Continue reading “വിമാന ടിക്കറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ച് ശ്രീലങ്ക; സഞ്ചാരികള്‍ക്കിത് സുവര്‍ണ്ണാവസരം”
" /> Continue reading “വിമാന ടിക്കറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ച് ശ്രീലങ്ക; സഞ്ചാരികള്‍ക്കിത് സുവര്‍ണ്ണാവസരം” ">2019 ല്‍ മികച്ചരീതിയില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന രാജ്യമായി ലോണ്‍ലി പ്ലാനറ്റ് തിരഞ്ഞെടുത്ത രാജ്യമാണു ശ്രീലങ്ക. അങ്ങോട്ടൊരു യാത്ര നിങ്ങളുടെ മനസ്സിലുണ്ടോ? എങ്കില്‍ ഇപ്പോള്‍ തന്നെയാണ് അതിനു പറ്റിയ സമയം. വിമാന ടിക്കറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ചുകൊണ്ടാണ് ശ്രീലങ്കസഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.
വിമാനക്കമ്പനികളില്‍ നിന്നും ഈടാക്കുന്ന ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ചാര്‍ജുകളും, ഇന്ധനത്തിന്റെ വിലയും, എംബാര്‍ക്കേഷന്‍ നികുതിയുമെല്ലാം കുറയ്ക്കാനാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ നടപടി ശ്രീലങ്കയിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കൂടുന്നതിനും വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനും ഇടയാക്കും. 2019 ഏപ്രില്‍ 21-ന് നിരവധി ഭീകരാക്രമണങ്ങളാല്‍ തകര്‍ന്ന രാജ്യത്തെ ടൂറിസം വ്യവസായത്തെ വീണ്ടെടുക്കാനുള്ള സുപ്രധാനമായ ശ്രമമാണിത്.
2018 ല്‍ 2.3 ദശലക്ഷം ആളുകളെ സ്വാഗതം ചെയ്ത രാജ്യത്തെ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ശ്രീലങ്കന്‍ ടൂറിസം വികസന അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2018 ജൂണിനെ അപേക്ഷിച്ച് 2019 ജൂണില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 57% കുറവാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം അരലക്ഷം ആളുകള്‍ നേരിട്ടും രണ്ട് ദശലക്ഷം പേര്‍ പരോക്ഷമായും ടൂറിസത്തെ ആശ്രയിക്കുന്നതിനാല്‍ ഇത് ശ്രീലങ്കയെ ആശങ്കപ്പെടുത്തുന്നു.
അതിമനോഹരമായ ബീച്ചുകള്‍, കാലാതീതമായ ക്ഷേത്രങ്ങള്‍, പുരാതന അവശിഷ്ടങ്ങള്‍, വളരുന്ന സര്‍ഫ് രംഗം, വിലക്കുറവ്, രസകരമായ ട്രെയിനുകള്‍, പ്രശസ്തമായ ചായയും ഭക്ഷണവും തുടങ്ങി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങളുള്ള രാജ്യമാണ് ശ്രീലങ്ക. എല്ലാ തരത്തിലുള്ള യാത്രാപ്രേമികളേയും തൃപ്തിപ്പെടുത്താന്‍ ഈ രാജ്യത്തിനു കഴിയും.
Read More : ഗാന്ധി മുതല്‍ മോദിവരെ; പേരിന് രണ്ട് സ്ത്രീകള്‍, കാണാം തിരുവനന്തപുരത്തെ വാക്‌സ് മ്യൂസിയം