UPDATES

സിനിമ

ദുരൂഹതകൾ അവസാനിക്കുമോ?; ആരുഷി തല്‍വാര്‍ കൊലക്കേസ് ഡോക്യൂമെന്ററിയാക്കി എച്ച്.ബി.ഒ

‘പി.എ കാര്‍ട്ടറാണ്’ ഒരുക്കിയ ഡോക്യുമെന്ററി അടുത്തമാസം 16,17 ദിവസങ്ങളില്‍ എച്ച്.ബി.ഒ സംപ്രേക്ഷണം ചെയ്യും.

                       

ഏറെ കോളിളക്കം സൃഷ്ടിച്ച ആരുഷി തല്‍വാര്‍ കൊലക്കേസ് ഡോക്യൂമെന്ററിയാക്കി എച്ച്.ബി.ഒ. രണ്ട് ഭാഗങ്ങളായി ‘പി.എ കാര്‍ട്ടറാണ്’ ഒരുക്കിയ ഡോക്യുമെന്ററി അടുത്തമാസം 16,17 ദിവസങ്ങളില്‍ എച്ച്.ബി.ഒ സംപ്രേക്ഷണം ചെയ്യും. ഡോക്യൂമെന്ററിയുടെ ട്രെയിലര്‍ പുറത്ത് വിട്ടുകൊണ്ടാണ് എച്ച്.ബി.ഒ സംപ്രേക്ഷണം പ്രഖ്യാപിച്ചത്. ‘ദ തല്‍വാര്‍സ്, ബിഹൈന്‍ഡ് ക്ലോസ്ഡ് ഡോര്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി എച്ച്ബിഒ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. നേരത്തെ ബോളിവുഡില്‍ ഇര്‍ഫാന്‍ ഖാനെ നായകനാക്കി തല്‍വാര്‍ എന്ന പേരില്‍ ഇതെ കൊലക്കേസ് സിനിമയാക്കിയിരുന്നു.

2008 മേയ് 16നാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ആരുഷി തല്‍വാറിനെ കിടപ്പുമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 15 ന് രാത്രിയിലായിരുന്നു ആ ദാരുണകൊലപാതകം. ആരുഷിയുടെ പിറന്നാള്‍ മാതാപിതാക്കള്‍ ആഘോഷിക്കാനിരിക്കെയായിരുന്നു ദുരന്തം. ആദ്യം സംശയത്തിന്‍റെ മുന നീണ്ടത് വീട്ടുജോലിക്കാരനായ ഹേംരാജിനു നേരെയായിരുന്നു. എന്നാല്‍ ആരുഷിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തൊട്ടുപിറ്റേന്ന് ഹോംരാജിന്റെ മൃതദേഹം വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തുകയുണ്ടായി. നാലുപേര്‍ മാത്രമുള്ള വീട്ടില്‍ രണ്ടുപേര്‍ വളരെ ദുരൂഹതകളോടെ കൊല്ലപ്പെടുന്നു. വീടിന്റെ പുറത്തേക്ക് ആരെങ്കിലും പോവുകയോ, അകത്തേക്ക് പുറത്ത് നിന്ന് ഒരാള്‍ പ്രവേശിക്കുകയോ ചെയ്തിട്ടില്ല എന്നാണ് കേസന്വേഷണത്തില്‍ തെളിഞ്ഞത്. ഏറെ ദുരൂഹത നിറഞ്ഞ കേസ് പിന്നീട് മാധ്യമ ഇടപ്പെടലുകള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു. 2017ല്‍ പ്രതികളായി പൊലീസ് കണ്ടെത്തിയ ആരുഷിയുടെ മാതാപിതാക്കള്‍ രണ്ട് പേരെയും കോടതി വെറുതെ വിട്ടു. കേസ് ഇന്നും തെളിയിക്കപ്പെടാതെ കിടക്കുകയാണ്.

അഭിമുഖം/ഡോ. ബിജു: ജാതീയതയുടെ തീവ്രവാദമാണ് ‘വെയില്‍ മരങ്ങള്‍’ പറയുന്നത്; ‘വരേണ്യര’ല്ലാത്തവര്‍ സിനിമയില്‍ മാറ്റിനിര്‍ത്തപ്പെടുന്നു

Share on

മറ്റുവാര്‍ത്തകള്‍