UPDATES

വെള്ളമില്ല; ഉത്തരാഖണ്ഡില്‍ കാര്‍ കഴുകുന്നതിന് വിലക്ക്

ഉത്തരാഖണ്ഡിലെ 317 ഗ്രാമങ്ങളും 148 നഗര പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷം

                       

വേനൽ ചൂടിൽ വെന്തുരുകുകയാണ് രാജ്യം. പല സംസ്ഥാനങ്ങളെയും ചൂടിന്റെ തീവ്രത വ്യത്യസ്ഥ തോതിലാണ് ബാധിച്ചിരിക്കുന്നത്. ചൂടിന്റെ കാഠിന്യം ദിനം പ്രതി വർദ്ധിക്കുന്നതിനാൽ ഉത്തരാഖണ്ഡിൽ മലയോര മേഖലകളിൽ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. ജലപ്രതിസന്ധി നില നിൽക്കുന്നതിനാൽ തുടർന്ന് വെള്ളം ഉപയോഗിച്ച് കാറുകളും മറ്റ് വാഹനങ്ങളും കഴുകുന്നതിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. Uttarakhand rising temperature

മെയ് 4 ശനിയാഴ്ച നടന്ന യോഗത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധമി എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരോടും വർക്ക് ഷോപ്പുകളിലടക്കം കാറുകൾ ഡ്രൈ വാഷ് മാർഗങ്ങൾ ഉപയോഗിച്ചാണ് വൃത്തിയാക്കുന്നതെന്ന് ഉറപ്പാക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. വേനലിൽ സംസ്ഥാനം കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. ഡെറാഡൂൺ ഉൾപ്പെടെയുള്ള ഉത്തരാഖണ്ഡിലെ ആറ് നഗരങ്ങളിൽ ജലക്ഷാമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ 317 ഗ്രാമങ്ങളും 148 നഗര പ്രദേശങ്ങളും ജലക്ഷാമം നേരിടുന്നതായി യോഗത്തിൽ ഉത്തരാഖണ്ഡ് സെക്രട്ടറി അരവിന്ദ് ഹ്യാങ്കി പറഞ്ഞു. ഡെറാഡൂൺ, നൈനിറ്റാൾ, പിത്തോരഗഡ്, ദിദിഹത്ത്, കോട്‌വാർ, ചമ്പാവത്ത് എന്നിവിടങ്ങളിൽ നിന്നാണ് ജലക്ഷാമം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടാതെ ഉത്തരാഖണ്ഡിലെ മറ്റ് പ്രദേശങ്ങളായ നവാഡ, ഹരിപൂർ, മജ്രി മാഫി, മൊഹ്കാംപൂർ, ബദ്രിപൂർ എന്നിവിടങ്ങളിലും ജലക്ഷാമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ, കുടിവെള്ള ടാങ്കറുകളെ ആശ്രയിച്ചാണ് പ്രദേശവാസികൾ പ്രതിസന്ധിയെ അതിജീവിക്കുന്നത്.

ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ പ്രതിസന്ധിക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ബിജെപി നേതാവ് എൻകെ ഗുസൈൻ ആവശ്യപ്പെട്ടിരുന്നു. കൂടാതെ മധുബൻ കോളനിയിൽ നാല് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച കണക്ഷൻ ലൈനിൽ ഇതുവരെ വെള്ളം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.  ഉത്തരാഖണ്ഡിലെ ജല വിതരണ പദ്ധതികൾക്കെതിരെയും ചോദ്യം ഉന്നയിച്ചു.

ഉത്തരാഖണ്ഡിലെ നദികളിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നീരൊഴുക്ക് കുറഞ്ഞ 10 നദികൾ തിരിച്ചറിഞ്ഞ് , നീരൊഴുക്ക് ഉയർത്താനുള്ള പദ്ധതികൾ ആലോചിച്ച് വരികയാണെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചിട്ടുണ്ട്.

ജൂൺ ഒന്ന് മുതൽ ജൂൺ ഏഴ് വരെ കേന്ദ്രം ജലസംരക്ഷണ കാമ്പയിൻ ആരംഭിക്കുമെന്ന് അരവിന്ദ് ഹ്യാങ്കി പറഞ്ഞു. ജൂൺ ഒന്നിനാണ് ലോക ജലദിനമായി ആചരിക്കുന്നത്. 2024 ലെ ജലദിനത്തിൻ്റെ പ്രമേയം സമാധാനത്തിനായി ജലം പ്രയോജനപ്പെടുത്തുക എന്നതാണ്.

ജലസംരക്ഷണം ഉത്തരാഖണ്ഡിനെ സംബന്ധിച്ഛ് വെല്ലുവിളിയാണെന്നും അതിനാൽ എല്ലാ സർക്കാർ കെട്ടിടങ്ങളിലും മഴവെള്ള സംഭരണത്തിനും സൗരോർജത്തിനും സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. കുടിവെള്ളത്തിൻ്റെ കാര്യത്തിൽ വെല്ലുവിളി നിലനിൽക്കുന്നുണ്ടെന്നും അതിനാൽ മുന്നൊരുക്കങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധമി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

 

content summary : Car wash gets banned in Uttarakhand due to water crisis and  rising temperature  c c c c c c c c c c c c c c c c c c c c c c c c  c c  c c c c c c c c c c c c c  c c c c c c c c  c c c c  c c c c c c c c c c c c  c c c 

Share on

മറ്റുവാര്‍ത്തകള്‍