UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കണ്ണുകള്‍ക്ക് വില്ലനാകുന്ന നിശബ്ദ കൊലയാളി; ഗ്ലോക്കോമ എങ്ങനെ ഒഴിവാക്കാം

കണ്ണുകളിലൊഴിക്കുന്ന ഡ്രോപ്‌സാണ് പ്രധാനമായും മരുന്നുകളില്‍ ഉപയോഗിക്കുന്നത്. ഓരോ രോഗിക്കും വേണ്ടിവരുന്ന മരുന്ന്, അതിന്റെ ഡോസ് എന്നിവ നിര്‍ണയിക്കാന്‍ ഡോക്ടര്‍ക്കു മാസങ്ങള്‍ വേണ്ടിവന്നേക്കാം

                       

ചുറ്റള്ളവിലുള്ള കാഴ്ചകള്‍ കാണുന്നത് കുറഞ്ഞു വന്ന് നേര്‍ക്കാഴ്ച മങ്ങിതുടങ്ങുന്നതാണ് ഗ്ലോക്കോമ. കണ്ണിലെ നേത്രനാഡിക്ക് കേടുപാടുകള്‍ ഏല്‍പ്പിക്കുന്നതാണ രോഗമാണ് ഗ്ലോക്കോമ. ചെറിയ പ്രശ്നമെന്ന് കരുതി നമ്മള്‍ പലപ്പോഴും ഈ അവസ്ഥയെ തള്ളിക്കളയുന്നതാണ് പ്രധാന പ്രശ്നങ്ങള്‍ക്ക് കാരണം. കണ്ണിലെ ഞരമ്പുകളില്‍ സമ്മര്‍ദം കൂടുന്നതാണ് പ്രശ്നം. പിന്നീട് കാഴ്ചഞരമ്പുകള്‍ക്ക് പൂര്‍ണമായി ക്ഷതം ഉണ്ടാകുകയും പൂര്‍ണ അന്ധതയ്ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു. കണ്ണില്‍, കണ്ണിനുള്ളില്‍ മുന്‍ഭാഗത്ത് അക്വസ്ഹ്യൂമര്‍ എന്ന ശുദ്ധമായ ദ്രവം നിറഞ്ഞിരിക്കുന്നു. സ്ഥിരമായതും ആരോഗ്യകരമായതുമായ നേത്രമര്‍ദം പരിപാലിക്കുന്നതിന്. തുല്യമായ അളവില്‍ അക്വസ്ഹ്യൂമര്‍ ദ്രവം കണ്ണിനുപുറത്തേക്ക് ഒഴുകുമ്പോള്‍ കണ്ണ് ചെറിയതോതില്‍ ഈ ദ്രവം ഉല്‍പ്പാദിപ്പിക്കുന്നു. അക്വസ്ഹ്യൂമര്‍ അധികമായി ഉല്‍പ്പാദിക്കപ്പെടുകയാണെങ്കിലെ അത് ശരിയായവിധം പുറത്തേക്കൊഴുകാതെയാണെങ്കിലോ കണ്ണിലെ ദ്രവത്തിന്റെ മര്‍ദം വര്‍ധിക്കുകയും അത് കാലക്രമേണ നേത്രനാഡിയെ തകരാറിലാക്കുകയും ചെയ്യും.

സാധരണയായി രോഗ ലക്ഷണങ്ങള്‍ ഒന്നും മുന്‍കൂടി ഉണ്ടാവില്ല. വളരെ സാവധാനം മൂര്‍ച്ഛിക്കുകയും അത് ക്രമേണ കാഴ്ചയെത്തന്നെ നഷ്ടപ്പെടുത്തുകയും ചെയ്‌തേക്കാം. എന്നാല്‍ നേരത്തെത്തന്നെ രോഗം കണ്ടെത്തുന്നതും ചികിത്സ തേടുന്നതും കാഴ്ച നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.ആദ്യഘട്ടങ്ങളില്‍ ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയ്ക്ക് പ്രകടമായ ലക്ഷണങ്ങളൊന്നും കാണില്ല. എന്നാല്‍ രോഗാവസ്ഥ വര്‍ധിക്കുന്നതിനുസരിച്ച് കണ്ണിന് കൂടുതല്‍ തകരാറുണ്ടാകുകയും പെരിഫറല്‍ (പാര്‍ശ്വ) വീക്ഷണത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. നേത്രനാഡിക്ക് ഗുരുതരമായി തകരാര്‍ സംഭവിക്കുന്നതുവരെ ഈ പാടുകള്‍ തിരിച്ചറിയാനായേക്കില്ല. കൂടുതല്‍ ഗുരുതരമാകുന്ന ഘട്ടങ്ങളില്‍ അത് ടണല്‍ കാഴ്ചയിലേക്ക് നയിക്കുകയും അതില്‍ വേണ്ടത്ര ശ്രദ്ധപുലര്‍ത്താതെയും ശരിയായവിധം ചികിത്സതേടാതിരിക്കുകയും ചെയ്താല്‍ അന്ധതയിലേക്ക് നയിക്കുകയും ചെയ്യും.

പ്രായഭേദമന്യേ ഗ്ലോക്കോമ പിടിപെടും. കണ്ണിനകത്ത് മര്‍ദം വര്‍ധിക്കുന്നത് മൂലമാണ് ഈ അസുഖം പിടിപെടുന്നത്.ഗ്ലോക്കോമ പലതരമുണ്ട്. പ്രാഥമിക ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമഇത് വളരെ സാധാരണയായി കാണപ്പെടുന്ന ഒരുതരം ഗ്ലോക്കോമയാണ്. ദ്രവം നീക്കംചെയ്യുന്നതില്‍ കണ്ണിന്റെ ട്രബുക്കുലര്‍ മെഷ് വര്‍ക്കിന്റെ ക്ഷമത ക്രമേണ കുറയുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ഇതു സംഭവിക്കുമ്പോള്‍, നേത്രമര്‍ദം (ഇന്‍ട്രാക്കുലര്‍ മര്‍ദം. എന്നു പറയുന്നു) ഉയരുന്നു. ഉയര്‍ന്ന നേത്രമര്‍ദം നേത്രനാഡിക്ക് തകരാര്‍ വരുത്തുന്നു. നേത്രനാഡിക്ക് സംഭവിക്കുന്ന തകരാര്‍ ഒരോരുത്തരിലും വ്യത്യസ്ത തരത്തിലുള്ള നേത്രമര്‍ദം ഉണ്ടാക്കുന്നു. ഓഫ്താല്‍മോളജിസ്റ്റ് ഒരു വ്യക്തിക്കുവേണ്ടി കൃത്യമായ മര്‍ദം നിര്‍ണയിക്കുന്നത് ഇത് നേത്രനാഡിയെ കൂടുതല്‍ കേടുപാടുകള്‍ ഉണ്ടാകുന്നതില്‍നിന്നു രക്ഷിക്കും.

ഗ്ലോക്കോമ മൂലം നഷ്ടപ്പെടുന്ന കാഴ്ച തിരിച്ചുകിട്ടില്ല. രോഗം പൂര്‍ണമായും ഭേദമാക്കാനും സാധിക്കുകയില്ല. രോഗത്തിന്റെ പുരോഗതി തടയുക എന്നതാണ് ഡോക്ടര്‍മാര്‍ സ്വീകരിക്കുന്ന മാര്‍ഗം. ഇതിനായി മരുന്ന്, ശസ്ത്രക്രിയ എന്നീ മാര്‍ഗങ്ങള്‍ അവലംബിക്കും. കണ്ണുകളിലൊഴിക്കുന്ന ഡ്രോപ്‌സാണ് പ്രധാനമായും മരുന്നുകളില്‍ ഉപയോഗിക്കുന്നത്. ഓരോ രോഗിക്കും വേണ്ടിവരുന്ന മരുന്ന്, അതിന്റെ ഡോസ് എന്നിവ നിര്‍ണയിക്കാന്‍ ഡോക്ടര്‍ക്കു മാസങ്ങള്‍ വേണ്ടിവന്നേക്കാം. ചിലപ്പോള്‍ ഒന്നിലധികം തുള്ളിമരുന്നുകള്‍ ഒഴിക്കേണ്ടി വരും. കണ്ണിലെ മര്‍ദം നിയന്ത്രിച്ച് ഞരമ്പുകളുടെ ക്ഷതത്തിന്റെ തോത് നിയന്ത്രിക്കുക എന്നതാണ് ചികില്‍സകൊണ്ട് ഉദ്ദേശിക്കുന്നത്. ലേസര്‍ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ, മൈക്രോസര്‍ജറി എന്നീ മാര്‍ഗങ്ങള്‍ കൂടുതല്‍ അടിയന്തരസ്വഭാവമുള്ള കേസുകളില്‍ ഉപയോഗിക്കാറുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍