ഇത്തവണത്തെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് മറാത്ത രാഷ്ട്രീയത്തില്‍ ചരിത്രപരമായ മാറ്റങ്ങള്‍ക്കായിരിക്കും കാരണമാകുക. പരമ്പരാഗത മറാത്തി വോട്ടുകള്‍ ആദ്യമായി മൂന്ന് തരത്തില്‍ വിഭജിക്കപ്പെടും. ഉദ്ധവ് താക്കറെയുടെയും ഏകനാഥ് ഷിന്‍ഡെയുടെയും നേതൃത്വത്തിലുള്ള ശിവസേനകള്‍ക്കൊപ്പം രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്)യും ഇത്തവണ മത്സരരംഗത്തിറങ്ങുമ്പോള്‍, അത് മാറാത്ത വോട്ടുകള്‍ക്കിടയില്‍ കാര്യമായ ഭിന്നിപ്പിന് വഴിയൊരുക്കും.
കണക്കുകൂട്ടലുകളും തന്ത്രങ്ങളും പിഴച്ചു കാരണം ഒരിക്കല്‍ ഒതുക്കപ്പെട്ടുപോയ രാജ് താക്കറെ, രാഷ്ട്രീയ രംഗത്തേക്ക് തിരിച്ചു വരികയാണ്. തന്റെ സ്വാധീനം വീണ്ടെടുക്കാന്‍ മാത്രമല്ല, മകനായ അമിതിനെ രാഷ്ട്രീയ രംഗത്തേക്ക് കൊണ്ടുവരാനുള്ള ലക്ഷ്യം കൂടി അദ്ദേഹത്തിനുണ്ട്. മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അര്‍ദ്ധ സഹോദരന്‍ എന്ന നിലയില്‍, രാജിന്റെ തിരിച്ചുവരവ് പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയുടെ ഭാഗമായ ഉദ്ധവിന്റെ വിഭാഗത്തിനുള്ളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കും. അതേസമയം, മാറിയ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നത് ബിജെപി നേതൃത്വത്തിലുള്ള മഹായുതിക്കും പുതിയ വെല്ലുവിളികള്‍ ഒരുക്കും.
2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍, മറാത്ത രാഷ്ട്രീയത്തില്‍ തനിക്ക് എന്തു ചെയ്യാനാകുമെന്ന് രാജ് താക്കറെ തെളിയിച്ചിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനം ശിവസേന-ബിജെപി സഖ്യത്തെ സാരമായി ബാധിച്ചു, എംഎന്‍എസിന് ഒരു സീറ്റും ജയിക്കാനായില്ലെങ്കിലും കോണ്‍ഗ്രസിന് നിരവധി സീറ്റുകള്‍ നേടിക്കൊടുക്കാന്‍ അതുവഴി സാധിച്ചു. ആ ചരിത്രംവീണ്ടും ആവര്‍ത്തിച്ചേക്കാനാണ് സാധ്യത. മത്സരാന്തരീക്ഷം കൂടുതല്‍ പ്രക്ഷുബ്ധമായിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും അവരുടെ തന്ത്രങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്യേണ്ടതായി വരും.
ശിവസേനയുടെ ആധിപത്യം ഒരു പാന്‍-മഹാരാഷ്ട്ര പാര്‍ട്ടിയാകാനുള്ള തങ്ങളുടെ അഭിലാഷങ്ങള്‍ക്ക് ദീര്‍ഘകാല തടസ്സമായി നില്‍ക്കുന്ന സാഹചര്യത്തില്‍ മറാത്തി വോട്ടുകള്‍ വിഭജിക്കുന്നത് ഗുണകരമായി കാണുകയാണ് ബിജെപി. രാജിന്റെ സ്ഥാനാര്‍ത്ഥിത്വം, പ്രത്യേകിച്ച് നിര്‍ണായക മണ്ഡലങ്ങളില്‍, പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ സങ്കീര്‍ണമാക്കുന്നുണ്ട്.
ത്രികോണ മത്സരം ഉണ്ടാകുമോ?
മാഹിം, വര്‍ളി തുടങ്ങിയ പ്രധാന മണ്ഡലങ്ങളിലാണ് മത്സരം കൂടുതല്‍ വാശിയേറുക. മാഹിമില്‍ അമിത് താക്കറെയാണ് എംഎന്‍എസിനു വേണ്ടി കളത്തില്‍ ഇറങ്ങുന്നത്. ഷിന്‍ഡെ വിഭാഗത്തില്‍ നിന്നുള്ള സദാ സര്‍വങ്കര്‍ ഇവിടെ വീണ്ടും ജനവിധി തേടുന്നുണ്ട്. ഉദ്ധവ് വിഭാഗത്തില്‍ നിന്നുള്ള മഹേഷ് സാവന്തും കൂടി വരുമ്പോള്‍ മാഹിമില്‍ കടുത്ത മത്സരം തന്നെ നടക്കും. വര്‍ളിയില്‍, ഉദ്ധവിന്റെ മകന്‍ ആദിത്യ മുതിര്‍ന്ന എംഎന്‍എസ് നേതാവ് സന്ദീപ് ദേശ്പാണ്ഡെയുടെയും ഷിന്‍ഡെയുടെ വിഭാഗത്തിലെ, മുന്‍ കേന്ദ്രമന്ത്രി കൂടിയായ മിലിന്ദ് ദേവ്റയെയും നേരിടേണ്ടി വരും.
കടുത്ത മത്സരത്തിനിടയിലും, രാജും ഉദ്ധവും ചില സാഹചര്യങ്ങളില്‍ സഹകരിച്ചേക്കാമെന്നും ചില വിശകലന വിദഗ്ധര്‍ അനുമാനിക്കുന്നു. ബാല്‍ താക്കറെയും പാരമ്പര്യം ഇരുവരും പേറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ അനുമാനം.
മൂന്ന് വിഭാഗങ്ങളും ‘മറാഠി മനൂസ്’ എന്ന തങ്ങളുടെ പ്രതിബദ്ധത എടുത്തു പറഞ്ഞാണ് നില്‍ക്കുന്നത്. എല്ലാവരും തന്നെ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ ഹിന്ദുത്വയുടെ പ്രതിനിധികളായി സ്വയം ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. ശിവസേന സ്ഥാപകനായ ബാല്‍ താക്കറെ മൂന്നു പാര്‍ട്ടികള്‍ക്കും ഇന്നും ഒരുപോലെ ആദരണീയനാണ്. ഇതാണ് തര്‍ക്കങ്ങള്‍ക്കിടയിലും അവരുടെ വേരുകള്‍ കൂട്ടിമുട്ടിയിരിക്കുന്നു എന്നു പറയാന്‍ പ്രധാന കാരണം.
ഉദ്ധവും രാജും മറാത്തി വോട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, കോണ്‍ഗ്രസ് മറാഠാ സ്വത്വത്തിലേക്ക് കൂടുതല്‍ ചായുകയാണ്, അതേസമയം ബിജെപി രണ്ടില്‍ നിന്നും അകന്നു നില്‍ക്കുകയാണ്. പ്രത്യേക വിദര്‍ഭ സംസ്ഥാനം എന്ന ആവശ്യത്തില്‍ ബിജെപിയോട് സഹകരിക്കുന്നവരാണ് രാജിന്റെ എംഎന്‍എസ്. എന്നാല്‍ ശിവസേന ഈ ആശയത്തെ ശക്തമായി എതിര്‍ക്കുകയാണ്.
നവംബര്‍ 20 ന് നടക്കുന്ന തിരഞ്ഞെടുപ്പിലെ വിജയം ‘യഥാര്‍ത്ഥ’ ശിവസേന ആരാണെന്ന അവകാശപ്പെടലിന് കൂടി തീര്‍പ്പ് കല്‍പ്പിക്കും. താന്‍ തന്റെ പിതാവിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്നുവെന്നാണ് ഉദ്ധവ് തറപ്പിച്ചുപറയുന്നത്. അതേസമയം ബാല്‍ താക്കറെയുടെ ഹിന്ദുത്വയെക്കുറിച്ചുള്ള യഥാര്‍ത്ഥ കാഴ്ചപ്പാട് താന്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നാണ് ഷിന്‍ഡെ വാദിക്കുന്നത്. ഉദ്ധവ് കോണ്‍ഗ്രസുമായി ചേര്‍ന്ന് നില്‍ക്കുന്നതിനെയും ഷിന്‍ഡെ വിമര്‍ശിക്കുന്നുണ്ട്.
ഛഗന്‍ ഭുജ്ബല്‍, നാരായണ്‍ റാണെ തുടങ്ങിയ പ്രമുഖര്‍ സ്വന്തം പാര്‍ട്ടികള്‍ രൂപീകരിക്കാന്‍ പോയി ശിവസേനയെ പിളര്‍ത്തിയതിന്റെ ചരിത്രം കൂടി ഈ തിരഞ്ഞെടുപ്പ് അടയാളപ്പെടുത്തുന്നുണ്ട്. രാജ് താക്കറെ ശിവസേനയെ തകര്‍ത്തില്ല, പകരം എംഎന്‍എസ് സ്ഥാപിക്കുകയാണ് ചെയ്ത. 2009 ല്‍ മത്സരിച്ച 143 സീറ്റുകളില്‍ 13 എണ്ണം നേടി തങ്ങളുടെ സാന്നിധ്യം വ്യക്തമാക്കിയെങ്കിലും പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ടു. 2014 ലും 2019 ലും ഒരു സീറ്റ് മാത്രമാണ് നേടാനായത്. പത്ത് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താനും കഴിഞ്ഞു.
എംഎന്‍എസ് ഇത്തവണ പ്രതീക്ഷിക്കുന്ന അസംബ്ലി സീറ്റുകളില്‍ കോത്രൂഡ്, ഷിവാദി, മാഹിം എന്നിവ ഉള്‍പ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, ഉദ്ധവിനും ഷിന്‍ഡെയ്ക്കും തിരിച്ചടി കൊടുക്കുന്നതിനൊപ്പം സ്വന്തം സ്വാധീനം ഉറപ്പിക്കാനുമുള്ള സമ്മര്‍ദ്ദം രാജിനു മേലുണ്ട്.
മൂന്ന് ശിവ സേനകളും കടുത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തയ്യാറെടുക്കുമ്പോള്‍ മഹാരാഷ്ട്ര രാഷ്ട്രീയം വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകും. വോട്ടര്‍മാര്‍ എന്നത്തേക്കാളും കൂടുതല്‍ വിഭജിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഈ മത്സരങ്ങളുടെ ഫലങ്ങള്‍ കേവലം സീറ്റുകളുടെ എണ്ണത്തിനപ്പുറം മറാത്തി രാഷ്ട്രീയത്തിന്റെ ഭാവി കൂടി പുനര്‍നിര്‍വചിക്കുന്നതായിരിക്കും. വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ തയ്യാറെടുത്തു നില്‍ക്കുമ്പോള്‍, ഒരു ചോദ്യം അവശേഷിക്കുന്നു: ബാല്‍ താക്കറെയുടെ പാരമ്പര്യത്തിന്റെ യഥാര്‍ത്ഥ അവകാശിയായി ഏത് വിഭാഗമാണ് ഉയര്‍ന്നുവരുന്നത്? Three Shiv Senas, and three way split of Maratha votes
Content Summary; Three Shiv Senas, and three way split of Maratha votes