ശവപ്പെട്ടിയിൽ കിടക്കുന്നയാൾ പെട്ടെന്ന് കണ്ണുതുറന്നു, മരിച്ചയാൾ പെട്ടെന്ന് എഴുന്നേറ്റിരുന്നു തുടങ്ങിയ കഥകളൊക്കെ നമ്മൾ ഇടയ്ക്കിടെ കേൾക്കാറില്ലേ? സോഷ്യൽ മീഡിയയിലും മറ്റും ഇത്തരം വാർത്തകൾ വരുന്നത് പുതുമയല്ല. എന്താണ് ഇതിന് പിന്നിലെ വാസ്തവം, സത്യത്തിൽ മരിച്ച് പോയവർ തിരിച്ച് വരുമോ? എന്താണ് ലാസറസ് എഫക്ട്?Resurrection Revival Biblical Lazarus Medical revival Cardiac arrest recovery
ബെഥനിയിലെ ലാസറിനെ യേശു ഉയർത്തെഴുന്നേൽപ്പിച്ചു എന്ന ബൈബിൾ കഥയിൽ നിന്നാണ് ലാസറസ് എഫക്ടിന് അങ്ങനൊരു പേര് വന്നത്. ഹൃദയസാതംഭനം മരിച്ചു എന്ന് കരുതപ്പെടുന്ന ഒരാൾ പെട്ടെന്ന് ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനെ ലാസറസ് സിൻഡ്രോം അല്ലെങ്കിൽ ഓട്ടോറെസസിറ്റേഷൻ(autoresuscitation) എന്ന് പറയുന്നത്. ഹൃദയസ്തംഭനത്തചിന് ശേഷം ശരീരം തനിയെ രക്തചംക്രമണത്തിലേക്ക് തിരിച്ചു വരുന്നതിലൂടെയാണ് മരണപ്പെട്ടുവെന്ന് നാം സ്ഥിരീകരിക്കുന്നവർ പോലും ജീവിതത്തിലേക്ക് തിരികെ എത്തുന്നത്.
1982ലാണ് വൈദ്യശാസ്ത്ര രംഗത്ത് ഇത്തരമൊരു കേസ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് വിശുദ്ധ ലോറൻസിന്റെ പേരിൽ ലാസറസ് സിൻഡ്രോം എന്ന് പേരിട്ടു.
ലാസറസ് എഫക്ട് വളരെ വിരളമായി സംഭവിക്കുന്ന പ്രതിഭാസമാണ്. 1982ൽ ആദ്യമായി രോഗം കണ്ടെത്തിയതു മുതൽ ഇന്നുവരെ 63 കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ലാസർ എഫക്ടിന്റെ സവിശേഷതകൾ:
*മിക്ക കേസുകളിലും രോഗികൾ 60 വയസോ അതിനു മുകളിലോ പ്രായമുള്ളവരായിരിക്കും.
* രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതൽ(ഹൈപ്പർകലീമിയ) ഉള്ളവരിൽ ലാസറസ് എക്ട് കണ്ടുവരാൻ സാധ്യതയുണ്ട്.
*ശരീരത്തിൽ ബാഹ്യകോശ ദ്രാവകത്തിന്റെ അളവ് കൂടുതലുള്ള(ഹൈപ്പോവേളീമിയ) ആളുകൾക്ക് രോഗം ഈ അവസ്ഥ ഉണ്ടാകാം.
ലാസറസ് സിൻഡ്രോമിന്റെ 63 കേസുകളിലായി നടത്തിയ പഠനത്തിൽ:
*മരിച്ചതായി സ്ഥിരീകരിച്ച് 5 മിനിറ്റിനുള്ളിൽ 30 പേർ ജീവനുള്ളതിന്റെ ലക്ഷണങ്ങൾ കാണിച്ചു.
*ആറ് മുതൽ പത്ത് മിനിറ്റിനുള്ളിൽ 14 പേർ ജീവിതത്തിലേക്ക് തിരിച്ചുവന്നു.
*19 പേർ ജീവന്റെ ലക്ഷണം കാണിക്കാൻ മണിക്കൂറുകളോളം സമയമെടുത്തു.
ലാസറസ് എഫക്ട് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് വ്യക്തമായി പറയാൻ ഗവേഷണങ്ങൾക്ക് സാധിക്കുന്നില്ല. എന്നാൽ ഇപ്പോൾ എത്തി നിൽക്കുന്ന നിഗമന പ്രകാരം സിപിആർ നൽകുന്ന സമയത്തുണ്ടാകുന്ന വെന്റിലേഷൻ നടപടികളുടെ കാലതാമസമോ, മരുന്നുകളുടെ ഫലമോ കൊണ്ടായിരിക്കാം എന്നാണ്.
പണ്ടുള്ള ആളുകൾ ഇതിന് കൃത്യമായ നിർവ്വചനം നൽകാനാവാത്തതിനാൽ മരിച്ചയാളുടെ പ്രേതമാണ്‌ല അതെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ സാങ്കേതിക വിദ്യയും ശാസ്ത്രവും വളർന്നപ്പോൾ ഇത് പ്രേതമല്ല എന്ന് തെളിയിക്കുകയാണ് മെഡിക്കൽ സയൻസ്.Resurrection Revival Biblical Lazarus Medical revival Cardiac arrest recovery
content summary; The Lazarus Effect: A Simple Explanation
Resurrection Revival Biblical Lazarus Medical revival Cardiac arrest recovery