സെർബിയയിൽ പ്രസിഡന്റ് അലക്‌സാണ്ടർ വുസിക്കിന്റെ സ്വേച്ഛാധിപത്യ ഭരണത്തെ വെല്ലുവിളിച്ചുകൊണ്ട് മാസങ്ങളായി പ്രതിഷേധങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. പ്രതിഷേധങ്ങളുടെ ഭാഗമായി ബെൽഗ്രേഡിൽ നടക്കുന്ന അഴിമതി വിരുദ്ധ റാലിയിൽ പതിനായിരക്കണക്കിന് ആളുകളെങ്കിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രസിഡന്റിന്റെ വസതിക്ക് മുന്നിൽ അദ്ദേഹത്തിന്റെ അനുയായികൾ ഒന്നിച്ച് കൂടിയതോടെ സംഘർഷം കൂടുതൽ വ്യാപിക്കുകയാണ്. ശനിയാഴ്ച്ച നടക്കാനിരിക്കുന്ന അഴിമതി വിരുദ്ധ റാലിയിൽ പങ്കെടുക്കുന്നവർക്കെതിരെ ബലപ്രയോഗം നടത്തുമെന്ന മുന്നറിയിപ്പ് വുസിക് നൽകിയിട്ടുണ്ട്.
2014ൽ അധികാരത്തിലെത്തിയ വുസിക് സെർബിയൻ രാഷ്ട്രീയം തന്റെ നിയന്ത്രണത്തിലാക്കി. ”എന്നെ പുറത്താക്കണമെങ്കിൽ നിങ്ങൾ എന്നെ കൊല്ലേണ്ടി വരും” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ നവംബറിലായിരുന്നു സെർബിയയിലെ രണ്ടാമത്തെ വലിയ നഗരമായ നോവി സാഡിൽ സ്റ്റേഷന്റെ മേൽക്കൂര തകർന്ന് വീണുണ്ടായ അപകടത്തിൽ 14 പേർക്ക് ജീവഹാനി സംഭവിച്ചത്. പിന്നീട് 2022ൽ ഇതിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അന്ന് നടന്ന അപകടത്തിന് കാരണം സ്റ്റേഷൻ ഉണ്ടാക്കിയതിലെ അഴിമതിയാണെന്ന തരത്തിൽ നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നു.
നേതാവില്ലാതെ നടത്തിയ അന്നത്തെ പ്രതിഷേധം ഏറെക്കുറെ സമാധാനപരമായിരുന്നു. എന്നാൽ പ്രതിഷേധക്കാർ ഏത് നിമിഷവും അക്രമാസക്തരാകുമെന്ന് വുസിക് ഭയപ്പെട്ടിരുന്നു. ഇതിന്റെ അവസാനത്തിൽ പലരും ജയിലിൽ അടയ്ക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധക്കാർക്കെതിയുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ച് വിദേശ നിരീക്ഷകർ വ്യാകുലപ്പെടുകയാണ്. കാറുകൾ പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ച് കയറ്റുകയും ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതിഷേധങ്ങളോടുള്ള സെർബിയയുടെ പ്രതികരണം യൂറോപ്യൻ യൂണിയൻ മാനദണ്ഡങ്ങൾക്ക് ഒരു വലിയ വെല്ലുവിളിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
2012 മുതൽ സെർബിയ യൂറോപ്യൻ യൂണിയന് കീഴിൽ വരുന്ന രാജ്യമായിരുന്നു. എന്നാൽ റഷ്യ-ഉക്രെയിൻ യുദ്ധത്തിൽ റഷ്യൻ അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്ന് നിയന്ത്രണങ്ങൾ വുസ്‌കിന് കീഴിലേക്ക് വരികയായിരുന്നു.
യഥാസ്ഥിതികർ മുതൽ തീവ്ര ഇടതുപക്ഷക്കാർ വരെയുള്ള എംഇപിമാർ പറയുന്നത് പ്രകാരം യൂറോപ്യൻ യൂണിയൻ സെർബിയൻ സർക്കാരിനോട് വളരെ വളരെ സൗമ്യമായാണ് പെരുമാറിയിട്ടുള്ളത്.
പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ശനിയാഴ്ച്ചയ്ക്ക് ശേഷവും പ്രതിഷേധം ശക്തമായി തുടരുമെന്നാണ് സംഘാടകർ വ്യക്തമാക്കിയിട്ടുള്ളത്. ”ഞങ്ങൾ പ്രതിഷേധങ്ങൾ അവസാനിപ്പിക്കുന്നില്ല. വിലയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഞങ്ങളുടെ ആവിശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ, നീതിക്ക് വേണ്ടി റോഡിലിറങ്ങി പോരാടാനും മടിയില്ല.” സമരക്കാർ കൂട്ടിച്ചേർത്തു.
content summary; Tensions Rise in Serbia as Anti-Corruption Rally Marks Protest Against President’s Rule