June 26, 2026 |
Share on

ഇന്ത്യന്‍ ലോറികളിലെ കരവിരുതുകള്‍ നിറഞ്ഞ ചിത്രപണികള്‍/വീഡിയോ

ഇന്ത്യന്‍ ലോറികളിലെ ചിത്രപണികളെക്കുറിച്ച് 2013-ല്‍ ഒരു ഡോക്യൂമെന്ററി വന്നിരുന്നു

നിരത്തുകളില്‍ പായുന്ന നമ്മുടെ ലോറികളെ ശ്രദ്ധിച്ചിട്ടില്ലേ, നിറങ്ങളുടെ വര്‍ണ്ണ പ്രപഞ്ചങ്ങളും, ഹൃദയത്തെ തൊടുന്ന വരികളും, അടയാളങ്ങളുമൊക്കെയായി അമ്പരിപ്പിച്ചു കൊണ്ടു പോകുന്ന ലോറികള്‍. ലോറികളെ ഇത്തരത്തില്‍ കലാവിരുത് കൊണ്ടു അത്ഭുതപ്പെടുത്തുന്ന ധാരാളം കലാകരാന്മാര്‍ കേരളത്തിലുമുണ്ട്. ലോറി ഓടിക്കുന്ന ഡ്രൈവറുടെ സ്വഭാവമായിരിക്കും മിക്കവാറുമുള്ള ലോറികളില്‍ കാണുന്ന ചിത്രപണികള്‍.

ഇന്ത്യന്‍ ലോറികളിലെ ചിത്രപണികളെക്കുറിച്ച് 2013-ല്‍ ഒരു ഡോക്യൂമെന്ററി വന്നിരുന്നു. ‘ഹോണ്‍ പ്ലീസ്’ എന്ന ഈ ഡോക്യൂമെന്ററി എടുത്തിരിക്കുന്നത് ശാന്തനു സുമനാണ്. ശാന്തനു പറയുന്നത്- ഡ്രൈവര്‍മാരുടെയും ഉടമസ്ഥരുടെയും സന്ദേശങ്ങളാണ് ഈ വാഹനങ്ങളിലെ ചിത്രപണിയിലൂടെ ലോകത്തിന് കാട്ടുന്നത് എന്നാണ്.

ചരക്ക് നീക്കത്തിലൂടെയും മറ്റും രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ തന്നെ ചലിപ്പിക്കുന്നത് ഈ ലോറികളാണെന്ന് പറയാം. ഈ ലോറി ഡ്രൈവര്‍മാരുടെ സാമ്രാജ്യമായ റോഡുകള്‍ ഏകദ്ദേശം 4 മില്ല്യണ്‍ സ്‌ക്വയര്‍ കിലോമീറ്ററുകള്‍ വരും.

ആനവണ്ടി ഡോട്ട് കോമില്‍ വന്നിരിക്കുന്ന ലേഖനം കൂടുതല്‍ വായിക്കാന്‍-  https://goo.gl/XXP2zS

Leave a Reply

Your email address will not be published. Required fields are marked *

×