June 23, 2025 |

തായ്‌ലന്‍ഡ് രാഷ്ട്രീയത്തില്‍ ശ്രേത്ത തവിസിന്റെ ഉദയവും അസതമയവും

റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനില്‍ നിന്ന് പ്രധാനമന്ത്രിയിലേക്ക്

കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന പാർലമെൻ്ററി തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്നാണ് ശ്രേത്ത തവിസിൻ അധികാരത്തിലെത്തിയത്. കനത്ത മത്സരത്തിനൊടുവിലാണ് പാർട്ടി വിജയത്തിലെത്തിയത്. ഒരു വർഷത്തിനുശേഷം, തായ്‌ലൻഡിലെ രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ പദവി ഒഴിഞ്ഞിരിക്കുകയാണ് ശ്രേത്ത തവിസിൻ. ഒരു സാധാരണക്കാരനിൽ നിന്ന് തായ്‌ലൻഡിന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള  ഉയർച്ച അതിവേഗത്തിലായിരുന്നു. Srettha Thavisin rise and fall Thailand politics

ആരാണ് ശ്രേത്ത തവിസിൻ?

തായ്‌ലൻഡിലെ വൻകിട റിയൽ എസ്റ്റേറ്റ് കമ്പനിയായ സാൻസിരിയുടെ സിഇഒ ആയിരുന്നു ശ്രേത്ത. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇലക്ഷന് തൊട്ടു മുൻപുള്ള മാസങ്ങളിലാണ് വ്യവസായ പ്രമുഖൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. പോപ്പുലിസ്റ്റ് ഫ്യൂ തായ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അദ്ദേഹത്തെ പ്രഖ്യാപിക്കുന്നത് അപ്രതീക്ഷിത രാഷ്ട്രീയ നീക്കമായിരുന്നു. “പ്രധാനമന്ത്രിയായി തെ രഞ്ഞെടുക്കപ്പെട്ടത് ഒരു ബഹുമതിയാണ്, എന്റെ കടമകളും ചുമതലകളും നിറവേറ്റുന്നതിലും, രാഷ്ട്രത്തെ സേവിക്കുന്നതിലും ഞാൻ കഠിന പ്രയത്നം നടത്തും.” പാർലമെന്റിൽ പിന്തുണ നേടിയ ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനേക്കാൾ ഭരണകാലത്ത് വലിയ തിരിച്ചടികളാണ് അദ്ദേഹം നേരിട്ടത്. ഭൂരിപക്ഷം തായ്‌ലൻഡുകാരും അദ്ദേഹത്തിൻ്റെ നേതൃത്വത്തെ കുറിച്ച് അപ്രസക്തമായ കാഴ്ചപ്പാടാണ് ഉള്ളതെന്ന് സർവേകൾ സൂചിപ്പിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെൻ്റ് അഡ്മിനിസ്‌ട്രേഷൻ ജൂണിൽ നടത്തിയ സർവേയിൽ, പ്രതികരിച്ച 12.85% പേർ മാത്രമാണ് ശ്രേത്തയുടെ നേതൃത്വത്തെ പിന്തുണച്ചത്, ഇത് ഡിസംബറിലെ 22.35 ശതമാനത്തിൽ നിന്നുള്ള ഇടിവാണ് കാണിച്ചത്.

തായ്‌ലൻഡിലെ 50 ദശലക്ഷം ആളുകൾക്ക് “ഡിജിറ്റൽ വാലറ്റ്” വഴി 10,000 ബാറ്റ് ( തായ്‌ലൻഡിൻ്റെ കറൻസി) നൽകാനുള്ള പദ്ധതി ശ്രേത്തയുടെ സർക്കാർ ആസൂത്രണം ചെയ്തിരുന്നു. 500 ബില്യൺ ബാറ്റ് (14.22 ബില്യൺ ഡോളർ) ചിലവ് വരുന്ന ഈ പ്രോഗ്രാമിന് വാഗ്ദാനം ചെയ്തതിനേക്കാൾ വലിയ കാലതാമസമാണ് നേരിട്ടത്. ഈ വർഷാവസാനം, പണം നൽകുമെന്നായിരുന്നു പ്രതീക്ഷ. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും തായ്‌ലൻഡിലെ സാധാരണക്കാർക്ക് സാമ്പത്തിക പിന്തുണ നൽകാനുമായിരുന്നു ലക്ഷ്യം. പദ്ധതി സാമ്പത്തികമായി നിരുത്തരവാദപരമാണെന്ന ആശങ്ക സെൻട്രൽ ബാങ്കിൻ്റെ മുൻ നേതാക്കൾ ഉൾപ്പെടെ അറിയിച്ചിരുന്നു. ഇതിലൂടെ വിതരണം ചെയ്യാനിരുന്ന വലിയ തുകയെ ബാങ്ക് ഓഫ് തായ്‌ലൻഡ് വിമർശിച്ചു, പലിശനിരക്ക് നിശ്ചയിക്കുന്നത് പോലുള്ള സുപ്രധാന തീരുമാനങ്ങളെക്കുറിച്ച് സർക്കാരുമായി ഇവർക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.

അതേസമയം, പകർച്ചവ്യാധി മൂലം തകർന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും സ്ഥിരത കൈവരിക്കാൻ പാടുപെടുകയാണ്. 2024-ൽ, ഇത് 2.7% വളർച്ച മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ, പ്രധാനമായും ടൂറിസവും കയറ്റുമതിയും മെല്ലെ മെച്ചപ്പെട്ടു കൊണ്ടരിക്കുകയാണ്. എന്നിരുന്നാലും, ദുർബലമായ ഡിമാൻഡും കിട്ടാക്കടങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വ്യാവസായിക മേഖലയെ ജൂൺ വരെയുള്ള രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചിരുന്നു. ഉൽപ്പാദനം കുറയുന്നതിനാൽ പ്രധാനപ്പെട്ട വാഹന വ്യവസായം പോലും ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുകയാണ്.

തൻ്റെ ഭരണ കാലയളവിലെ ആദ്യ 10 മാസങ്ങളിൽ, വിദേശ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനായി 15 അന്താരാഷ്ട്ര യാത്രകളാണ് ശ്രേത്ത നടത്തിയത്. ഇതോടെ ആഗോള യാത്രയുടെ പേരിൽ നിരവധി വിമർശനങ്ങൾ അദ്ദേഹം നേരിട്ടു. വിദേശ നിക്ഷേപകർക്ക് തായ്‌ലൻഡ് ഒരു ജനപ്രിയ സ്ഥലമായിരുന്നു, നിലവിൽ മേഖലയിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് കടുത്ത മത്സരമാണ് നടക്കുന്നത്. ബിഎംഐ കഴിഞ്ഞ മാസം പുറത്തുവിട്ട ഗവേഷണ കുറിപ്പിൽ പറയുന്നത് ഇന്ത്യയും വിയറ്റ്നാമും പോലുള്ള സമ്പദ്‌വ്യവസ്ഥകൾ നിക്ഷേപ പ്രവണതകൾ മാറുന്നതിൻ്റെ പ്രധാന ഗുണഭോക്താക്കളായി മാറിയിരിക്കുന്നുവെന്നാണ്.

രാഷ്ട്രീയമായി ശക്തരായ ഷിനവത്ര കുടുംബത്തിൻ്റെ മുൻ അഭിഭാഷകനായ പിചിത് ച്യൂൻബാനെ അധികാരത്തിൽ എത്തിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഈ തീരുമാനം സൈന്യം നിയമിച്ച സെനറ്റിലെ ചില നിയമനിർമ്മാതാക്കളെ അസ്വസ്ഥരാക്കി. 40 യാഥാസ്ഥിതിക സെനറ്റർമാരുടെ ഒരു സംഘം പിച്ചിതിൻ്റെ നിയമനം ധാർമ്മിക മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കോടതിയിൽ വാദിച്ചു. ഈ വാദം ഭരണഘടനാ കോടതി അംഗീകരിച്ചു, ഇതോടെ ശ്രേത്തയുടെ പ്രധാനമന്ത്രി കാലയളവിന് തിരശീല വീണു.

അടുത്ത നടപടി എന്താണ് ?

പ്രധാനമന്ത്രി പദവി ഒഴിഞ്ഞതോടെ തായ്‌ലൻഡ് കാബിനറ്റ് താൽക്കാലിക ചുമതല വഹിക്കും, വാണിജ്യ മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഫുംതാം വെച്ചായച്ചായി ആക്ടിംഗ് പ്രധാനമന്ത്രിയാകും. അടുത്ത പ്രധാനമന്ത്രിക്കായി 2023 ലെ വോട്ടെടുപ്പിന് സമർപ്പിച്ച സ്ഥാനാർത്ഥി പട്ടികയെ അടിസ്ഥാനമാക്കി ആരെ നാമനിർദ്ദേശം ചെയ്യണമെന്ന് പാർട്ടികൾക്ക് തീരുമാനിക്കാം. ക്യാബിനറ്റ് സ്ഥാനങ്ങൾക്കായി പാർട്ടികൾക്കിടയിൽ കുതിരക്കച്ചവടം നടക്കാൻ സാധ്യതയുള്ളതിനാൽ, എല്ലാ സ്ഥാനാർത്ഥികളും മുന്നോട്ട് വരില്ലെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ഹൗസ് സ്പീക്കർ അധോസഭയ്ക്കായി പാർലമെൻ്റ് വിളിച്ചുകൂട്ടും. വോട്ടെടുപ്പ് നടത്താൻ പാർലമെൻ്റ് എപ്പോൾ ചേരണമെന്ന് വ്യക്തമാക്കുന്ന നിയമങ്ങളൊന്നും തായ്‌ലൻഡിലില്ല.

തായ്‌ലൻഡിൻ്റെ പ്രധാനമന്ത്രിയാകാൻ, ഒരു സ്ഥാനാർത്ഥിക്ക് അധോസഭയിലെ 493 നിയമനിർമ്മാതാക്കളിൽ നിന്ന് കുറഞ്ഞത് 247 വോട്ടുകൾ നേടേണ്ടതുണ്ട്. അവർക്ക് വേണ്ടത്ര വോട്ടുകൾ ലഭിച്ചില്ലെങ്കിൽ, വോട്ടുചെയ്യാൻ പാർലമെന്റ് വീണ്ടും ചേരും, മറ്റ് സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യാം.

Content summary;  Thailand’s Prime Minister Srettha Thavisin’s dramatic rise and fall in Thai politics Srettha Thavisin rise and fall Thailand politics

Leave a Reply

Your email address will not be published. Required fields are marked *

×