടെ 260,000 വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. ചുഴലിക്കാറ്റ് ഹോങ്കോംഗ്, മക്കാവു, ഗ്വാങ്‌ഡോംഗ് പ്രവിശ്യകളിലെ സ്കൂളുകളും ബിസിനസ്സുകളും ഗതാഗതവും ഇതിനകം അടച്ചിരുന്നു. വിയറ്റ്നാമിലെ വിമാനത്താവളങ്ങളും അടച്ചുപൂട്ടി.
വാരാന്ത്യത്തിൽ വിയറ്റ്നാമിലും ലാവോസിലും കൊടുങ്കാറ്റ് വീശുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്‌ച രാത്രി, യാഗി, ഹൈനാൻ്റെ വടക്ക് ക്യോങ്‌ഷോ കടലിടുക്ക് കടന്ന് രണ്ടാം തവണ ഗ്വാങ്‌ഡോങ്ങിൽ ഇടിച്ചു, ഇപ്പോഴും മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശുന്നു. ഗുവാങ്‌ഡോങ്ങിൽ ഉച്ചയോടെ, 574,500-ലധികം ആളുകളെ അപകടകരമായ പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചു, മൂന്നിൽ രണ്ട് ഭാഗവും ഴാൻജിയാങ് നഗരത്തിൽ നിന്നാണ്. ഹോങ്കോങ്ങിൻ്റെ സാമ്പത്തിക ഹബ്ബിൽ സ്‌കൂളുകൾ അടച്ചിട്ടിരിക്കെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അടച്ചുപൂട്ടി.
വ്യാഴാഴ്ച 50 ഫ്ലൈറ്റുകൾ റദ്ദാക്കിയതിന് ശേഷം പ്രവർത്തനങ്ങൾ സാധാരണ നിലയിലായതായി ഹോങ്കോങ്ങിൻ്റെ എയർപോർട്ട് അതോറിറ്റി അറിയിച്ചു, 7 ദശലക്ഷത്തിലധികം ആളുകളുള്ള നഗരം ഉച്ചയ്ക്ക് ശേഷം ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഒരു പരിധിവരെ കുറച്ചു, യാഗി പടിഞ്ഞാറോട്ട് വിയറ്റ്നാമിലേക്ക് നീങ്ങി. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കടൽപ്പാലം, ഹോങ്കോങ്ങിനെ മക്കാവു, ഗ്വാങ്‌ഡോങ്ങിലെ സുഹായ് എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലവും വ്യാഴാഴ്ച മുതൽ അടച്ചതിനുശേഷം വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും തുറന്നു.
. ശക്തമായ ചുഴലിക്കാറ്റ് ഇതിനു മുൻപും ഈ പ്രദേശങ്ങളിൽ വീശിയടിച്ചിട്ടുണ്ട്. 145 മൈൽ വേഗതയിൽ വീശിയടിച്ച റമ്മാസുൻ ചൈനയിലെ സുവെനിനടുത്തായിരുന്നു നാശം വിതച്ചത്. സമീപ വർഷങ്ങളിൽ, ചൂട് തരംഗങ്ങളും ശക്തമായ വേനൽ കൊടുങ്കാറ്റുകളും പോലെ ചൈന കൂടുതൽ തീവ്രമായ കാലാവസ്ഥയെ അഭിമുഖീകരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം മോശമായ കാലാവസ്ഥ രാജ്യത്തെ എങ്ങനെ ബാധിക്കുമെന്നത് ചൈനീസ് അധികാരികളെ ആശങ്കപ്പെടുത്തുന്നുണ്ട്.
Content summary; Super Typhoon Yagi hits China’s Hainan forcing 1 million to leave their homes