June 04, 2026 |
Share on

ഉച്ചഭക്ഷണത്തിന്റെ നിലവാരമറിയാല്‍ കളക്ടര്‍ സ്‌കൂളിലെത്തി; കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു

സ്‌കൂള്‍ സന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ കളക്ടര്‍ തന്റെ ഫേസ്ബുക്ക് പേജിലിട്ടതിന് പിന്നാലെ വലിയ തോതിലുള്ള പ്രശംസയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 3500ലധികം ഷെയറുമായി പോസ്റ്റ് വൈറലായി.

ഉച്ചഭക്ഷണത്തിന്റെ നിലവാരമറിയാല്‍ ആലപ്പുഴ ജില്ല കളക്ടര്‍ എസ് സുഹാസ് നേരിട്ട് സ്‌കൂളിലെത്തി. നീര്‍ക്കുന്നം എസ് ഡി വി ഗവ.യുപി സ്‌കൂളിലാണ് അപ്രതീക്ഷിതമായി കളക്ടറെത്തിയത്. കുട്ടികള്‍ക്കൊപ്പമിരുന്ന ഭക്ഷണം കഴിക്കുകയും ചെയ്തു. സ്‌കൂള്‍ സന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ കളക്ടര്‍ തന്റെ ഫേസ്ബുക്ക് പേജിലിട്ടതിന് പിന്നാലെ വലിയ തോതിലുള്ള പ്രശംസയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 3500ലധികം ഷെയറുമായി പോസ്റ്റ് വൈറലായി. ഭക്ഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയ കളക്ടര്‍ സ്‌കൂളിലെ ലൈബ്രറിയും കംപ്യൂട്ടര്‍ ലാബും കണ്ടു. സ്‌കൂളിലെ സ്ഥലപരിമിതി ഹെഡ്മാസ്റ്റര്‍ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

×