UPDATES

യാത്ര

ലോകത്തെ ഏറ്റവും പ്രശസ്തമായ പത്ത് പുസ്തകക്കടകള്‍

ലിറ്റററി ഹബ് മാസികയാണ് ഇതേക്കുറിച്ച് വിവരിക്കുന്നത്. പുസ്തകപ്രേമികളായ സഞ്ചാരികള്‍ക്ക് ഈ ലിസ്റ്റ് ഉപകാരപ്പെട്ടേക്കും.

                       

ലോകത്തെ ഏറ്റവും പ്രശസ്തമായവയ പത്ത് ബുക്ക് സ്‌റ്റോറുകളെക്കുറിച്ചാണ് ലിറ്റററി ഹബ് മാഗസിന്‍ പറയുന്നത്.

ഷേക്സ്പിയര്‍ ആന്‍ഡ് കമ്പനി, പാരീസ്

ലോകത്തെ പ്രശസ്തമായ ഒരു ബുക് സ്റ്റോര്‍ എന്നാണ് ഷേക്‌സ്പിയര്‍ ആന്‍ഡ് കമ്പനിയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രശസ്തമായ ബുക്‌സ്റ്റോര്‍ ഏതാണ്? ലോകത്തെ ഏറ്റവും പ്രശസ്തമായ ബുക്‌സ്റ്റോറിന് മൂന്ന് വേര്‍ഷനുകള്‍ ഉണ്ട്. ആദ്യത്തെ ബുക്‌സ്റ്റോര്‍ 1919ല്‍ സില്‍വിയ ബീച്ച് ഡിപ്യുട്രെനില്‍ (Dupuytren) ആരംഭിച്ചു. പിന്നീട് സ്റ്റോര്‍ വളര്‍ന്നതോടെ അവര്‍ റിയു ഡി ലേഒഡിയോണില്‍ (rue de l’Odéon) മാറ്റി സ്ഥാപിച്ചു. ഇവിടെ വെച്ചാണ് ജോയ്‌സിയുടെ ഒലീസീസ് ബീച്ച് പബ്ലിഷ് ചെയ്തത്. ഏണസ്റ്റ് ഹെമിംങ്വേ, ജുന ബാണ്‍സ്. എസ്ര പൗണ്ട്, അനെയ്‌സ് നിന്‍, ജൂലിയോ കോര്‍ട്ടാസര്‍, ജെയിംസ് ബാള്‍ഡ്വിന്‍ എന്നിവരുടെ കൂടെയാണ് ജോയ്‌സി ഇവിടെ തങ്ങിയിരുന്നത്. രണ്ടാം ലോക യുദ്ധത്തില്‍ ബുക്‌സ്റ്റോര്‍ അടച്ചുപൂട്ടി. എന്നാല്‍ സ്റ്റോറിന്റെ വെബ്‌സൈറ്റിലുള്ള വിവരപ്രകാരം, നാസികള്‍ക്ക് പുസ്തകങ്ങള്‍ വില്‍ക്കാന്‍ തയാറാകാത്തത് കാരണമാണ് ബീച്ച് ബുക്‌സ്റ്റോര്‍ പൂട്ടിയത്.

ഒരു ദിവസം ഒരു നാസി ഓഫീസര്‍ അവരുടെ സ്റ്റോറിലേക്ക് എത്തി. ബീച്ചിന്റെ അവസാന കോപ്പി ഫിന്നേഗന്‍സ് വേക്ക് വേണമെന്ന് ആവശ്യപ്പെട്ടു. ബീച്ച് അദ്ദേഹത്തിന് പുസ്തകം വില്‍ക്കാന്‍ വിസമ്മതിച്ചു. അദ്ദേഹം ഉച്ച കഴിഞ്ഞ് എത്തി ബീച്ചിന്റെ സാധനങ്ങളൊക്കെ പിടിച്ചെടുത്തു ബുക്സ്റ്റോര്‍ പൂട്ടുമെന്ന് പറഞ്ഞു. അദ്ദേഹം കടയില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ ബീച്ച് തന്റെ പുസ്തകങ്ങളും സാധനങ്ങളും മുകളിലത്തെ നിലയിലേക്ക് മാറ്റി. എന്നാല്‍, അവസാനം ബീച്ച് വിറ്റെലില്‍ ആറു മാസം തടവില്‍ കഴിഞ്ഞു, പിന്നീട് ഒരിക്കലും അവരുടെ ബുക്സ്റ്റോര്‍ തുറന്നില്ല.

എന്നാല്‍, 1951ല്‍ ജോര്‍ജ് വിറ്റ്മാന്‍ റു ഡി ലാ ബുശേരില്‍ ‘ലെ മിസ്റ്റാല്‍’ എന്ന ബുക്സ്റ്റോര്‍ ആരംഭിച്ചു. 50കളില്‍ ബീച്ചാണ് വിറ്റ്മാനിന് ഈ പേര് നല്‍കിയത്. ‘ഒരാള്‍ ഒരു നോവല്‍ എഴുതുന്നത് പോലെയാണ് ഞാന്‍ ഈ ബുക്സ്റ്റോര്‍ ഒരുക്കിയിരിക്കുന്നത്, ഓരോ മുറിയും ഓരോ അധ്യായം പോലെയാണ്’ വിറ്റ്മാന്‍ ദി വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.’ഒരു പുസ്തകം തുറക്കുന്നത് പോലെ ആളുകള്‍ വാതില്‍ തുറക്കണമെന്നാണ് എന്റെ ആഗ്രഹം. അവരുടെ ഭാവനയില്‍ ഒരു മായാലോകത്തേക്ക് അവരെ ഈ പുസ്തകം കൊണ്ടുപോകും’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷേക്‌സ്പിയര്‍ ആന്‍ഡ് കമ്പനി വീണ്ടും പിറന്നു, എഴുത്തുകാരുടെയും വായനക്കാരുടെയും ഒഴുക്ക് തുടങ്ങി, അവര്‍ ഉറങ്ങുന്നതും അവിടെ തന്നെയായിരുന്നു. ഏതാണ്ട് 30,000 ‘ടംബ്ലവീഡ്സ്’ സ്റ്റോറില്‍ സമയം ചിലവഴിച്ചിട്ടുണ്ട്, ‘ദിവസം കുറച്ച് സമയത്തെ ജോലിയ്ക്കും പിന്നീട് കുറച്ച് സമയത്തെ എഴുത്തിനും വായനയ്ക്കും ശേഷം, മൂട്ടശല്യമുള്ള കിടക്കയില്‍ ഉറങ്ങും.’ 2011ല്‍ വിറ്റ്മാന്‍ അന്തരിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ ആണ് ബുക്സ്റ്റോര്‍ നോക്കിനടത്തുന്നത്. സില്‍വിയ ബീച്ച് വിറ്റ്മാന്‍ എന്നാണ് അദ്ദേഹം മകള്‍ക്ക് നല്‍കിയ പേര്.

ദി സ്ട്രാന്‍ഡ്, ന്യൂയോര്‍ക്ക് സിറ്റി

ന്യൂയോര്‍ക്ക് സിറ്റിയിലെ ഫോര്‍ത്ത് അവന്യുവില്‍ അഞ്ച് ബ്ലോക്ക് സ്ട്രെച്ചിലായി 48 ബുക്ക് സ്റ്റോറുകള്‍ നിരന്നിരിക്കുന്നത് നിങ്ങള്‍ ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. ഒരു സ്ട്രെച്ചിനെ ”ബുക്ക് റോ” എന്നാണ് പറയുന്നത്. 1927ല്‍ ലിത്വാനിയയില്‍ നിന്ന് കുടിയേറി വന്ന ബെഞ്ചമിന്‍ ബാസാണ് സ്ട്രാന്‍ഡ് സ്ഥാപിച്ചത്. ബുക്ക് റോയില്‍ ഇപ്പോള്‍ സ്ട്രാന്‍ഡ് മാത്രമേ അവശേഷിക്കുന്നുള്ളൂ (ബാസ് കുടുംബത്തിന് കെട്ടിടത്തിന്റെ കുടുംബവുമായുള്ള ബന്ധമായിരുന്നു ഈ നിലനില്‍പ്പിന് കാരണം). 1956ല്‍ ബെഞ്ചമിന്റെ മകന്‍ ഫ്രെഡ് ബാസ് ബുക്ക് സ്റ്റോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. അടുത്ത വര്‍ഷം തന്നെ അദ്ദേഹം ആ കട ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. സ്ട്രാന്‍ഡ് എന്ന സ്റ്റോളില്‍ അപൂര്‍വം ബുക്കുകള്‍ മാത്രമല്ല ഉള്ളത്, ”ബുക്ക് ബൈ ദി ഫൂട്ട്” എന്ന സംവിധാനവും കൂടി ഉണ്ട്. ഈ വര്‍ഷം ആദ്യമാണ് ഫ്രെഡ് ബാസ് മരണപ്പെട്ടത്. നാന്‍സി ബാസ് വെയ്ഡേന്‍ എന്ന മകളാണ് ഇപ്പോള്‍ ഇതിന്റെ ഉടമസ്ഥ.

സിറ്റി ലൈറ്റ്സ് ബുക്ക്സ്, സാന്‍ ഫ്രാന്‍സിസ്‌കോ

പ്രശസ്തമായ ബീറ്റ് കൂട്ടായ്മയുടെ ശക്തികേന്ദ്രത്തിലാണ് കവി ലോറന്‍സ് ഫെര്‍ലിന്‍ഗെറ്റി 1953ല്‍ സിറ്റി ലൈറ്റ്സ് സ്ഥാപിച്ചത്. ബുക്സ്റ്റോറിന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം, ലോറന്‍സ് ഫെര്‍ലിന്‍ഗെറ്റിയ്്ക്കൊപ്പം പീറ്റര്‍ ഡി മാര്‍ട്ടിനും ഉണ്ടായിരുന്നു. ചാപ്ലിന്റെ സിനിമയുടെ പേരാണ് പീറ്റര്‍ ഈ ബുക്ക്സ്റ്റാളിന് നല്‍കിയത്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ പീറ്റര്‍ തന്റെ ഓഹരികള്‍ വിറ്റു തീര്‍ത്തു. രാജ്യത്തെ ആദ്യത്തെ പേപ്പര്‍ബാക്ക് ബുക്ക്സ്റ്റോറാണ് സിറ്റി ലൈറ്റ്സ്. മറ്റ് ബുക്കുകള്‍ ഹാര്‍ഡ് കവറില്‍ ഇറങ്ങുമ്പോഴും ഞങ്ങള്‍ പേപ്പര്‍ബാക്കിലായിരുന്നു ബുക്ക് ഇറക്കിയിരുന്നത്. ഇത് ജനാധിപത്യമായ ഒരു നിലപാടായിരുന്നുവെന്ന് എക്സിക്യൂട്ടീസ് ഡയറക്ടര്‍ എലെയ്ന്‍ കട്സെന്‍ബര്‍ഗര്‍ ലിറ്റററി ഹബ്ബിനോട് പറഞ്ഞു.

ഷേക്സ്പിയര്‍ ആന്‍ഡ് കമ്പനി എഴുത്തുകാര്‍ക്ക് മാത്രമുള്ള ഒരു ഇടമായിരുന്നു. എന്നാല്‍ സിറ്റി ലൈറ്റ്സ് പ്രസാധകര്‍ക്കും കൂടിയുള്ള ഒരു ഇടമാണ്. 1956ല്‍ സിറ്റി ലൈറ്റ്സ് അലെന്‍ ഗിന്‍സ്ബെര്‍ഗിന്റെ ഹോള്‍ പുറത്തിറക്കിയിരുന്നു. ഈ ബുക്കിലെ അശ്ലീലത കൊണ്ട് ബുക്ക്സ്റ്റോറും ബീറ്റ്സ് കൂട്ടായ്മയും നോട്ടപ്പുള്ളികളായി മാറി. 2001 സാന്‍ഫ്രാന്‍സിസ്‌കോ അതിനെ ചരിത്ര പ്രസിദ്ധമായ സ്ഥലമാക്കി മാറ്റി. സാന്‍ഫ്രാന്‍സിസ്‌കോയുടെയും രാജ്യത്തിന്റെയും സാഹിത്യപരമായും സാംസ്‌കാരികപരമായുമുള്ള ഉന്നതിക്ക് വേണ്ടിയും സിറ്റി ലൈറ്റ്സിന്റെ മേല്‍നോട്ടവും പുനരുദ്ധാരണവും കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും പുസ്തകങ്ങള്‍ പബ്ലിഷ് ചെയ്യാനും അവര്‍ക്ക് എവിടെയും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യവും ഒരുക്കി കൊടുത്തതിനാലുമാണ് ഇതിനെ ചരിത്ര പ്രസിദ്ധമാക്കി മാറ്റിയത്.

എല്‍ അറ്റേനിയോ ഗ്രാന്‍ഡ് സ്പ്ലെന്‍ഡിഡ്, ബ്യൂണസ് അയേഴ്‌സ്

രാജ്യത്തെ ബുക് സ്റ്റോര്‍ തലസ്ഥാനമെന്നാണ് ബ്യൂണസ് അയേഴ്‌സിനെ വിശേഷിപ്പിക്കുന്നത്. ഒരാള്‍ക്കൊരു ബുക്സ്റ്റാള്‍ എന്നുള്ള നിലയിലാണ് ബുക്സ്റ്റാളുകള്‍ ഇവിടെ ഉള്ളത്. ഗാര്‍ഡിയന്‍ 2015ല്‍ പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം ഓരോ ലക്ഷം പേര്‍ക്കും 25 ബുക്സ്റ്റാളാണ് ഉള്ളത്. അവിടുത്തെ ഏറ്റവും പ്രശസ്തമായ ബുക്സ്റ്റാളാണ് എല്‍ എന്റിനിയോ ഗ്രാന്‍ഡ് സ്പ്ലെന്‍ഡിഡ്. ആര്‍ക്കിടെക്റ്റുകളായ പേറോയും, ടോറസ് അര്‍മെന്‍ഗോളുമാണ് ഇത് നിര്‍മ്മിച്ചത്.

1919ല്‍ ഒപ്പുലന്റ് തിയറ്ററായാണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതിനെ സിനിമ തിയേറ്ററാക്കി മാറ്റി. നഗരത്തില്‍ ശബ്ദചിത്രങ്ങള്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത് ഈ തിയേറ്ററിലായിരുന്നു. തിയേറ്റര്‍ 2000ത്തോടെ പൊളിഞ്ഞു വീഴാറായിരുന്ന ഈ തിയേറ്റര്‍ ഗ്രൂപോ ഇല്‍സ വാങ്ങി ബുക്ക്
സ്റ്റോറായി മാറ്റുകയായിരുന്നു. ഓപ്പറ ബോക്സുകളും, ചുവരുകളുമൊക്കെ ഇപ്പോഴും ഇവിടെ നിലനിര്‍ത്തിയിട്ടുണ്ട്. വര്‍ഷത്തില്‍ 10 ലക്ഷത്തോളം സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്.

ലൈബ്രേറിയ അക്വ അല്‍ട്ട, വെനീസ്

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ബുക്ക് സ്‌റ്റോറില്‍ പോകുന്നുണ്ടോ – ഈ ചോദ്യം വെനീസിലേയ്ക്ക് പോകുന്നവര്‍ കേള്‍ക്കാനിടയുണ്ട്. 2004ല്‍ ലൂയിഗി ഫ്രിസോ സ്ഥാപിച്ച ഈ ബുക്സ്റ്റോര്‍ ശരിക്കും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതല്ല. പുസ്തകമാണ് ശരിക്കും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്. കാരണം ഇത് ബാത്ത് ടബ്ബുകളിലും, റോബോട്ടുകളിലും, പ്ലാസ്റ്റിക് ബിന്നുകളിലും, വലിയ ഗൊണ്ടോളയിലുമൊക്കെയാണ് ഇട്ടിരിക്കുന്നത്. വെള്ളം പൊങ്ങുന്ന സമയത്തും വെള്ളത്തില്‍ പുസ്തകങ്ങള്‍ പൊങ്ങി തന്നെ കിടക്കും.

പോവെല്സ്, പോര്‍ട്ലാന്‍ഡ്, ഒറിഗോണ്‍

സിറ്റി ഓഫ് ബുക്ക്സ് എന്നാണ് ആളുകള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര ബുക്സ്റ്റോറാണ് പോവെല്സ്. 1970ല്‍ 1,95,225 രൂപ ലോണെടുത്ത് മൈക്കല്‍ പോവെല്ലാണ് തന്റെ ആദ്യ ബുക്ക്സ്റ്റോര്‍ തുടങ്ങിയത്. പിന്നീട് ഇത് തന്റെ പിതാവ് വാട്ടര്‍ പോവെല്ലന് കൈമാറി. ചിക്കാഗോയില്‍ മകനോടൊപ്പമുള്ള ബുക് സ്റ്റോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെട്ട വാട്ടര്‍ പോവെല്ല പോര്‍ട്ട്ലെന്റിലെ തന്റെ നാട്ടില്‍ പോയി ഒരു വര്‍ഷത്തിന് ശേഷം ബുക്സ്റ്റോര്‍ ആരംഭിച്ചു. താമസിയാതെ തന്നെ മൈക്കലും പിതാവിനോടൊപ്പം ചേര്‍ന്നു. ഇപ്പോള്‍ ഈ സ്റ്റോര്‍ നടത്തിക്കൊണ്ടു പോകുന്നത് മൈക്കലിന്റെ മകള്‍ എമിലിയാണ്.

”ഞങ്ങളുടെ സിറ്റി ഓഫ് ബുക്ക്സ് എന്ന മെയ്ന്‍ സ്റ്റോറില്‍ 10 ലക്ഷം ബുക്കുകളാണ് ഉള്ളത്. എന്നാല്‍ ഇതിന്റെ വലിപ്പമല്ല പ്രധാനം 10 ലക്ഷത്തോളം നല്ല ബുക്കുകളാണ് ഞങ്ങളുടെ ശേഖരത്തിലുള്ളത്. ഞങ്ങള്‍ വില്‍ക്കുന്നതോടൊപ്പം തന്നെ നല്ല ബുക്കുകള്‍ വാങ്ങി വയ്ക്കുകയും ചെയ്യുന്നു” – സിഇഒ മിറിയം സോണ്‍സ് ലിറ്റററി ഹബ്ബിനോട് പറഞ്ഞു.

സെലക്സിസ് ഡൊമിനിക്കാനെന്‍, മാസ്ട്രിച്ച്, ദി നെതര്‍ലാന്‍ഡ്സ്

13-ാം നൂറ്റാണ്ടില്‍ ആരാധനാലയമായിരുന്ന സ്ഥലത്തെ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് 1794ല്‍ സ്റ്റോറേജാക്കി മാറ്റി പിന്നീട് അത് ഉപേക്ഷിച്ചപ്പോള്‍ വെയര്‍ഹൗസ് ആക്കി മാറ്റി. ആര്‍ക്കിട്ടെക്ചര്‍ സ്ഥാപനമായ മര്‍ക്കസ്+ഗിറോഡ് 2005ല്‍ ഇത് ഒരു ബുക്സ്റ്റോറായി മാറ്റുന്നത് വരെ ബൈക്കുകള്‍ സൂക്ഷിച്ചുവെക്കുന്ന ഒരു ഇടമായിരുന്നു ഇത്.

ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പ്രകാരം പുതുക്കിപണിത ഈ മനോഹരമായ ബുക്സ്റ്റോര്‍ വലിയ ആകര്‍ഷണമാണ്. മൂന്ന് നിലയില്‍ കറുത്ത സ്റ്റീലിന്റെ ബുക്സ്റ്റാള്‍, ഉയര്‍ന്ന മധ്യഭാഗം, കഫേ എന്നിവ കൊണ്ട് മികച്ച പ്രവര്‍ത്തനമാണ്. പള്ളിയും പുസ്തകശാലയും പരസ്പര ആവശ്യത്തിന് നിര്‍മ്മിച്ചതാണെന്നേ തോന്നൂ. ഈ നിര്‍മാണത്തിനായി മര്‍ക്കസ് +ഗിറോഡ് സ്ഥാപനം 2007 ലെ ലെന്‍സ്വെല്‍റ്റ് ഡി ആര്‍ക്കിടെക്ട് ഇന്റീരിയര്‍ പ്രൈസ് സ്വന്തമാക്കി.

അറ്റ്ലാന്റിസ്, ഒയ, സാന്റോറിനി, ഗ്രീസ്

2002 ല്‍ രണ്ട് അമേരിക്കന്‍ ബിരുദക്കാര്‍ (തത്വചിന്തകര്‍) സാന്റോറിനിയിലേക്ക് എത്തി, എന്നാല്‍ അവര്‍ക്ക് അവിടെ പുസ്തകങ്ങള്‍ ഒന്നും ലഭിച്ചില്ല. ആ ദ്വീപില്‍ ബുക്സ്റ്റോര്‍ ഇല്ലെന്ന് മനസിലാക്കിയ അവര്‍ അവിടെ ഒരെണ്ണം തുറക്കണമെന്ന് തീരുമാനിച്ചു. ക്രെയ്ഗ് വാള്‍സെറും ഒലിവര്‍ വൈസും ഇത് സാധ്യമാക്കി. അവര്‍ കുറച്ചു പാര്‍ട്ണറുകളെ വെച്ചു. പഴയ തടികള്‍ കൊണ്ട് ഒരു പുസ്തക അലമാരയും നിര്‍മിച്ചു. ഷേക്‌സ്പിയര്‍ കമ്പനിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സ്റ്റോര്‍ ആരംഭിച്ചത്. ഇവിടെ ജീവനക്കാര്‍ക്ക് ഉറങ്ങാനായി കട്ടിലുകളും ഉണ്ട്. എഗന്‍ കടലിന്റെ മനോഹര കാഴ്ച്ചയും ഇവിടുന്ന് ദൃശ്യമാണ്.

ലിവ്‌റാറിയ ലെല്ലോ, പോര്‍ട്ടോ, പോര്‍ച്ചുഗല്‍

സന്ദര്‍ശകര്‍ സ്ഥിരമായി എത്തുന്ന ലോകത്തെ ഒരു പ്രധാന ബുക്സ്റ്റോര്‍ ആണ് ലിവ്‌റാറിയ ലെല്ലോ. വളഞ്ഞുപുളഞ്ഞ പടികളും പഴമയുടെ ഐശ്വര്യവും ഉള്ള ഈ ബുക്സ്റ്റോറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവിടുത്തെ സ്ഥിരം ഉപഭോക്താവായ ജെ കെ റോളിങ്ങ് തന്റെ ഹോഗ്വാട്സില്‍ എഴുതിയിട്ടുണ്ട്. 1906ല്‍ പുസ്തക വില്‍പ്പനക്കാരായ ജോസ്, അന്റോണിയോ ലെല്ലോ എന്ന രണ്ടു സഹോദരന്മാരാണ് ഇത് ആരംഭിച്ചത്. ആര്‍ക്കിടെക്ട് ക്സേവിയര്‍ എസ്റ്റീവ്സ് ഇതിന്റെ രൂപകല്പന. ഇന്ന് ഏറ്റവും പ്രധാനപ്പെട്ട സഞ്ചാര കേന്ദ്രമാണ് ലിവ്‌റാറിയ ലെല്ലോ, മൂന്ന് യൂറോ ആണ് പ്രവേശന ഫീസ്, എന്നാല്‍ പുസ്തകം വാങ്ങിച്ചാല്‍ ഇത് തിരികെ ലഭിക്കും.

ഓണസ്റ്റി ബുക് ഷോപ്പ്, ഹേ ഓണ്‍ വേ, വെയില്‍സ്

ഹേ ഓണ്‍ വേ എന്ന ചെറിയ നഗരം ഒരു ബുക് സ്റ്റോര്‍ തന്നെയാണ്. 40 ബുക് ഷോപ്പുകളാണ് 1400 പേര്‍ താമസിക്കുന്ന ഈ നഗരത്തില്‍ ഉള്ളത്. മാത്രമല്ല, ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിക്കുന്ന പ്രശസ്തമായ ഹേ ഓണ്‍ വേ സാഹിത്യോത്സവവും ഇവിടെയാണ്. അറുപതുകള്‍ തൊട്ട് പല രൂപങ്ങളില്‍ ഉണ്ടായ ഓണസ്റ്റി ബുക് ഷോപ്പ് ആണ് ഇവിടുത്തെ ഏറ്റവും ആകര്‍ഷകമായ ഒന്ന്. പൊതിഞ്ഞു കിടക്കുന്ന പുസ്തകങ്ങള്‍ – എല്ലാത്തിനും ഒരു യൂറോ (പേപ്പര്‍ബാക്ക് 50പി) ആണ് വില, പുസ്തകഅലമാരകള്‍ നോക്കി വൃത്തിയാക്കാന്‍ ആരുമില്ല. പുസ്തകത്തിന്റെ പണം ഇടാനായി ഒരു പെട്ടി വെച്ചിട്ടുണ്ട്, ഈ പണം നേരെ ഹേ കാസില്‍ ട്രസ്റ്റിലേക്ക് പോകുന്നു.

Share on

മറ്റുവാര്‍ത്തകള്‍