July 11, 2026 |
Avatar
Share on

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമെന്നു ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ

അഴിമുഖം പ്രതിനിധി  ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമെന്നു  ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ. മൃതദേഹം കണ്ടപ്പോള്‍ സ്വാഭാവിക മരണമല്ലെന്ന് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. ശാശ്വതീകാനന്ദയുടെ മൃതശരീരം കണ്ടെത്തിയപ്പോള്‍  നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. കാരണം ചോദിച്ചപ്പോള്‍ മൃതദേഹം കമ്പുകൊണ്ട് കുത്തി കരയ്ക്കടുപ്പിച്ചപ്പോള്‍ ഉണ്ടായ മുറിവാണ് അതെന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍ മുറിവ് അങ്ങനെ ഉണ്ടായതല്ലെന്ന് ഉറപ്പുണ്ടെന്നും നീന്തല്‍ അറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിക്കുമെന്നും സ്വാമി പ്രകാശാനന്ദ സംശയം പ്രകടിപ്പിച്ചു. ശാശ്വതീകാനന്ദയുടെ മരണത്തിനു ശേഷം ഈ സംശയങ്ങളൊക്കെ താന്‍ ഉന്നയിച്ചതാണെന്നും  തനിക്ക് ആരെയും […]

അഴിമുഖം പ്രതിനിധി 

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമെന്നു  ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ. മൃതദേഹം കണ്ടപ്പോള്‍ സ്വാഭാവിക മരണമല്ലെന്ന് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. ശാശ്വതീകാനന്ദയുടെ മൃതശരീരം കണ്ടെത്തിയപ്പോള്‍  നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. കാരണം ചോദിച്ചപ്പോള്‍ മൃതദേഹം കമ്പുകൊണ്ട് കുത്തി കരയ്ക്കടുപ്പിച്ചപ്പോള്‍ ഉണ്ടായ മുറിവാണ് അതെന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍ മുറിവ് അങ്ങനെ ഉണ്ടായതല്ലെന്ന് ഉറപ്പുണ്ടെന്നും നീന്തല്‍ അറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിക്കുമെന്നും സ്വാമി പ്രകാശാനന്ദ സംശയം പ്രകടിപ്പിച്ചു. ശാശ്വതീകാനന്ദയുടെ മരണത്തിനു ശേഷം ഈ സംശയങ്ങളൊക്കെ താന്‍ ഉന്നയിച്ചതാണെന്നും  തനിക്ക് ആരെയും പേടിയില്ലെന്നും സ്വാമി പ്രകാശാനന്ദ വ്യക്തമാക്കി. വെള്ളാപ്പള്ളിക്കും മകനുമൊപ്പം സ്വാമി നടത്തിയ ഗള്‍ഫ് യാത്രയ്ക്കിടെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്നു  ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട് എന്നാല്‍  അതേക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും പ്രകാശാനന്ദ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

×