April 25, 2025 |

ഓഹരി വിപണിയില്‍ തിരിച്ചടി, തീരുവ നയത്തില്‍ മലക്കം മറിഞ്ഞ് ട്രംപ്‌

ഏപ്രിൽ രണ്ട് വരെ അധിക തീരുവ ചുമത്തണ്ടെന്നാണ് ട്രംപിന്റെ പദ്ധതി

കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ചില ഉത്പന്നങ്ങൾക്ക് തീരുവ കൂട്ടാനുള്ള തീരുമാനം വൈകിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ രണ്ട് വരെ അധിക തീരുവ ചുമത്തണ്ടെന്നാണ് ട്രംപിന്റെ പദ്ധതി. ട്രംപിന്റെ 25 ശതമാനം വരുന്ന തീരുവ നയം ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നത് ഓഹരി വിപണിയെ കാര്യമായി തന്നെ ബാധിച്ചിരുന്നു.  ഓഹരി വിപണിയിൽ വന്ന മാറ്റവുമായി ഈ തീരുമാനത്തിന് ഒരു ബന്ധവുമില്ലെന്നാണ് ട്രംപിന്റെ വാദം. എസ് ആന്റ് പി ​ഗ്ലോബൽ റേറ്റിം​ഗ് 500ൽ നിന്ന് 1.8 ശതമാനമായാണ് കുറഞ്ഞത്. ട്രംപ് ആഹ്വാനം ചെയ്ത വ്യാപാര യുദ്ധങ്ങളിൽ നിന്നുള്ള പിൻമാറ്റത്തെക്കുറിച്ചാണ് ട്രംപിന്റെ ഈ നടപടി സൂചന നൽകുന്നതെന്ന നിരീക്ഷണങ്ങളുമുണ്ട്. തീരുവ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് തീരുവ ചുമത്തുന്നതിന്റെ കാലാവധി നീട്ടി വയ്ക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം.

ഈ സാഹചര്യം അമേരിക്കയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുകയും പണപെരുപ്പം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് സാമ്പത്തിക വിദ​ഗ്ധ‌ർ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ഭയമാവാം തീരുവ നയം നീട്ടി വയ്ക്കാൻ ട്രംപിനെ നി‌‍‌ർബന്ധിതനാക്കിയത്. 25 ശതമാനം തീരുവ ചുമത്തിയാൽ അത് നേരിടാൻ മെക്സിക്കോ തയ്യാറാണെന്ന് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം വ്യക്തമാക്കിയിരുന്നു. അയൽ രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ യുഎസ് ഉത്പന്നങ്ങൾക്കും തീരുവ ചുമത്തുമെന്ന കാനഡ പ്രഖ്യാപിച്ചിരുന്നു. ട്രംപ് ഭരണകൂടം നടപടിയുമായി മുന്നോട്ടു പോയാൽ 30 മില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന യുഎസ് ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു ട്രൂഡോയുടെ പ്രഖ്യാപനം. 125 ബില്യൺ കനേഡിയൻ ഡോളറി​ന്‍റെ യുഎസ് ഉൽപ്പന്നങ്ങൾക്കും 25 ദിവസത്തിനുള്ളിൽ തീരുവ ചുമത്തുെമന്ന് ട്രൂഡോ അറിയിച്ചിരുന്നു.

ഫെഡറൽ തൊഴിലാളുകളെ വെട്ടിക്കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ രണ്ട് മാസം നീണ്ട ശ്രമത്തിന് പിന്നാലെ യുഎസ് കോൺസുലേറ്റുകൾ അടച്ചു പൂട്ടാനും സേറ്റ് ഡിപ്പാർട്ട്മെൻ്റിനെ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും യുഎസ് പദ്ധതിയിടുന്നുണ്ട്. വെസ്റ്റേൺ യൂറോപ്പിലെ കോൺസുലേറ്റ് ഓഫീസുകൾ ആയിരിക്കും ആദ്യം അടച്ചുപൂട്ടുക. മനുഷ്യാവകാശങ്ങൾ , അഭയാർത്ഥി പ്രശ്നങ്ങൾ , സ്ത്രീകളുടെ പ്രശ്നങ്ങൾ, എന്നിവ കൈകാര്യം ചെയ്യുന്ന മേഖലകൾ സംയോജിപ്പിക്കാനുള്ള പദ്ധതിയും യുഎസ് ആവിഷ്കരിക്കുന്നുണ്ട്. രാജ്യത്താകമാനം കോളിളക്കം സൃഷ്ടിച്ച ഫെഡറൽ തൊഴിലാളികളുടെ പിരിച്ചുവിടലിൽ താൻ തെറ്റുകാരനല്ലെന്ന് മസ്ക് കാബിനറ്റ് അം​ഗങ്ങളോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

content summary: Donald Trump delaying duties on many goods from Canada and Mexico again ​it led turbulence in the stock market

Leave a Reply

Your email address will not be published. Required fields are marked *

×