കേരള വിനോദ സഞ്ചാര വകുപ്പ് ഡയറക്ടറായി പി. ബാല കിരണ്‍ ഐഎഎസ് ചുമതലയേറ്റു. സംസ്ഥാന ഐടി മിഷനിലും കണ്ണൂര്‍ ജില്ലാ കളക്ടറായും പഞ്ചായത്ത് ഡിപ്പാര്‍ട്ടുമെന്റുകളുടെ ഡയറക്ടറായും പി. ബാല കിരണ്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മദ്രാസ് ഐഐടിയിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചീനിയറിംഗിലെ എംടെക് വിദ്യാര്‍ഥിയായിരുന്നു ബാലകിരണ്‍.
ഐഎഎസ് നേടുന്നതിന് മുമ്പ് ഇദ്ദേഹം ഡിആര്‍ഡിഒ-യിലെ മിസൈല്‍ സൈന്റിസ്റ്റായിരുന്നു. പിന്നീട് 2007-വരെ നാലുവര്‍ഷം പഞ്ചാബ് കേഡറില്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. 2008-ല്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ പ്രവേശിക്കുകയും ആദ്യം കോഴിക്കോട് അസി. കളക്ടറാകുകയും തിരുവല്ലയിലും കാസര്‍ഗോഡിലും സബ്-കളക്ടറായും സേവനമനുഷ്ഠിച്ചു.
This post was last modified on April 15, 2017 7:53 pm
Leave a Comment