UPDATES

ഓഫ് ബീറ്റ്

‘മക്കലന്‍ 1926’; ലോകത്തിലേറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സിംഗിള്‍ മാള്‍ട്ട് വിസ്‌കി, ഫുള്‍ ബോട്ടില്‍ വേണമെങ്കില്‍ 12 കോടിയെങ്കിലും മുടക്കണം

ലോബോളിലേക്ക് 25 മില്ലി പകരണമെങ്കില്‍ കൊടുക്കണം മിനിമം 25 ലക്ഷം

                       

‘മോശമായ വിസ്‌കി എന്നൊന്നില്ല. ചില വിസ്‌കികള്‍ മറ്റുള്ളവയെപ്പോലെയല്ല എന്നേയുള്ളു’; അമേരിക്കന്‍-ബ്രിട്ടീഷ് എഴുത്തുകാരന്‍ റെയ്മണ്ട് ചാന്‍ഡലറിന്റെ വിസ്‌കിയെക്കുറിച്ചുള്ള നിഗമനമാണ്.

എവ ഗാര്‍ഡ്‌നര്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, മാര്‍ക്ക് ട്വെയ്ന്‍ എന്നിവരൊക്കെ വിസ്‌കിയുടെ ലോകപ്രശസ്തരായ ആരാധകരാണ്.

എന്നിരുന്നാലും ലണ്ടനിലെ സൊതെബിയില്‍ ലേലത്തിന് വെച്ചിരിക്കുന്ന 97 വര്‍ഷം പഴക്കമുള്ള മക്കല്ലന്‍ കുപ്പിയുടെ വില കേട്ടാല്‍ അവര്‍ ചിലപ്പോള്‍ ‘ലോബോള്‍’ കമഴ്ത്തി വെച്ചേക്കാം(വിസ്‌കി കഴിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന ഗ്ലാസാണ് ലോബോള്‍ ഗ്ലാസ്). മക്കല്ലന്‍ 1926 വിസ്‌ക്കിക് ഏകദേശം 1.2 മില്യണ്‍ പൗണ്ട്(12 കോടിക്കു മുകളില്‍) ആണ് സോത്ത്ബി അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ ഏറ്റവും പഴക്കമേറിയതും അഭിമാനകരവുമായ ലേല സ്ഥാപനങ്ങളില്‍ ഒന്നാണ് 1744-ല്‍ സ്ഥാപിതമായ സൊതേബി.

2019-ല്‍ നടന്ന ലേലത്തില്‍ 1926-ലെ ‘മക്കല്ലന്‍ 1926’ വിസ്‌ക്കി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിസ്‌കി ആയി റെക്കോര്‍ഡിട്ടു കൊണ്ടാണ് 1.5 മില്യണ്‍ പൗണ്ടിന് വിറ്റു പോയത്. റെക്കോര്‍ഡ് ഇട്ടിരുന്നു. ഇതേ ആവേശം തന്നെയാണ് നവംബര്‍ 18-ന് ലേലം ചെയ്യുന്ന വിസ്‌കി ബോട്ടിലും ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

നവംബര്‍ 18-ന് ലേലം ചെയ്യാനിരിക്കുന്ന വിസ്‌കി കുപ്പി 750,000 പൗണ്ടിനും 1.2 മില്യണ്‍ പൗണ്ടിനും ഇടയില്‍ വില്‍ക്കുമെന്നാണ് കണക്കാക്കുന്നത്. അതായത് മക്കല്ലന്റെ 25മില്ലി ഷോട്ട് സിപ്പ് ചെയ്യാന്‍ 25,000 പൗണ്ടിനും 40,000 പൗണ്ടിനും ഇടയില്‍ മുടക്കണമെന്ന്! ആറ് പതിറ്റാണ്ടിലേറെയായി ഷെറി വീപ്പകളില്‍ ഇരുന്ന് പഴക്കമുള്ള വിസ്‌കിയാണ് ‘മക്കല്ലന്‍ 1926’. ഇത് വരെ മക്കല്ലന്‍ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും പഴക്കം ചെന്ന വിന്റേജ് പീസ് ‘ആദാമി 1926’ ആണ്. ക്യാപ്സ്യൂളും കോര്‍ക്കും മാറ്റിസ്ഥാപിച്ചുകൊണ്ട് ആദ്യമായി മക്കല്ലന്‍ ഡിസ്റ്റിലറിയുടെ റീകണ്ടീഷനിംഗിന് വിധേയമായ വിസ്‌കി കുപ്പിയാണ് ആദാമി.

1986-ല്‍ ‘മക്കല്ലന്‍ 1926’ 40 കുപ്പി വിസ്‌കി ഉത്പാദിപ്പിച്ചെങ്കിലും ഇവയൊന്നും തന്ന വില്‍പ്പനക്ക് വെച്ചിരുന്നില്ല. പകരം മക്കല്ലന്റെ പ്രധാനപ്പെട്ട മുന്‍നിര ഉപഭോക്താക്കള്‍ക്ക് അവ വാഗ്ദാനം ചെയ്യുകയായിരുന്നു. മക്കല്ലന്‍ 1926-ന്റെ കുപ്പികള്‍ ഓരോ തവണയും ലേലത്തില്‍ പ്രത്യക്ഷപ്പടുമ്പോള്‍ വിലയില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്ക പെടുകയാണ് പതിവ്. 2018 നും 2019 നും ഇടയില്‍ പുറത്തിറക്കിയ മക്കല്ലന്റെ മൂന്ന് വ്യത്യസ്ത വകഭേദങ്ങളായ പീറ്റര്‍ ബ്ലയ്ക്, മൈക്കള്‍ ഡില്ലണ്‍, ഫൈന്‍ ആന്‍ഡ് റെയര്‍ മൂണ്‍ എന്നിവയും റെക്കോര്‍ഡ് തകര്‍ത്തവയാണ്.

‘ഓരോ ലേലം വിളിക്കാരനും വില്‍ക്കാന്‍ ആഗ്രഹിക്കുന്നതും, ലേലത്തില്‍ പങ്കെടുന്നവരോരോരുത്തരും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതുമായ ഏക വിസ്‌കി ആണ് മക്കല്ലന്‍ 1926” എന്നാണ് സൊതെബി-യുടെ ഗ്ലോബല്‍ ഹെഡ് ഓഫ് സ്പിരിറ്റ് ആയ ജോണി ഫോവ്‌ലെ പറയുന്നത്. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിലയില്‍ റെക്കോര്‍ഡിട്ട മക്കലന്റെ മറ്റൊരു വിന്റേജ് വിസ്‌കിയുടെ ലേലം നടന്നതിനു ശേഷം ഇപ്പോഴാണ് മറ്റൊന്ന് നടക്കുന്നത്. ലേലത്തിന് വയ്‌ക്കേണ്ട കുപ്പി റീകണ്ടീഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി ക്ലിനിക്കല്‍ വിശകലനം നടത്തിയെന്നുംഫോവ്‌ലെ പറഞ്ഞു. 1926 മക്കല്ലന്‍ കുപ്പികളുടെ ആധികാരികത മാസ്റ്റര്‍ ഡിസ്റ്റിലര്‍ കിര്‍സ്റ്റണ്‍ കാംപ്‌ബെല്‍ അംഗീകരിച്ചിട്ടുള്ളതാണ്. അതിനാല്‍ തന്നെ വിപണിയില്‍ വരുന്ന ഏറ്റവും മൂല്യമുള്ളതും കമനീയവുമായ വിസ്‌ക്കി ആയിരിക്കുമിത്’. എന്നും ജോണി ഫോവ്‌ലെ പറഞ്ഞു.

വിസ്‌കി ആസ്വദിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഒരു കലയാണ്. അത് ശരിയായ ഗ്ലാസ് തെരഞ്ഞെടുക്കുന്നത് മുതല്‍ ശരിയായ അളവില്‍ കഴിക്കുന്നത് വരെയുളള പ്രക്രിയയാണ്. കൃത്യമായ അളവില്‍ ഗ്ലാസ്സിലേക്ക് പകര്‍ന്നെടുത്ത് സൗമ്യമായി ഒന്ന് ചുഴറ്റി സങ്കീര്‍ണമായ സുഗന്ധം ആസ്വദിച്ചു കൊണ്ട് ഓരോ തുള്ളിയിലും രസമുകുളങ്ങളെ ഉണര്‍ത്താന്‍ അനുവദിക്കുക.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സിംഗിള്‍ മാള്‍ട്ട് സ്‌കോച്ച് വിസ്‌കികളില്‍ ഒന്നാണ് മക്കല്ലന്‍ 1926. അപൂര്‍വതയ്ക്കും അസാധാരണമായ ഗുണനിലവാരത്തിനും പുറമെ പ്രശസ്ത കലാകാരനായ സര്‍ പീറ്റര്‍ ബ്ലേക്ക് രൂപകല്‍പ്പന ചെയ്ത ഐകോണിക് ലേബലുകള്‍ക്കും ഇത് പ്രശസ്തിയാര്‍ജ്ജിച്ചിട്ടുണ്ട്. മറ്റൊരു പ്രത്യേകത എന്തെന്നാല്‍ വിന്റേജ് വിസ്‌കികളായ ഇവ വളരെ കുറച്ച് മാത്രമേ ഉത്പാദിപ്പിക്കപെട്ടിട്ടുള്ളു എന്നതാണ്. ഏകദേശം 60 വര്‍ഷത്തിന് മുകളില്‍ പ്രായം ചെന്നവയാണ് ഇതെല്ലം തന്നെ. വ്യത്യസ്തവും സങ്കീര്‍ണവുമായ മക്കല്ലന്‍ 1926 രുചിക്കൂട്ടിന് ആരാധകര്‍ ഏറെയാണ്. പരിമിതമായ ലഭ്യതകൊണ്ടും കാലപ്പഴക്കം കൊണ്ടും മൂലം ഇതിന്റെ മൂല്യം മില്യണുകള്‍ ആണ്. മദ്യത്തിന്റെ ലോകത്തെ ഏറ്റവും ആഢംബരമേറിയ ഒന്നാണ് മക്കല്ലന്‍ 1926 വിസ്‌കി.

Share on

മറ്റുവാര്‍ത്തകള്‍