വളർത്തമ്മയെ കൊന്ന മകന് വധശിക്ഷ; വിധിന്യായത്തിൽ മത​ഗ്രന്ഥങ്ങളിലെ വാക്യങ്ങൾ ഉദ്ധരിച്ച് കോടതി

ഇത്തരമൊരു കുറ്റകൃത്യം സമൂഹത്തിന്റെ ധാർമ്മിക അടിത്തറയെ ഇളക്കും

ഹിന്ദു, ഇസ്ലാമിക്, ക്രിസ്ത്യൻ, സിഖ് മത​ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി തന്റെ വളർത്തമ്മയെ കൊന്ന മധ്യപ്രദേശ് സ്വദേശിയ്ക്ക് വധശിക്ഷ വിധിച്ച് ജില്ലാ കോടതി. മാതാപിതാക്കൾക്ക് താങ്ങാവേണ്ടുന്ന മക്കൾ തന്നെ അവരെ ​ദ്രോഹിക്കുന്ന തരത്തിലേക്ക് വളർന്നു വരുമ്പോൾ എന്തിനാണ് അത്തരം കുഞ്ഞുങ്ങളെ മാതാപിതാക്കൾ വളർത്തുന്നതെന്ന് കോടതി നിരീക്ഷിച്ചു.

കുറ്റകൃത്യത്തിന്റെ ധാർമ്മിക ഗൗരവം ചൂണ്ടിക്കാണിക്കുന്നതിനായാണ് ഹിന്ദു, ഇസ്ലാമിക, ക്രിസ്ത്യൻ, സിഖ് മതഗ്രന്ഥങ്ങളിൽ നിന്നുള്ള വാക്യങ്ങൾ ഉപയോഗിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്താണ് ഇയാൾ വളർത്തമ്മയെ കൊലപ്പെടുത്തിയത്. 68 വയസുകാരിയായ ഉഷാദേവിയെ കൊലപ്പെടുത്തിയ കേസിൽ 25കാരനായ ദീപക് പച്ചൗരിക്കെതിരെ സ്പെഷ്യൽ ജഡ്ജി എൽ.ഡി. സോളങ്കിയാണ് വിധി പ്രസ്താവിച്ചത്. വേലി തന്നെ വിളവ് തിന്നാൻ തുടങ്ങിയാൽ കർഷകർ ആരെയാണ് വിശ്വസിക്കേണ്ടതെന്ന് ജഡ്ജി ചോദിച്ചു. ഇത്തരമൊരു കുറ്റകൃത്യം സമൂഹത്തിന്റെ ധാർമ്മിക അടിത്തറയെ ഇളക്കുമെന്നും ഭാവിയിൽ കുട്ടികളില്ലാത്ത മാതാപിതാക്കളെ അനാഥരായ കുട്ടികളെ ദത്തെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. ഈ കേസിൽ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച കാണിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതിന് തുല്യമാണെന്നും ഉത്തരവിൽ പറയുന്നു. 20 വർഷം മുമ്പ് ഉഷാദേവിയും ഭർത്താവ് ഭുവനേന്ദ്ര പച്ചൗരിയുെ ചേർന്ന് ​ഗ്വാളിയാറിലെ ഒരു അനാഥാലയത്തിൽ നിന്നാണ് ദീപക്കിനെ ദത്തെടുക്കുന്നത്. 2021ൽ ഭുവനേന്ദ്ര മരണപ്പെട്ടതോടെ ദീപകിന്റെ പേരിൽ നിക്ഷേപിച്ചിരുന്ന 16.85 രൂപയു ലഭിക്കുകയുണ്ടായി. എന്നാൽ ദീപകിത് ഓഹരി വിപണിയിൽ നിക്ഷേപിച്ച് നഷ്ടപ്പെടുത്തി. അതേസമയം ഉഷാകുമാരിയുടെ അക്കൗണ്ടിൽ 32 ലക്ഷം ഉണ്ടായിരുന്നു. എന്നാൽ ദീപക് കൂടുതൽ പണം നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഉഷാകുമാരി വിസമ്മതിച്ചതായി ആരോപണങ്ങളുണ്ട്.

2024 മെയ് 6ന് കുളി കഴിഞ്ഞ് മുകളിലെ നിലയിലേക്ക് പടികയറിയ ഉഷാദേവിയെ പിന്നിൽ നിന്ന് തള്ളിയിട്ട ശേഷം ഇരുമ്പ് വടി ഉപയോ​ഗിച്ച് ദീപക് മർദ്ദിച്ചു. ശേഷം സാരി കൊണ്ട് കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പായതിന് ശേഷം ഉഷാകുമാരിയെ കുളിമുറിയ്ക്ക് അകത്തെ തറയ്ക്ക് കീഴിലായി കുഴിച്ചിട്ടു. കുറ്റകൃത്യം മറച്ചുവയ്ക്കുന്നതിനായി തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ദീപകിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിക്കുന്നത്. നിരവധി പ്രതികളുള്ള വിധി ന്യായത്തിൽ മാതാപിതാക്കളുടെയും കുട്ടികളുടെയും ബന്ധത്തിന്റെ പവിത്രത വ്യക്തമാക്കുന്നതിനായി ഒന്നിലധികം മത​ഗ്രന്ഥങ്ങളിലെ വാക്യങ്ങൾ പരാമർശിച്ചു.

രാമചരിതമാനസത്തിൽ നിന്ന്, മാതാപിതാക്കളോടുള്ള ശ്രീരാമന്റെ ഭക്തി ആദർശപരമായ പുത്രധർമ്മത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. പ്രതിയുടെ പ്രവൃത്തികളെ അന്ധരായ മാതാപിതാക്കളെ നിസ്വാർത്ഥമായി സേവിച്ച ഒരു മകന്റെ പ്രവൃത്തികളുമായി താരതമ്യം ചെയ്യാൻ ശ്രാവൺ കുമാറിന്റെ കഥ ഓർമ്മിപ്പിച്ചു.ഗുരു ഗ്രന്ഥ് സാഹിബിനെ ഉദ്ധരിച്ച്, മാതാപിതാക്കളെ സേവിക്കുന്നയാൾ യഥാർത്ഥ ധീരനാണ് എന്ന സിഖ് വചനവും കോടതി എടുത്തുകാണിച്ചു. ഖുർആനിൽ നിന്ന്, വാർദ്ധക്യത്തിൽ മാതാപിതാക്കളെ ശാസിക്കരുതെന്നും ബഹുമാനത്തോടെ സംസാരിക്കണമെന്നും വിശ്വാസികളോട് നിർദ്ദേശിക്കുന്ന വാക്യങ്ങളെയാണ് വിധിന്യായത്തിൽ പരാമർശിച്ചത്. ബൈബിളിൽ നിന്ന്, മാതാപിതാക്കളെ ബഹുമാനിക്കാനുള്ള കൽപ്പനയും അനുസരണക്കേടിന്റെ അനന്തരഫലങ്ങളും ഊന്നിപ്പറയുന്ന മത്തായിയിലെയും പുറപ്പാടിലെയും വാക്യങ്ങൾ ചൂണ്ടിക്കാണിച്ചു.

content summary: The High Court cites all four confessions to sentence a man to death for the murder of his adoptive mother

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment