June 04, 2026 |
Share on

കൈരളി കപ്പലിന്റെ കഥ പറയുന്ന ‘ദി മാസ്റ്റര്‍ മറിനര്‍’ പ്രകാശനം ചെയ്തു

അഴിമുഖം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്‌കതത്തെ അടിസ്ഥാനമാക്കി ജൂഡ് ആന്തണി സിനിമ ഒരുക്കുന്നുണ്ട്

അഴിമുഖം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ദി മാസ്റ്റര്‍ മറിനര്‍( ഒരു കപ്പിത്താന്റെ യാത്ര) പ്രകാശനം ചെയ്തു. എം.വി. കൈരളിയുടെ ക്യാപ്റ്റനായ മരിയാദാസ് ജോസഫിനെക്കുറിച്ച് അദ്ദേഹത്തിന്റെ മകന്‍, ലെഫ്റ്റനന്റ് കേണല്‍ തോമസ് ജോസഫ് (റിട്ട.) എഴുതിയ പുസ്തകമാണിത്. കേരളത്തിന്റെ സ്വന്തം കപ്പലായിരുന്ന എം വി കൈരളിയുടെ ദുരൂഹമായ തിരോധനത്തിലേക്ക് വാതില്‍ തുറക്കുന്ന പുസ്തകം കൂടിയാണ് ഒരു കപ്പിത്താന്റെ യാത്ര.

എറണാകുളം ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കഴക്കൂട്ടം സൈനിക സ്‌കൂള്‍ മുന്‍ അധ്യാപകന്‍ പ്രേം സി നായര്‍, സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. കോണ്‍ഫ്‌ളൂവന്‍സ് മീഡിയ സ്ഥാപകനും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജോസി ജോസഫ് പുസ്തകം പരിചയപ്പെടുത്തി. പുസ്‌കത്തിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ പ്രകാശനം ചെയ്തിട്ടുണ്ട്‌.

‘കപ്പിത്താന്റെ യാത്ര’ യെ ആസ്പദമാക്കി കോണ്‍ഫ്‌ളൂവന്‍സ് മീഡിയ സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂഡ് ആന്തണി ജോസഫ് ആണ് സംവിധായകന്‍. ചരിത്രത്തോടും കപ്പലില്‍ ഉണ്ടായിരുന്ന മനുഷ്യരോടും അവരുടെ കുടുംബങ്ങളോടും നീതി പുലര്‍ത്തിക്കൊണ്ടായിരിക്കും സിനിമ ഒരുക്കുക എന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് പറഞ്ഞു. കൈരളി കപ്പലിനെ കുറിച്ച് സിനിമയൊരുക്കാനുള്ള നിയോഗം എത്തിച്ചേര്‍ന്നത് ഭാഗ്യമാണെന്നും ജൂഡ് പറഞ്ഞു. ജൂഡ് ആന്തണിക്കൊപ്പം അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് റൈറ്റും, ജോസി ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ സീരീസുകളിലൊന്നായ ”ബ്ലാക്ക് വാറന്റ്” എന്ന ജയില്‍ ത്രില്ലറിന്റെ വിജയത്തിന് ശേഷം കോണ്‍ഫ്‌ളൂവന്‍സ് മീഡിയയൊരുക്കുന്ന ഈ സിനിമ മറ്റൊരു നാഴികകല്ലായിരിക്കുമെന്നാണ് പ്രതീക്ഷ. നീണ്ടകാലത്തെ ഗവേഷണത്തിന് ശേഷമാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത് എന്നും യഥാര്‍ത്ഥ ചരിത്രസംഭവങ്ങള്‍ പ്രേക്ഷകരിലേയ്ക്ക് ചലച്ചിത്ര രൂപത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണിതെന്നും കോണ്‍ഫ്‌ളൂവന്‍സ് മീഡിയ നേരത്തെ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചിരുന്നു.  The Master Mariner’ Book which tells the story of the ship MV Kairali, was released

Content Summary; The Master Mariner’ Book which tells the story of the ship MV Kairali, was released

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×