June 04, 2026 |
Share on

ഭാര്യയുടെ സ്ഥലമാറ്റത്തിന് ട്വിറ്ററിലൂടെ അപേക്ഷ: തന്റെ വകുപ്പായിരുന്നെങ്കില്‍ സസ്‌പെന്‍ഷന്‍ തന്നേനെ എന്ന് സുഷമ സ്വരാജ്

ട്വീറ്റ് സുഷമ സ്വരാജ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് അയ്ച്ചു കൊടുക്കുകയും ചെയ്തു

വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ഭാര്യയുടെ സ്ഥലമാറ്റത്തിനായി ട്വിറ്ററിലൂടെ യുവാവിന്റെ അപേക്ഷ. നിങ്ങളോ നിങ്ങളുടെ ഭാര്യയോ തന്റെ വകുപ്പിന് കീഴിലായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു അപേക്ഷ സാമൂഹികമാധ്യമത്തിലൂടെ നടത്തിയതിന് സസ്‌പെന്‍ഷന്‍ തന്നേനെ എന്ന സുഷമയുടെ ട്വീറ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

‘ഞങ്ങളുടെ വനവാസം അവസാനിപ്പിക്കാന്‍ സഹായിക്കാന്‍ കഴിയുമോ? എന്റെ ഭാര്യ ഝാന്‍സി റെയില്‍വേയില്‍ ഉദ്യോഗസ്ഥയാണ്. ഞാന്‍ പൂനെയിലുമാണ്’- എന്നാണ് യുവാവ് സുഷമ സ്വരാജിന് ട്വീറ്ററില്‍ അപേക്ഷ നല്‍കിയത്.


ഈ ട്വീറ്റ് സുഷമ സ്വരാജ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് അയ്ച്ചു കൊടുക്കുകയും ചെയ്തു.സ്ഥലമാറ്റം തന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ലെന്നും ഇതിന് തീരുമാനം എടുക്കേണ്ടത് റെയില്‍വേ ബോര്‍ഡാണെന്നുമാണ് സുരേഷ് പ്രഭു പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

×