June 14, 2025 |
Share on

പ്രണയ ഭാഗ്യം തേടി ‘ലൗവ്’ ട്രെയിനില്‍ യാത്ര ചെയ്തത് ഒറ്റക്കായി പോയ ആയിരത്തോളം യുവതി യുവാക്കള്‍

പങ്കാളികളില്ലാതെ ഒറ്റപ്പെട്ടു നില്‍ക്കുന്ന യുവതിയുവാക്കള്‍ക്കായി ഒരു പൊതു ‘ലൗ പ്ലാറ്റ്‌ഫോം’ ഒരുക്കുകയെന്നതായിരുന്നു ലക്ഷ്യം.

ഒറ്റക്കായി പോയ യുവതി യുവാക്കള്‍ക്ക് ഒരു കൂട്ട് നേടാനുള്ള യാത്രയായിരുന്നു അത്. എത്ര മനോഹരമായ ആശയമാണല്ലേ? പ്രണയിക്കപ്പെടാനായി മാത്രം ഒരു യാത്ര. പങ്കാളികളില്ലാതെ ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ക്ക് മാത്രമുള്ളതാണ് ഈ യാത്ര. യാത്ര ഉദ്ദേശം തന്നെ പ്രണയത്തില്‍ വീഴുകയെന്നതാണ്. ആയിരത്തോളം അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളുമാണ് പ്രണയ ഭാഗ്യം തേടി ‘ലൗവ്-പര്‍സ്യൂട്ട്’ ട്രെയിനില്‍ യാത്ര ചെയ്തത്. ഈ യാത്ര എവിടെയാണന്നല്ലെ ചിന്തിക്കുന്നത്? അധികം തല പുകയ്‌ക്കേണ്ട, ചൈനയിലാണ് ഇത്തരമൊരു യാത്ര നടന്നത്.

ഏകദേശം 20 കോടി ആളുകളാണ് ‘സിംഗിള്‍’ ആയി ചൈനയില്‍ ജീവിക്കുന്നത്. ഇവര്‍ക്കായിട്ടായിരുന്നു ‘ലൗ ട്രെയിന്‍’ എന്ന ആശയവുമായി സര്‍ക്കാര്‍ എത്തിയത്. ‘Y999’ എന്നും ‘ലൗ പര്‍സ്യൂട്ട്’ എന്നുമൊക്കെയാണ് ഈ യാത്ര അറിയപ്പെടുന്നത്. 2016-ലാണ് ഇത്തരമൊരു ആശയം ആരംഭിക്കുന്നത്. പങ്കാളികളില്ലാതെ ഒറ്റപ്പെട്ടു നില്‍ക്കുന്ന യുവതിയുവാക്കള്‍ക്കായി ഒരു പൊതു ‘ലൗ പ്ലാറ്റ്‌ഫോം’ ഒരുക്കുകയെന്നതായിരുന്നു ലക്ഷ്യം.

മൂന്നുവര്‍ഷത്തിനിടെ മൂന്ന് തവണമാത്രമായിരുന്നു ഈ ട്രെയ്ന്‍ യാത്ര നടത്തിയിരിക്കുന്നത്. ഇതിനോടകം ആയിരകണക്കിന് പ്രണയ ജോഡികളാണ് ലൗ ട്രെയ്‌നില്‍ നിന്ന് ജീവിതത്തിലേക്ക് യാത്ര തുടങ്ങിയത്. ഈ വര്‍ഷം രണ്ട് ദിവസത്തെ യാത്രയായിരുന്നു. ചോങ്ക്യുങ് നോര്‍ത്ത് സ്‌റ്റേഷനില്‍ നിന്ന് ക്വീന്‍ജിങ് സ്‌റ്റേഷന്‍ വരെയായിരുന്നു യാത്ര.

ട്രെയ്‌നിനുള്ളില്‍ പരസ്പരം ഇടപെഴകാനും അസ്വാദിക്കാനും തരത്തിലുള്ള ഭക്ഷണയിടങ്ങളും വിശ്രമയിടങ്ങളുമൊക്കെ സജ്ജീകരിച്ചിരുന്നു. മനോഹരമായ വെളച്ചാട്ടങ്ങളും പ്രകൃതി ഭംഗിയുമുള്ള പ്രണയിനികളുടെ പ്രിയപ്പെട്ട ഇടമായ സുഹോ ഷൂയിലും യാത്രകാര്‍ക്ക് പ്രണയിച്ച് നടക്കാന്‍ ട്രെയ്ന്‍ നിര്‍ത്തിയിരുന്നു. കൂടാതെ പ്രണയത്തിന് ഭംഗം വരാത്ത തരത്തിലുള്ള പരമ്പരാഗത കലാരൂപങ്ങളുടെ പ്രദര്‍ശനവും അവിടെ ഒരുക്കിയിരുന്നു.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

Leave a Reply

Your email address will not be published. Required fields are marked *

×