63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാല്‍നൂറ്റാണ്ടിന് ശേഷം സ്വര്‍ണകപ്പ് സ്വന്തമാക്കി തൃശൂര്‍ ജില്ല. 1008 പോയിന്റാണ് തൃശൂര്‍ നേടിയത്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാടിനെ രണ്ടാം സ്ഥാനത്താക്കി തൃശൂര്‍ സ്വര്‍ണകപ്പില്‍ മുത്തമിട്ടത്. ഇംഗ്ലീഷ് സ്‌കിറ്റിന്റെ ഫലം പുറത്തുവന്നതോടെയാണ് തൃശൂര്‍ ചരിത്രം കുറിച്ചത്. നാലാം ദിവസത്തെ മത്സരങ്ങള്‍ അവസാനിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മുന്നേറ്റത്തോടെ തൃശൂര്‍ ഒന്നാമതെത്തി.kalolsavam
1000 പോയിന്റുകള്‍ നാല് ജില്ലകള്‍ കടന്നു. തൃശൂര്‍ – 1008, പാലക്കാട് -1007, കണ്ണൂര്‍ -1003, കോഴിക്കോട് -1000 എന്നിങ്ങനെയാണ് പോയിന്റുകള്‍.
1999 ല്‍ നടന്ന കൊല്ലം കലോത്സവത്തിലാണ് തൃശൂര്‍ മുന്‍പ് ജേതാക്കളായത്. കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ കണ്ണൂരിന് മൂന്നാം സ്ഥാനവും 21 വര്‍ഷം തുടര്‍ച്ചയായി കിരീടം കരസ്ഥമാക്കുന്ന കോഴിക്കോടിന് ഇത്തവണ നാലാം സ്ഥാനവുമാണ് നേടാനായത്.
സ്‌കൂളുകളുടെ വിഭാഗത്തില്‍ 12-ാം തവണയും പാലക്കാട് ആലത്തൂര്‍ ബിഎസ് ജി ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാരായി. 171 പോയിന്റ് സ്‌കൂള്‍ കരസ്ഥമാക്കി. തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാമതും ഇടുക്കി എംകെ എന്‍എംഎച്ച്എസ് സ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി.Kalolsavam
content summary; Thrissur wins Kerala School Kalolsavam 2025