അമേരിക്കയില്‍ സൈനിക ഹെലികോപ്റ്ററും യാത്രാവിമാനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒബാമയെയും ബൈഡനെയും കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈന്യത്തിലുള്‍പ്പെടെ ഇവര്‍ കൊണ്ടുവന്ന വംശീയ വൈവിധ്യമാണ് അപകടത്തിന് കാരണമെന്ന വിചിത്രമായ വാദമാണ് ട്രംപ് ഉന്നയിക്കുന്നത്.
ഇന്നലെയായിരുന്നു വൈറ്റ് ഹൗസിന് അഞ്ച് കിലോമീറ്റര്‍ അകലെ 67 പേര്‍ മരിക്കാനിടയായ അപകടം നടന്നത്. അപകട സമയത്ത് പൈലറ്റിന് കൃത്യമായ തീരുമാനം എടുക്കാന്‍ കഴിയാത്തതും അപകടത്തിന് കാരണമായെന്ന് ട്രംപ് പറയുന്നു. സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് നടന്ന ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങുന്നവരും, അവരുടെ പരിശീലകരും, ബന്ധത്തിലുള്ളവരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനമാണ് ബ്ലാക്ക് ഹോക്ക് സൈനിക കോപ്റ്ററുമായി കൂട്ടിയിടിച്ചത്. വിമാനത്തില്‍ 60 യാത്രക്കാരും 4 ജീവനക്കാരും ഉണ്ടായിരുന്നു. ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത് 3 സൈനികരാണ്. അമേരിക്കന്‍ സമയം രാത്രി 9 മണിയോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ആരും തന്നെ ജീവനോടെ രക്ഷപെടാന്‍ സാധ്യതയില്ലെന്ന് തിരച്ചിലിനിടയില്‍ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു. കടുത്ത തണുപ്പ്, രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ഇതുവരെ കണ്ടെടുത്തത് 28ഓളം മൃതദേഹങ്ങളാണ്.
content summary; trump blames obama and biden for the plane crash happened in America