മുഖക്കുരു കാരണമുണ്ടായ മുറിവുകളും പാടുകളും മാറാന്‍ ലെസര്‍ ചികിത്സ സഹായിക്കും
മുഖക്കുരു പെട്ടെന്ന് മാറാനുള്ള ഏറ്റവും നല്ല വഴി ലേസര്‍ ചികിത്സ തന്നെയാണ്.ചര്‍മ സുഷിരങ്ങളില്‍ എണ്ണയും മൃതകോശങ്ങളും ബാക്ടീരിയയും അടിഞ്ഞുകൂടുമ്പോഴാണ് മുഖക്കുരു ഉണ്ടാകുന്നത്. സുഷിരങ്ങള്‍ പിന്നീട് പൊട്ടാനിടയുണ്ടാകും. ആഴത്തിലുള്ള മുറിവാണെങ്കില്‍ ഇത് മറ്റുകോശങ്ങളെ കൂടി ബാധിക്കും.
മുഖക്കുരു കാരണമുണ്ടായ മുറിവുകളും പാടുകളും മാറാന്‍ ലെസര്‍ ചികിത്സ സഹായിക്കും.ചര്‍മത്തിന് അടിയിലുള്ള സൂക്ഷ്മരക്തവാഹിനി കുഴലുകളിലെ രക്തത്തിലെ ഹിമോഗ്ലോബിന്‍ ചൂടാക്കുകയാണ് ലേസര്‍ തെറാപ്പിയില്‍ ചെയ്യുന്നത്. ഇതുവഴി മുഖക്കുരു മൂലമുണ്ടായ മുറിവുകളും പാടുകളും മായ്ക്കാനാവും. രക്തക്കുഴലുകള്‍ ചൂടാക്കുന്നതിലൂടെ പുറമേയുള്ള തൊലി നശിക്കുന്നു. ഇത് ആ ഭാഗത്ത് ആരോഗ്യമുള്ള പുതിയ ചര്‍മം വളരാന്‍ സഹായിക്കും.
മറ്റ് ചികിത്സകളെ അപേക്ഷിച്ച് ലേസര്‍ ചികിത്സയുടെ ഏറ്റവും വലിയ ഗുണം ഇതില്‍ അണുബാധയ്ക്കുള്ള സാധ്യത കുറവാണ് എന്നതാണ്. എന്നാല്‍ ലേസര്‍ ചികിത്സ നടത്തിയതുകൊണ്ട് മാത്രം മുഖക്കുരുവിന്റെ പാടുകള്‍ മുഴുവനായി പോകണമെന്നില്ല. ചര്‍മത്തിന്റെ നിറം എത്രത്തോളം ഇരുണ്ടതാണോ അത്രത്തോളം ലേസര്‍ ചികിത്സയുടെ ഫലവും കുറയും. സെന്‍സിറ്റീവ് ചര്‍മമുള്ളവര്‍ക്ക് ലേസര്‍ ചികിത്സ ചെയ്യാതിരിക്കുന്നതാണ് നല്ലത്