UPDATES

ഓഫ് ബീറ്റ്

ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന കാലത്ത് മനുഷ്യ പോരാട്ടത്തിന്റെ അടയാളമാകുന്ന ‘നിശബ്ദ അട്ടമിറി’

നെയ്തല്‍ ബുക്‌സ് പൊന്നാനി സംഘടിപ്പിച്ച ‘വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന പരിപാടിയില്‍ ‘നിശബ്ദ അട്ടിമറി’യെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ നിന്ന്

                       

‘ജനാധിപത്യം നിശബ്ദമാക്കപ്പെട്ട കാലത്ത്, അതിനെ അതിജീവിക്കാന്‍ വേണ്ട അറിവാണ് നമുക്കാവശ്യം. മനുഷ്യ ജീവിതത്തെ തച്ചുടക്കുന്ന ഭരണകൂടം ഉണ്ടാവുന്നത് എങ്ങനെയാണെന്നറിയാന്‍ അതിന്റെ ചരിത്രം മനസിലാക്കേണ്ടതുണ്ട്. അതിനെ കുറിച്ചുള്ള അറിവാണ് ‘നിശബ്ദ അട്ടിമറി’യിലൂടെ ജോസി ജോസഫ് മുന്നോട്ടുവക്കുന്നതെന്ന് പ്രശസ്ത കവിയും എഴുത്തുകാരനുമായ പി എന്‍ ഗോപികൃഷ്ണന്‍. നെയ്തല്‍ ബുക്‌സ് പൊന്നാനി സംഘടിപ്പിച്ച ‘വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന പരിപാടിയില്‍ ‘നിശബ്ദ അട്ടിമറി; ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ചു പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം’ എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു ഗോപീകൃഷ്ണന്‍.

”വളരെ ധീരമായ എഴുത്താണ് നിശബ്ദ അട്ടിമറിയില്‍ കാണാന്‍ സാധിക്കുന്നത്. വ്യവസ്ഥിതിക്കുള്ളിലെ അനീതിയുടെ പാളികള്‍ പുറത്തുകൊണ്ടുവരുന്നത് എളുപ്പായമായ ഒന്നല്ല. വളരെ നാള്‍ നീണ്ടുനില്‍ക്കുന്ന പ്രയത്‌നവും അസാധ്യമായ ധൈര്യവും ഈ എഴുത്തിന് ആവിശ്യമായി വരുന്നുണ്ട്. കോര്‍പ്പറേറ്റ് താത്പര്യങ്ങളുമായി ഇടകലര്‍ന്നു കിടക്കുന്ന ഭരണകൂടം നടത്തുന്ന നിയമങ്ങളുടെ അട്ടിമറികളെ കുറിച്ചും പുസ്തകം ചൂണ്ടികാണിക്കുന്നു’: പി എന്‍ ഗോപികൃഷ്ണന്‍ പറഞ്ഞു.

എവരി വണ്‍ ലൗസ് എ ബ്ലഡി വാര്‍

‘ദേശം ദേശീയത പ്രതിരോധം’ എന്ന ആശയം മുന്‍നിര്‍ത്തി ഒക്‌ടോബര്‍ 22, 23 ദിവസങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത്. 23-ന് രാവിലെ 10 മണിക്ക് നടന്ന ‘നാവടക്കണോ നമ്മള്‍’ എന്ന് സംവാദത്തിലാണ് രാജ്യത്തെ അന്വേഷണാത്മക പത്രപ്രവര്‍ത്തകരില്‍ മുന്‍നിരയിലുള്ള ജോസി ജോസഫിന്റെ നിശബ്ദ അട്ടിമറി എന്ന പുസ്തകം ചര്‍ച്ച ചെയ്തത്. ‘മതപരമായ ഐഡന്റിറ്റി എങ്ങനെയാണ് മനുഷ്യ ജീവിതങ്ങളെ ബാധിക്കുക എന്ന് വസ്തുത ചര്‍ച്ച ചെയ്യുന്ന പുസ്തകമാണ് ജോസി ജോസഫിന്റെ നിശബ്ദ അട്ടിമറിയെന്ന്’ ചര്‍ച്ചയില്‍ മുഖ്യ പ്രഭാഷണം നയിച്ച ഔട്ട്‌ലുക് സീനിയര്‍ എഡിറ്റര്‍ കെ കെ ഷാഹിന പറഞ്ഞു. ‘അബ്ദുള്‍ നാസര്‍ മദനിക്കെതിരെയുള്ള കേസിലെ സാക്ഷികള്‍ വ്യാജമാണെന്ന് തെളിവ് സഹിതം കണ്ടെത്തിയ എനിക്കെതിരെ പോലീസ് കേസെടുത്തു’; പുസ്തകത്തെ പറ്റിയുള്ള ചര്‍ച്ചയില്‍ പുസ്തകത്തില്‍ പറയുന്ന വസ്തുതകളിലൂടെ കടന്നു പോകേണ്ടി വന്ന മാധ്യമ പ്രവര്‍ത്തകയെന്ന നിലയില്‍ തന്റെ അനുഭവം കൂടി പങ്കുവക്കുകയാണെന്നു ഷാഹിന പറഞ്ഞു. പുസ്തകത്തില്‍ പറയുന്ന, ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന ഡീപ് സ്റ്റേറ്റ് എന്ന അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നതും നിശബ്ദ അട്ടിമറി വായിക്കാന്‍ തന്നെ പ്രേരിപ്പിച്ച ഘടകമായെന്ന് കെ കെ ഷാഹിന പറഞ്ഞു.

രക്തത്തിന്റെ രുചിയറിഞ്ഞ വിദഗ്ധ കൊലയാളികള്‍  

നരേഷ് ഗോയലും വിമാനക്കമ്പനി ഉടമയായിരുന്ന ഒരു മലയാളിയുടെ കൊലപാതകവും  

ഡോ.നാര്‍കോ’യും ഇന്ത്യയിലെ ക്രിമിനല്‍ നീതി സംവിധാനത്തിലെ ഇരുണ്ട രഹസ്യങ്ങളും

സിഖ് വിഘടനവാദം; പ്രാദേശിക പ്രശ്നത്തില്‍ നിന്നും രാഷ്ട്രീയ അബദ്ധത്തിലൂടെ ആഗോള പ്രസ്ഥാനമായി വളര്‍ന്നതിന്റെ ചരിത്രം

‘ഇന്ത്യയില്‍ മറ്റെന്താണ് നമുക്ക് ലഭിക്കുക? ഇന്ത്യയില്‍ മറ്റെന്ത് ഉണ്ടായാലും ഇല്ലെങ്കിലും, ഇന്ത്യ ഒരു റിപ്പബ്ലിക് ആയിരിക്കും’ 1946 ഡിസംബര്‍ 13-ന് ഭരണഘടന അസംബ്ലി ചര്‍ച്ചയുടെ അഞ്ചാം സമ്മേളനത്തില്‍ ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞ വാക്കുകള്‍ ഓര്‍മിപ്പിച്ചായിരുന്നു ചര്‍ച്ചയില്‍ ജോസി ജോസഫ് സംസാരിച്ചത്. ‘ആ റിപ്പബ്ലിക്കിനെ നമ്മള്‍ തിരിച്ചു പിടിക്കുമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്നത് ജനാധിപത്യത്തിന്റെ അട്ടിമറിയാകുമ്പോള്‍ നിശബ്ദ അട്ടിമറി പോലുള്ള പുസ്തകങ്ങള്‍ ഇതിനെതിരെയുള്ള മനുഷ്യരുടെ പോരാട്ടത്തിന്റെ അടയാളമായി മാറുമെന്ന് ചര്‍ച്ചയുടെ അദ്ധ്യക്ഷത നിര്‍വഹിച്ച അഡ്വക്കേറ്റ് പി എം ആതിര പറഞ്ഞു.

പൊന്നാനി എ വി ഹൈസ്‌കൂളില്‍ വച്ചു സംഘടിപ്പിച്ച ചര്‍ച്ചയില്‍ പുസ്തകത്തിന്റെ വിവര്‍ത്തകനും, മാധ്യമപ്രവര്‍ത്തകനുമായ ശ്രീജിത്ത് ദിവാകരന്‍, മാധ്യമ പ്രവര്‍ത്തകനായ സി എല്‍ തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു. പരിപാടിയില്‍ ഇമ്പച്ചി കോയ തങ്ങള്‍ സ്വാഗതവും എന്‍. കെ ഹുസൈന്‍ നന്ദിയും അറിയിച്ചു.

Share on

മറ്റുവാര്‍ത്തകള്‍