പോടുള്ള പല്ല് സ്വയം നന്നാവുന്നതിനുള്ള മരുന്നുമായി ലണ്ടന്‍ ഗവേഷകര്‍

ദന്ത കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിലൂടെ 0.13 മില്ലി മീറ്റര്‍ വരെയുള്ള പോടുകള്‍ സ്വയം അടയുമെന്നാണ് പുതിയ കണ്ടെത്തല്‍

പല്ലിന് പോടുള്ളവര്‍ക്ക് ആശ്വാസവുമായി പുതിയ കണ്ടുപിടിത്തം. ദന്തപള്‍പ്പില്‍ ഉള്ള ചില കോശങ്ങളെ രാസപദാര്‍ത്ഥങ്ങള്‍ വഴി ഉത്തേജിപ്പിച്ചാല്‍ അവയ്ക്ക് പല്ലിലുണ്ടാവുന്ന ചെറിയ പോടുകള്‍ അടയ്ക്കാന്‍ സാധിക്കുമെന്നാണ് ലണ്ടന്‍ കിംഗ്‌സ് കോളേജിലെ ഒരു സംഘം കണ്ടെത്തിയിരിക്കുന്നത്. ജീര്‍ണ്ണിക്കുന്ന ഒരു സ്‌പോഞ്ചില്‍ മരുന്നു പുരട്ടിയ ശേഷം ദന്ത അറകളില്‍ നിക്ഷേപിച്ചായിരുന്നു പരീക്ഷണം. പൂര്‍ണവും ഫലപ്രദവും സ്വാഭാവികവുമായ പ്രവര്‍ത്തനത്തിലൂടെ പല്ലിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന പ്രക്രിയയാണ് ഇതെന്ന് സയന്‍സ് റിപ്പോര്‍ട്ട്‌സില്‍ പ്രസദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

സാധാരണഗതില്‍ ദന്ത ഡോക്ടര്‍മാര്‍ ഇത്തരം പോടുകള്‍ ചില പദാര്‍ത്ഥങ്ങള്‍ കൊണ്ട് അടയ്ക്കുന്ന രീതിയാണ് നിലവില്‍ ഉണ്ടായിരുന്നത്. പക്ഷെ ഇങ്ങനെ ദന്ത കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിലൂടെ 0.13 മില്ലി മീറ്റര്‍ വരെയുള്ള പോടുകള്‍ സ്വയം അടയുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇതിലും വലിയ പോടുകള്‍ അടയ്ക്കാന്‍ കഴിയുമോ എന്നാണ് ഗവേഷകര്‍ ഇപ്പോള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/C6GdLX

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment