നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ ആമാശയത്തിലേക്ക് നയിക്കുന്ന മാംസപേശികളെ നിയന്ത്രിക്കുന്ന നാഡികളുടെ തകര്‍ച്ച മൂലമാണിങ്ങനെ സംഭവിക്കുന്നത്
അന്നനാളത്തില്‍ കാണപ്പെടുന്ന ഒരു അസുഖ മാണിത്. ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിനു വിഷമമുണ്ടാകുന്നു. അക്കലേഷ്യയുടെ കാരണം അന്നനാളിയുടെ തകരാറുകളാണ്. അന്നനാളത്തിലെ ഞരമ്പുകള്‍ക്കുണ്ടാകുന്ന തകരാര്‍ അക്കലേഷ്യ കാര്‍ഡിയ എന്ന രോഗാവസ്ഥയ്ക്ക് കാരണമാ കുന്നു. ഇത് അന്നനാളിയില്‍ ഇത്തരത്തിലുള്ള ന്യൂനത നിറഞ്ഞ പ്രവര്‍ത്തനത്തിന് കാരണമാകുന്നു. മാംസ പേശി കളും അന്നനാളത്തിന്റെ അടിയിലായി കാണുന്ന വൃത്താ കൃതിയിലുള്ള പേശികളും കൃത്യമായ രീതിയില്‍ പ്രവര്‍ത്തി ക്കാതെ വരുന്നു.
നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ ആമാശയത്തിലേക്ക് നയിക്കുന്ന മാംസപേശികളെ നിയന്ത്രിക്കുന്ന നാഡികളുടെ തകര്‍ച്ച മൂലമാണിങ്ങനെ സംഭവിക്കുന്നത്.പ്രധാനമായും ഇത്തരം അവസ്ഥയില്‍ ഭക്ഷണം കഴിക്കുന്ന തിന് ബുദ്ധിമുട്ടുണ്ടാവുകയോ ഭക്ഷണം നെഞ്ചില്‍ കെട്ടിനില്‍ ക്കുന്നതു പോലെതോന്നുകയോ ചെയ്യും. ഇത് ചുമയ്ക്കും ചെറിയ അളവില്‍ ശ്വാസം മുട്ടലിനും കാരണമാകും. ഇതാണ് പ്രധാന പ്രശ്‌നങ്ങള്‍.ബാരിയം ഈസോഫാഗ്രം എന്ന പരിശോധന നടത്തുന്നതുവഴി അക്കലേഷ്യ കാര്‍ഡിയോ എന്ന രോഗത്തെ തിരിച്ചറിയാന്‍ സാധിക്കും.
രോഗിയുടെ വയസ്സ്, അസുഖത്തിന്റെ തീവ്രത എന്നിവയ്ക്കനുസരിച്ച് ചികിത്സാ രീതികള്‍ മാറിയിരിക്കും. അക്കലേഷ്യ ചികിത്സയെന്നാല്‍ അന്നനാളത്തിന്റെ അടിയിലുള്ള വൃത്തപേശികള്‍ തുറപ്പിക്കുകയും ഭക്ഷണങ്ങള്‍ ആഹാര പദാര്‍ഥങ്ങള്‍ എന്നിവ സുഖമായി അന്നനാളത്തിലൂടെ കടന്നു പോകുകയും ചെയ്യുന്നു.ബോട്ടോസ് കുത്തിവയ്പ്, ന്യൂമാറ്റിക് ഡൈലേഷന്‍, എന്‍ഡോസ്‌കോപ്പിക്ക് മൈയോട്ടമി,താക്കോല്‍ദ്വാര മയോട്ടമി ശസ്ത്രക്രിയ ഇവയെല്ലാം അക്കലേഷ്യ ചികിത്സരീതികളാണ്.