നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലാസ് വെഗാസ് ഹോട്ടലിന് പുറത്ത് സ്‌ഫോടനം. ടെസ്ലയുടെ ട്രക്കാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.tesla truck explodes outside trumps hotel
ഹോട്ടലിന്റെ പ്രധാന വാതിലിന് മുന്നിലായി പാര്‍ക്ക് ചെയ്തിരുന്ന ട്രക്കാണ് പൊട്ടിത്തെറിച്ചത്. വാഹനത്തിന് തീ പിടിച്ചതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്രശബ്ദത്തോടെയായിരുന്നു വാഹനം പൊട്ടിത്തെറിച്ചതെന്ന് ഹോട്ടലില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് ഹോട്ടലില്‍ ഉണ്ടായിരുന്നവരെ പൂര്‍ണമായും ഒഴിപ്പിച്ചു. ട്രക്കില്‍ സ്‌ഫോടക വസ്തുക്കള്‍ക്ക് പുറമെ ഗ്യാസ് ടാങ്കുകളും ക്യാമ്പിങ് ഇന്ധനവും ഉള്‍പ്പെടെ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ വേണ്ടത്ര തെളിവുകള്‍ ശേഖരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എഫ്ബിഐയുടെ ലാസ് വെഗാസ് ഓഫീസിന്റെ ചുമതലയുള്ള ആക്ടിംഗ് സ്‌പെഷ്യല്‍ ഏജന്റ് ജെറമി ഷ്വാര്‍ട്‌സ് പറഞ്ഞു. സ്‌ഫോടനം ഭീകരാക്രമണത്തിന്റെ ഭാഗമായിരുന്നോ എന്നതിലും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊളറാഡോയിലെ ട്യൂറോ ആപ്പ് വഴി ട്രക്ക് വാടകയ്ക്ക് എടുത്ത വ്യക്തിയും മരണപ്പെട്ടയാളും ഒന്നാണോ എന്ന കാര്യത്തില്‍ വ്യക്തത വരുന്നത് വരെ മരിച്ചയാളുടെ പേര് വെളിപ്പെടുത്താനാകില്ലെന്നും പോലീസ് പറഞ്ഞു. ടെസ്ലയുടെ ചാര്‍ജിംഗ് സ്‌റ്റേഷനുകളില്‍ നിന്ന് പകര്‍ത്തിയ വീഡിയോയിലൂടെ ട്രക്ക് സഞ്ചരിച്ച ട്രാക്ക് അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. വാഹനം രാവിലെ 7.30 ഓടെയാണ് ലാസ് വെഗാസില്‍ എത്തിയത്. ഒരു മണിക്കൂറിന് ശേഷം ട്രക്ക് ഹോട്ടലിന്റെ വാലെറ്റ് ഏരിയയിലേക്ക് സഞ്ചരിച്ചു. അവിടെയാണ് സ്‌ഫോടനം നടന്നത്. 15 മുതല്‍ 20 സെക്കന്റ് വരെ ദൈര്‍ഘ്യമുള്ള സ്‌ഫോടനമാണ് നടന്നത്.
അതേസമയം, കഴിഞ്ഞദിവസം ന്യൂ ഓര്‍ലിയന്‍സില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി 15 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഭീകരാക്രമണമോ ടെസ്ല സ്‌ഫോടനമോ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.
അടുത്തിടെയാണ് ഇലോണ്‍ മസ്‌ക് ട്രംപുമായി കൂടുതല്‍ അടുപ്പത്തിലായത്. സൗത്ത് ഫ്‌ളോറിഡയിലെ ട്രംപിന്റെ എസ്‌റ്റേറ്റില്‍ നടന്ന പുതുവത്സരാഘോഷത്തില്‍ ഇരുവരും പങ്കെടുക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കാന്‍ 250 മില്യണ്‍ ഡോളറാണ് മസ്‌ക് ചെലവഴിച്ചത്.tesla truck explodes outside trumps hotel
Content Summary: tesla truck explodes outside trumps hotel
donald trump elon musk tesla truck latest news explodes truck