വെനസ്വേലയിൽ രഹസ്യ ഓപ്പറേഷനുകൾ നടത്താൻ സിഐഎയെ ചുമതലപ്പെടുത്തിയതായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങളെ ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്താനുള്ള സാധ്യതയെക്കുറിച്ചും ട്രംപ് പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. വെനസ്വേലയിൽ കരമാർഗമുള്ള ആക്രമങ്ങളാണ് കൂടുതലും ആസൂത്രണം ചെയ്യുന്നതെന്നും ട്രംപ് വൈറ്റ് ഹൗസിൽ സംസാരിക്കുന്നതിനിടെ വ്യക്തമാക്കി.
കഴിഞ്ഞ ചില ആഴ്ചകളായി കരീബിയൻ കടലിൽ മയക്കുമരുന്ന് കടത്തുന്നെന്ന സംശയമുള്ള കപ്പലുകൾക്കെതിരെ അമേരിക്കൻ സൈന്യം കുറഞ്ഞത് അഞ്ചു ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ 27 പേർ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭ നിയമിച്ച മനുഷ്യാവകാശ വിദഗ്ധർ ഈ ആക്രമണങ്ങളെ “നിയമവിരുദ്ധ കൊലപാതകങ്ങൾ” എന്നാണ് വിശേഷിപ്പിച്ചത്.
എന്ത് കൊണ്ടാണ് സിഐഎയെ ചുമതലപ്പെടുത്തിയതെന്ന ചോദ്യത്തിന്, വെനിസ്വേല അവർുടെ ജയിലുകളിൽ നിന്നുള്ള തടവുകാരെ അമേരിക്കയിലേക്ക് വിട്ടുവെന്നും വെനിസ്വേലയിൽ നിന്ന് കടൽമാർഗം മയക്കുമരുന്ന് എത്തുന്നുണ്ടെന്നുമാണ് ട്രംപ് മറുപടി നൽകിയത്. മഡൂറോയെ പുറത്താക്കലാണോ ലക്ഷ്യമെന്ന ചോദ്യത്തിന് അതെ എന്ന തരത്തിലുള്ള മറുപടിയാണ് ട്രംപ് നൽകിയത്.
വെനസ്വേലയുടെ നിലവിലെ പ്രസിഡന്റായ നിക്കോളാസ് മഡുറോയ്‌ക്ക് സമ്മർദ്ദം നൽകാനാണ് ട്രംപിൻ്റെ ശ്രമങ്ങളെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഡൂറോയെ നിയമാനുസൃത നേതാവായി യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ അംഗീകരിക്കുന്നില്ല. അതേസമയം, അമേരിക്കൻ സൈന്യത്തിന്റെ വർധിച്ച സാന്നിധ്യം വെനിസ്വേലയിലെ ഭരണകൂടത്തിന് ആക്രമണഭീതിയുണ്ടാക്കിയിട്ടുണ്ട്.
സിഐഎയെ പ്രവർത്തനം യുഎസ് അംഗീകരിച്ചതിനാൽ, ട്രംപിന്റെ അനുമതി സിഐഎയ്ക്ക് വെനിസ്വേലയിലെ രഹസ്യപ്രവർത്തനങ്ങൾ സ്വതന്ത്രമായോ അല്ലെങ്കിൽ അമേരിക്കൻ സൈനിക നടപടികളുടെ ഭാഗമായോ നടത്താൻ വഴിയൊരുക്കുമെന്ന് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിനകം സിഐഎ പ്രവർത്തനങ്ങൾ ആരംഭിച്ചോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
യുഎസ് സൈനിക സാന്നിധ്യം വർധിച്ചതോടെ കാറക്കാസിൽ ഒരു ആക്രമണ സാധ്യതയുണ്ടെന്ന ഭയം ഉയർന്നിട്ടുണ്ട്. ഏറ്റവും പുതിയ യുഎസ് ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
Content Summary: Trump confirms CIA authorization to operate in Venezuela
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.