തിരക്കു പിടിച്ച ജീവിത ശൈലിയാണ് ഇന്ന് എല്ലാവര്ക്കും. തിരക്കുകള്‍ ഏറുന്നത് ശരീരത്തെ നമ്മള് അറിയാതെ തന്നെ ക്ഷീണിപ്പിക്കുകയും ചെയ്യുന്നു. അപ്പോള്‍ ഒരു യാത്രികന്റെ വിശ്രമം ഏതൊക്കെ രീതിയിലായിരിക്കും? ആയിരം അടി ഉയരമുള്ള മലയുടെ തട്ടുകളിലും, പാഞ്ഞു പോകുന്ന ബോട്ടിലുമൊക്കെ എങ്ങനെയായിരിക്കും ഒരു സഞ്ചാരി വിശ്രമിക്കുന്നത്? എന്നാല്‍ സാഹസിക യാത്രക്കാരും, ഫോട്ടോഗ്രാഫര്‍മാരുമൊക്കെ വിശ്രമസമയവും, ഉറക്കസമയവും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കൃത്യമായി മനസ്സിലാക്കിയിരിക്കുന്നവരാണ്.
നാഷണല്‍ ഫോട്ടോഗ്രാഫറും മത്സ്യബന്ധകനുമായ കോറെ അര്‍ണോള്‍ഡിന് തിരക്ക് പിടിച്ചൊരു മനസ്സിന്റെ ബുദ്ധിമുട്ട് നന്നായി അറിയാം. മത്സ്യബന്ധന സീസണുകളില്‍ ഉറക്കമില്ലാത്ത ദിവസങ്ങളാണെന്ന് അദ്ദേഹം പറയുന്നു. പണം സമ്പാദിയ്ക്കണോ, ഉറങ്ങണോ എന്നുള്ള രണ്ട് അവസ്ഥകള്‍ ഉണ്ടായിരുന്നു. ഉണര്‍ന്നിരുന്ന് പണം സമ്പാദിക്കുക എന്നതാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഒന്നോ രണ്ടോ മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍ പോലും തലച്ചോറും ഉറക്കത്തിലേക്ക് പോകുന്നു.
ഒരു ദിവസത്തെ തിരക്കു പിടിച്ച ജോലികള്‍ കഴിയുമ്പോള്‍ നിങ്ങളുടെ തലച്ചോര്‍ വിറച്ചു തുടങ്ങുമെന്ന് അദ്ദേഹം പറയുന്നു. ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ തിരമാലകള്‍ ബോട്ടില്‍ അടിയ്ക്കുന്നതു പോലെയാണ് അനുഭവപ്പെടുന്നത്. ചില സമയത്ത് രാവിലെ നിങ്ങള്‍ ചെയ്ത ജോലി വീണ്ടും ഉറക്കത്തില്‍ വന്നേക്കാം. ഞണ്ടുകളെ പിടിച്ച സമയത്ത് ആ ദിവസം മുഴുവനും ഞണ്ടുകളെ ഞാന്‍ എണ്ണിയിരുന്നു. അന്ന് ഉറങ്ങിയപ്പോള്‍ ഞണ്ടുകളെ എണ്ണുന്നതാണ് ഉറക്കത്തിലും തന്റെ മനസ്സില്‍ ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറയുന്നു.
‘തിരക്കേറിയ ജോലികളാല്‍ സൈന്യത്തിലെ ആളുകള്‍ ചിലപ്പോഴൊക്കെ നടന്നു കൊണ്ട് ഉറങ്ങാറുണ്ട്. ഇത്തരത്തിലുള്ള അവസ്ഥ മറ്റുള്ളവര്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടാകില്ല’- മേരിലാന്‍ഡിലെ സില്‍വര്‍ സ്പ്രിങില്‍ സ്ഥിതി ചെയ്യുന്ന വാള്‍ട്ടര്‍ റീഡ് ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസേര്‍ച്ചിലെ ഗവേഷകയായ ജെയ്ന്‍ ഡേവെയ്ന്‍ പറഞ്ഞു.
‘എന്റെ 38 വര്‍ഷത്തിനിടയില്‍ ഒരു ഗുഹയില്‍ ഉറങ്ങിയതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഉറക്കം’- ഫോട്ടോഗ്രാഫറായ റോബി ഷോണ്‍ പറയുന്നു. ഇദ്ദേഹം ലോകത്തുള്ള ഭൂഗര്‍ഭ ഗുഹകളിലാണ് സ്ഥിരമായി സഞ്ചരിക്കുന്നത്. മലേഷ്യയില്‍ ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന സ്ഥലത്ത് സുഹൃത്തുക്കളോടൊപ്പം ഇദ്ദേഹം ഒരു ക്യാംപ് തയ്യാറാക്കിയിരുന്നു. ചുണ്ണാമ്പുകല്ലു കൊണ്ട് നിര്‍മ്മിച്ച മുറികള്‍, മണല്‍ വിരിച്ച തറകള്‍ എന്നിവയായിരുന്നു ഹോട്ടല്‍ കാലിഫോര്‍ണിയയുടെ പ്രത്യേകത. എന്നാല്‍ ബീച്ചുകളില്‍ കാണാവുന്ന തരത്തിലുള്ള മണലുകളല്ല ഇവിടെ കാണാവുന്നത്. സ്ലീപിംങ് പാഡില്ലാതെ ഈ തറയില്‍ നിങ്ങള്‍ക്ക് സുഖമായി ഉറങ്ങാന്‍ സാധിക്കും.
സഞ്ചാരം കഴിഞ്ഞ് രാത്രിയാകുമ്പോള്‍ ഗുഹയിലേക്ക് പോയി ചായകുടിച്ച്, സംഗീതവും കേട്ട് അവിടെ വിശ്രമിക്കും. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഏത് സ്ഥലത്ത് കിടന്നാലും ഉറങ്ങാന്‍ സാധിക്കുമെന്ന് ജെയ്ന്‍ ഡേവെയ്ന്‍ പറയുന്നു. ഉറങ്ങുമ്പോള്‍ പഴയ കാര്യങ്ങള്‍ ഓര്‍ക്കുന്നത് പതിവാണ്. എന്നാല്‍ നിങ്ങള്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ തലച്ചോറിന് സമ്മര്‍ദ്ദം ഉണ്ടാക്കുന്ന കാര്യങ്ങള്‍ ചിന്തിക്കാതിരിക്കുകയാണെങ്കില് സുഖമായി ഉറങ്ങാമെന്ന് ജെയ്ന്‍ ഡേവെയ്ന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഈ മേഖലയിലുള്ള മറ്റ് സഞ്ചാരികള്‍ യഥാര്‍ഥ മലമുകളിലോ ഗുഹയ്ക്കകത്തോ ഉറങ്ങുന്നത് സര്‍വ്വസാധാരണമാണ്.
യൂറോപ്യന്‍ തത്വചിന്തകരുടെ അഭിപ്രായത്തില്‍, ഉറക്കമെന്നാല്‍ ഒരു മനുഷ്യന്റെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇന്ദ്രിയങ്ങള്‍ വിശ്രമിക്കുന്ന സമയമാണ്. ഇന്ദ്രിയങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്ന പ്രവര്‍ത്തിയാണ് ഉറക്കം. പുതിയ ഗവേഷണത്തില്‍ ഉറക്കമെന്ന പ്രവര്‍ത്തിയെ മറ്റൊരു രീതിയിലാണ് വിവരിച്ചിരിക്കുന്നത്. നമ്മള് ഉറക്കത്തിലേക്ക് വീഴുമ്പോള്‍ തലച്ചോര്‍ കാവല്‍ക്കാരനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
‘നമ്മുടെ തലച്ചോറിന്റെ നിരവധി ചിന്തകള്‍ ഉണ്ടാകും. ഈ ചിന്തകളൊക്കെ രാത്രിയില്‍ നമ്മുടെ ഉറക്കം നഷ്ടപ്പെടുത്താറുണ്ട്. എന്നാല്‍ നമുക്ക് നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തടയാന്‍ കഴിയില്ല. എന്നാല്‍ ചോദ്യം ഇതാണ്, അപ്പോള്‍ നമുക്ക് എങ്ങനെ സുഖമായി ഉറങ്ങാന്‍ സാധിക്കും ?. ‘- ക്ലെംസണ്‍ യൂണിവേഴ്സിറ്റിയിലെ റിസേര്‍ച്ചറായ ജൂണ്‍ പില്ച്ചെര് പറയുന്നു.