2023-ൽ, ഷാരൂഖ് ഖാൻ്റെ തിരിച്ചുവരവിനു കാരണമായ പത്താൻ ഹിന്ദിയിൽ 500 കോടിയിലധികം സമ്പാദിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു, ഇത് പാൻഡെമിക്കിന് ശേഷമുണ്ടായ ഇടിവിന് വിരാമമിട്ട് ബോളിവുഡിന് ആ വർഷത്തെ ആദ്യ പാദ ബിസിനസിൻ്റെ 60 ശതമാനത്തിലധികം സംഭാവന നൽകിയിരുന്നു. പക്ഷെ കണക്കുകൾ മറ്റൊന്നാണ് വെളിപ്പെടുത്തുന്നത് 2024- ലെ പന്ത്രണ്ടിലധികം ഹിന്ദി സിനിമകളുടെ, ആദ്യ മൂന്ന് മാസത്തെ കളക്ഷൻ വെറും 700 കോടി രൂപയാണ്. ആദ്യ പാദം പക്ഷെ, തരക്കേടില്ലാത്തത് ആയിരുന്നെങ്കിലും ഹിന്ദി സിനിമ വ്യവസായം വിനാശകരമായ രണ്ടാം പദത്തിലേക്കാണ് ഉറ്റു നോക്കുന്നത്.
2024 ജനുവരിക്കും മാർച്ചിനും ഇടയിലാണ്, ഹൃത്വിക് റോഷൻ-ദീപിക പദുക്കോൺ ഒന്നിച്ച ഫൈറ്റർ റിലീസ് ചെയ്തു, ഇത് ആദ്യ പാദത്തിലെ ഏക ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു. ഏപ്രിലിൽ, രണ്ട് വലിയ ഈദ് റിലീസുകളുമായി രണ്ടാം പാദത്തിന് വലിയ തുടക്കം ലഭിക്കുമെന്ന പ്രതീക്ഷയിൽ അക്ഷയ് കുമാറും ടൈഗർ ഷ്രോഫും ഒന്നിച്ചെത്തിയ ‘ ബഡേ മിയാൻ ഛോട്ടേ മിയാനും’, അജയ് ദേവ്ഗണിൻ്റെ ‘ മൈദാനും,’ രണ്ട് ചിത്രങ്ങളും തകർന്നു. ഇത് വലിയ തിരിച്ചടിയാണ് സിനിമ വ്യവസായത്തിൽ സൃഷ്ട്ടിച്ചത്.
ബജറ്റും വീണ്ടെടുക്കലും
അലി അബ്ബാസ് സഫറിൻ്റെ ആക്ഷൻ ചിത്രം 60 കോടിയോളം രൂപ നേടിയെങ്കിലും അത് മികച്ച പ്രകടനം കാഴ്ചവച്ചില്ല. അതേസമയം, അമിത് ശർമ്മയുടെ മൈദാൻ 45 കോടി രൂപയിൽ താഴെ വരുമാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോളിവുഡിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശം ആഴ്‌ചയായിരുന്നു ഇത്, വെള്ളിയാഴ്ച 250 കോടി രൂപ നഷ്ടമുണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നതായാണ് വ്യാപാര വിമർശകൻ കണക്കാക്കുന്നത്.
മൈതാനിൻ്റെ ബജറ്റ് 250 കോടി രൂപയും, ബഡേ മിയാൻ ചോട്ടെ മിയാന്റേത് 350 കോടി രൂപയുമായിരുന്നു. ബഡേ മിയാൻ ചോട്ടെ മിയാൻ നിർമ്മാതാക്കൾ നഷ്ടം കുറയ്ക്കുന്നതിന് യുകെ ഗവൺമെൻ്റിൽ നിന്ന് ഇളവ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഹിന്ദി സിനിമ വ്യവസായത്തിനുണ്ടായ നഷ്ടത്തിൽ ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിന് വലിയ പങ്കുണ്ട്.
‘ ഏപ്രിൽ മാസത്തിലെ റിലീസുകളുടെ തകർച്ച വ്യവസായത്തെ കൂടുതൽ പിന്നോട്ട് തള്ളിവിട്ടു, കാരണം ആദ്യ പാദത്തിലെ ചിത്രങ്ങൾ തന്നെ നിരാശാജനകമായിരുന്നു ഫൈറ്റർ, മാത്രമാണ് ഇന്ത്യയൊട്ടാകെ 212 കോടി നേടിയ ഒരേയൊരു സിനിമ. 2023 ഹിന്ദി സിനിമയുടെ സുവർണ്ണ വർഷമായിരുന്നു, 500 കോടി രൂപയുടെ നാല് സിനിമകൾ ഉണ്ടായിരുന്നു (പത്താൻ, ഗദർ 2, ജവാൻ, ആനിമൽ). പാൻഡെമിക് യുഗത്തിൽ നിന്ന് ഇത്ര വേഗത്തിൽ പുറത്തുവരാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. രണ്ട് ചിത്രങ്ങളുടെ ബോക്സോഫീസ് പരാജയത്തോടെയാണ് രണ്ടാം പാദം തുറന്നിരിക്കുന്നത്. മൈദാൻ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്, പക്ഷെ ചിത്രം കാര്യമായ പുരോഗതി നേടിയില്ല എന്ന്’. രാജസ്ഥാൻ ആസ്ഥാനമായുള്ള സീനിയർ ഡിസ്ട്രിബ്യൂട്ടറും എക്സിബിറ്ററുമായ രാജ് ബൻസാൽ പറയുന്നു.
സിനിമകൾക്ക് വേണ്ടിയുള്ള ബജറ്റ്, താരങ്ങളുടെ പ്രതിഫലം നൽകൽ, സിനിമകൾ പ്രൊമോട്ട് ചെയ്യൽ എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് ബോളിവുഡിൽ ചർച്ച ചെയ്ത് വരികയാണ്. ബഡേ മിയാൻ ഛോട്ടേ മിയാൻ ഒരു നല്ല സിനിമയാണെന്ന് പലർക്കും അഭിപ്രായമില്ല. മൈദാൻ പ്രേക്ഷകരിൽ കാര്യമായ താൽപ്പര്യം സൃഷ്ടിച്ചില്ല, ചിത്രം നിർമ്മിക്കാൻ അഞ്ച് വർഷമെടുത്തതിനാലാവാം അത് സംഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്.
ആദ്യ പാദം ഹിന്ദി സിനിമ വ്യവസായത്തെ പഠിപ്പിച്ചത് കൂടുതൽ നിലവാരമുള്ള സിനിമകളുടെ ആവശ്യകതയാണ്. ഉള്ളടക്കം കൂടുതൽ പ്രാദേശിക സ്വാദുള്ളതാകുമ്പോൾ പ്രേക്ഷകരുമായി കൂടുതൽ സംവദിക്കുന്നു. സിനിമകൾ മികച്ചതല്ലെങ്കിൽ, തീർച്ചയായും അവ പരാജയപ്പെടുകയോ ശരാശരി ചിത്രം ആകുകയോ ചെയ്യും. പുതുമ കൊണ്ട് വന്നത് കൊണ്ട് മാത്രം ചിത്രം വിഴിക്കില്ല അത് പ്രേക്ഷകരിലേക്ക് എത്തുകയും വേണം. എന്നാണ് ട്രേഡ് അനലിസ്റ്റായ കോമൾ നഹ്ത പറയുന്നത്.
താരങ്ങളുടെ പ്രതിഫലവും ചിത്രവും
അക്ഷയ് കുമാറിൻ്റെയും ടൈഗർ ഷ്‌റോഫിൻ്റെയും ബോക്‌സ് ഓഫീസ് പ്രകടനവും ചിത്രം തകരുന്നതിലെ ഒരു പ്രധാന ഘടകമാണ്,
പാൻഡെമിക്കിന് ശേഷം 10 സിനിമകളിൽ അക്ഷയ് കുമാർ അഭിനയിച്ചിട്ടുണ്ട്, എന്നാൽ രണ്ട് സിനിമകൾ മാത്രമേ വിജയിക്കാൻ സാധിച്ചിട്ടുള്ളു. ടൈഗർ ഷ്രോഫിൻ്റെ തുടർച്ചയായ മൂന്നാമത്തെ തകർച്ചയായിരുന്നു ബഡേ മിയാൻ ചോട്ടെ മിയാൻ. വലിയ പ്രശ്നം എന്തെന്ന ഓരോ ചിത്രത്തിനും ഇരുവരും ഈടാക്കുന്ന പ്രതിഫലമാണ്. അക്ഷയ് കുമാർ ഒരു ചിത്രത്തന് 100 കോടി രൂപ ഈടാക്കുന്നത്, ബഡേ മിയാൻ ഛോട്ടേ മിയാൻ ആകെ നേടിയതാകട്ടെ 60 കോടി രൂപ. ഏകദേശം 35-40 കോടി രൂപയാണ് ടൈഗർ ഷ്രോഫ് ഈ ചിത്രത്തിന് ഈടാക്കിയത്. എന്നും കോമൾ നഹ്ത വിശദീകരിക്കുന്നുണ്ട്.
നഷ്ടം സൃഷ്ടിക്കാത്ത സിനിമകൾ
2023 ൽ ആദ്യ പാദത്തിൽ ബോളിവുഡ് 820 കോടി രൂപ നേടി, അതിൽ 515 കോടി രൂപ പത്താനിൽ നിന്നാണെന്ന് മാധ്യമ പ്രവർത്തകനായ ഹിമേഷ് മങ്കാഡ് പറഞ്ഞു. ഈ വർഷം, ആദ്യ പാദത്തിലെ ബിസിനസ് 700 കോടി രൂപയായിരുന്നു, അതായത് 15 ശതമാനം ഇടിവ്. എന്നാൽ, പത്താൻ ആധിപത്യം പുലർത്തിയ കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി എല്ലാ സിനിമകളിൽ നിന്നും തുല്യമായ സംഭാവനയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഷാഹിദ് കപൂർ-കൃതി സനോൺ അഭിനയിച്ച തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ 80 കോടിയിരുന്നു, ക്രൂ 81 കോടിയും, യാമി ഗൗതം അഭിനയിച്ച ആർട്ടിക്കിൾ 370 82 കോടിയും, അജയ് ദേവ്ഗൺ പ്രധാന വേഷത്തിലെത്തിയ സൂപ്പർനാച്ചുറൽ ത്രില്ലർ ഷൈതാൻ 149 കോടി രൂപയും നേടിയിരുന്നു. ഇവയാണ് ആദ്യ പാദത്തിൽ മികച്ച നിലവാരം പുലർത്താൻ കഴിഞ്ഞ ചിത്രങ്ങൾ.